സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയകലാപമുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടു, ദീപ നിശാന്തിനെതിരെ കേസെടുത്തു

സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയകലാപമുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടു, ദീപ നിശാന്തിനെതിരെ കേസെടുത്തു

തൃശൂര്‍:സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ മലയാളം അദ്ധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിന്റെ പരാതിയിലാണ് തൃശൂര് സിജെഎം കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രില്‍ നാലിന് കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 31 ശതമാനം ഹിന്ദുമതവിശ്വാസികളെയും വെടിവെച്ചു കൊന്ന് നീതി നടപ്പാക്കണമെന്ന ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് എസ്‌ഐ അറിയിച്ചു.അതേസമയം കേസ് നിയമപരമായി നേരിടുമെന്ന് ദിപ നിശാന്ത് പ്രതികരിച്ചു.ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്യമുണ്ട്. വര്‍ഗീയലഹള ഉണ്ടാക്കുന്ന യാതൊന്നും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിട്ടില്ല.പേടിപ്പിച്ച് നിശബ്ദമാക്കാമെന്ന് സംഘ്പരിവാര്‍ ശക്തികള്‍ കരുതേണ്ടെന്നും ഇനിയും കൂടുതല്‍ ഉച്ചത്തില്‍ വിമര്‍ശനവുമായി മുന്നോട്ടുപോകുമെന്ന് ദിപ നിശാന്ത് വ്യക്തമാക്കി.

Read More

സല്‍മാന്‍ഖാന് വിദേശത്തു പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണം – കോടതി

സല്‍മാന്‍ഖാന് വിദേശത്തു പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണം – കോടതി

മുംബൈ: കൃഷ്ണമൃഗ വേട്ടക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ സല്‍മാന്‍ ഖാന് വിദേശത്ത് പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജോധ്പൂര്‍ കോടതി. വിചാരണക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ അഞ്ച് വര്‍ഷത്തേക്ക് സല്‍മാനെ കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സല്‍മാന്‍ ഹര്‍ജി നല്‍കിയത്. വാദം കേട്ടു തുടങ്ങിയതിനാല്‍ സല്‍മാന്‍ ഖാന്‍ വിദേശത്ത് പോകുന്നതില്‍ ഇളവനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പോകര്‍ റാം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഉത്തരവിനെ തുടര്‍ന്ന് ഷൂട്ടിംഗിനായി മാള്‍ട്ടയിലേക്കും സൗദിയിലേക്കും പോകുന്നതിനായി സല്‍മാന്റെ അഭിഭാഷകന്‍ പുതിയ അപേക്ഷ നല്‍കുകയും കോടതി അംഗീകരിക്കുകയും ചെയ്തു. 1998 ഒക്ടോബര്‍ രണ്ടിന് ജോധ്പൂരിലെ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നു എന്നായിരുന്നു സല്‍മാനെതിരായ കേസ്. കേസില്‍ ഏപ്രില്‍ അഞ്ചിന് വിചാരണക്കോടതി സല്‍മാനെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.

Read More

കോളജ് മാഗസിന് അഭിമന്യുവിന്റെ പേര്, കാംപസ് ഫ്രണ്ട് മാഗസിന്‍ കത്തിച്ചു; ഏഴ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്

കോളജ് മാഗസിന് അഭിമന്യുവിന്റെ പേര്, കാംപസ് ഫ്രണ്ട് മാഗസിന്‍ കത്തിച്ചു; ഏഴ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്

മലപ്പുറം: എടക്കരയില്‍ അഭിമന്യുവിന്റെ പേരില്‍ ഇറക്കിയ കോളേജ് മാഗസിന്‍ കത്തിച്ച സംഭവത്തില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കോളേജ് യൂണിയനെതിരെയുള്ള പ്രതിഷേധം മാത്രമായിരുന്നു മാഗസിന്‍ കത്തിക്കലിന് പിന്നിലെന്നാണ് ക്യാംപസ് ഫ്രണ്ടിന്റെ വിശദീകരണം. നിലമ്പൂരിന് സമീപമുള്ള എടക്കര വിവേകാനന്ദ കോളേജിലെ എസ്എഫ്‌ഐ യൂണിയനാണ് ഇത്തവണത്തെ മാഗസിന് അഭിമന്യുവിന്റെ പേര് നല്‍കിയത്. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിനെക്കുറിച്ച് രണ്ട് ലേഖനങ്ങളും ഒരു കവിതയും ഉള്‍പ്പെടുത്തിയിരുന്നു. മാഗസിന്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചത്. സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ പേരില്‍ കണ്ടാലറിയാവുന്ന 7 ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയാണ് എടക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കായികദിനവും കലാമേളയും കൃത്യസമയത്ത് നടത്താത്ത എസ്എഫ്‌ഐ യൂണിയനെതിരെയുള്ള പ്രതിഷേധത്തില്‍ രാഷ്ട്രീയം കാണുകയാണെന്ന ആരോപണമാണ് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. തുടര്‍സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കോളേജില്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read More

മോദിയുടെ അപരന്‍!; ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു

മോദിയുടെ അപരന്‍!; ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു

ന്യൂഡെല്‍ഹി: മുംബൈ പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെുടത്തിയ നടപടിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മുംബൈ പൊലീസ് സൈബര്‍ സെല്‍ എഐബി കോമഡി ഗ്രൂപ്പിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയെയും സ്നാപ്പ് ചാറ്റിന്റെ ഡോഗ് ഫില്‍ട്ടര്‍ ഉപയോഗിച്ച് മോദിയുടെ ചിത്രം പ്രചരിപ്പിച്ചതിനുമാണ് എഐബി കോമഡി ഗ്രൂപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. ചിത്രം മോദിയെ അപമാനിച്ചുവെന്നും ദേശീയ വികാരത്തെ വൃണപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ ടീഷര്‍ട്ടുമിട്ടു നില്‍ക്കുന്ന മോദിയുടെ അപരന്റെ ചിത്രം വൈറലായിരുന്നു. ഓള്‍ ഇന്ത്യാ ബാക്ചോഡ് എന്ന കോമഡി ഗ്രൂപ്പാണ് സ്നാപ്പ് ചാറ്റിലെ ഡോഗ് ഫില്‍ട്ടറിലുള്ള മോദിയുടെ അപരന്റെ ചിത്രം പ്രചരിപ്പിച്ചത്. ംമിറലൃഹൗേെ എന്ന ഹാഷ്ടാഗോടെയായിരുന്നു ചിത്രം പ്രചരിപ്പിച്ചിരുന്നത്. പോസ്റ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. പോസ്റ്റിട്ടതിന് പിന്നാലെ ഇവര്‍ മാപ്പു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ…

Read More

യുഡിഎഫിന്റെ ജനകീയ മെട്രോ യാത്ര; സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

യുഡിഎഫിന്റെ ജനകീയ മെട്രോ യാത്ര; സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്രയുടെ സംഘാടകര്‍ക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. കൊച്ചി മെട്രോ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും കാണിച്ചാണു പരാതി. ‘കൊച്ചി മെട്രോ അറിയേണ്ടതെല്ലാം’ കൊച്ചി മെട്രോ നിയമം 62 വകുപ്പ് പ്രകാരമാണു പൊലീസ് കേസെടുത്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനകീയ മെട്രോ യാത്രയില്‍ പങ്കെടുത്തിരുന്നു. മെട്രോയുടെ പിതൃത്വം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനാണെന്ന് അവകാശപ്പെട്ടായിരുന്നു പരിപാടി. നേതാക്കളുടെ സാന്നിധ്യത്തില്‍ ആലുവ മെട്രോ സ്റ്റേഷനിലേക്കു പ്രവേശിച്ച ജനസഞ്ചയം എല്ലാ വിലക്കുകളും ലംഘിച്ചു. നേതാക്കളടക്കം ഇരുന്നൂറോളം പേര്‍ക്കു നേരത്തെ ടിക്കറ്റ് വാങ്ങിയിരുന്നു. എന്നാല്‍ തിരക്കേറിയതോടെ ടിക്കറ്റ് പരിശോധനാഗേറ്റുകള്‍ തുറന്നുവച്ചു. പ്രവര്‍ത്തകരുടെ തിക്കുംതിരക്കും മൂലം ഉമ്മന്‍ചാണ്ടിക്ക് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ആദ്യ ട്രെയിനില്‍ കയറാനായില്ല. രണ്ടാമത്തെ ട്രെയിനിലാണ്…

Read More