വീടിനുള്ളില്‍ വിഗ്രഹങ്ങളും കാഴ്ച്ചവസ്തുക്കളും സ്ഥാപിക്കുമ്പോള്‍

വീടിനുള്ളില്‍ വിഗ്രഹങ്ങളും കാഴ്ച്ചവസ്തുക്കളും സ്ഥാപിക്കുമ്പോള്‍

വീടൊരുക്കുമ്പോള്‍ പലരും വാസ്തുശാസ്ത്രപ്രകാരമുള്ള കണക്കുകള്‍ നിശ്ചയിച്ചാണ് പ്ലാന്‍ ഉണ്ടാക്കുന്നതും പണിയുന്നതും. ശാസ്ത്രാനുസരണം ഭൂമി തിരഞ്ഞെടുക്കുക എന്നത് നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒഴിഞ്ഞുകിടക്കുന്നതും വാസയോഗ്യവുമായ ഭൂമിയെ എങ്ങനെ വാസ്തുശാസ്ത്രങ്ങള്‍ക്ക് അനുസരിച്ച് മാറ്റിയെടുക്കാം എന്ന് മനസ്സിലാക്കുന്നതാണ് പിന്നെയുള്ള ഒരു പോംവഴി. ഓരോ സ്ഥലത്തെയും ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് അതതു സ്ഥലത്തെ വാസ്തുശാസ്ത്രം മാറിക്കൊണ്ടിരിക്കുന്നു.. ലഭ്യമായ ഭൂമി ഏത് ആകൃതിയോടെയുള്ളതാണെന്ന് ആദ്യം മനസ്സിലാക്കണം. ഭൂമിയുടെ ചരിവ്, ഘടന, ദിക്ക് എന്നിങ്ങനെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് വാസ്തുവില്‍ ആദ്യം ഊന്നല്‍ നല്‍കുന്നത്. വാസ്തുശാസ്ത്രപ്രകാരം ആവശ്യമുള്ള ഭൂമി മതിലു കെട്ടി തിരിക്കുമ്പോള്‍ അത് മാത്രമായി അനുകൂല ഭൂമിയായി മാറും. ഭൂമി ചതുരപ്പെടുത്തുമ്പോള്‍ തെക്കു വടക്കു നീളം കൂട്ടി ചെയ്യുന്നതാണ് നല്ലത്. ഭൂമി വാസ്തുശാസ്ത്രപ്രകാരം ഉള്ളതല്ലെങ്കിലും ഈ ഭൂമിയിലെ മണ്ണ് മാറ്റി നല്ല മണ്ണ് നിറയ്ക്കുന്നതോടെ ഭൂമിയുടെ സ്വഭാവം മാറ്റിയെടുക്കാമെന്ന് വാസ്തു വിദഗ്ധര്‍…

Read More