കേരള പോലീസ് രാജ്യത്തിനു തന്നെ മാതൃക – മുഖ്യമന്ത്രി

കേരള പോലീസ് രാജ്യത്തിനു തന്നെ മാതൃക – മുഖ്യമന്ത്രി

തൃശൂര്‍: പോലീസിന്റെ മനുഷ്യമുഖമാണു പ്രധാനമെന്നും കേരള പോലീസിന്റെ പ്രവര്‍ത്തനം രാജ്യത്തിനുതന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാംമുറ പാടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പലതരം മാനസികാവസ്ഥയുള്ളവര്‍ പോലീസിലുണ്ടാകും. ഒറ്റപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവര്‍ക്കെതിരെ നടപടി കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ ഭരണസംവിധാനത്തിന് കീഴില്‍ ആരംഭിച്ചതല്ല ഇവിടുത്തെ പോലീസ് സംവിധാനം. പുതിയമുഖം പോലീസിനു കൈവന്നുവെങ്കിലും പഴയ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ തലപ്പത്തിരുന്ന പലര്‍ക്കും പോലീസിന്റെ ഇന്നത്തെ ജനകീയ മുഖത്തില്‍ താല്‍പര്യമില്ല. പഴയ പരന്പരാഗത പോലീസ് രീതിയോടാണ് അവര്‍ക്കു താല്‍പര്യം. നാടിനും ലോകത്തിനും പോലീസിനും വന്ന മാറ്റങ്ങള്‍ കാണാതെയാണ് അത്തരക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യം നടത്തുന്നവരെ അതേ നാണയത്തില്‍ പിടികൂടാന്‍ പോലീസിനു കഴിയുന്നുണ്ട്. കേരളത്തില്‍ നിരീക്ഷണ ക്യാമറാ സംവിധാനം ശക്തിപ്പെടുത്തും. ഒറ്റയ്ക്ക് കഴിയേണ്ടിവരുന്നവരുടെ സംരക്ഷണ ചുമതലകൂടി കേരള പോലീസ്…

Read More

കത്വ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച് മുഖ്യമന്ത്രി, പോക്‌സോ ചുമത്തണമെന്നു സോഷ്യല്‍ മീഡിയ

കത്വ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച് മുഖ്യമന്ത്രി, പോക്‌സോ ചുമത്തണമെന്നു സോഷ്യല്‍ മീഡിയ

കത്വ പെണ്‍കുട്ടിയുടെ ചിത്രം വിവിധ മാധ്യങ്ങള്‍ ഉപയോഗിച്ചു പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ ചുമത്തിയ ആഭ്യന്തര വകുപ്പിനു നേരേ കനത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരും പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ നടപടിയുണ്ടാകുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.   മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം – ജമ്മു കാശ്മീരില്‍ എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ കൊണ്ടുപോയി തടങ്കലിലിട്ടു മതഭ്രാന്തന്മാര്‍ പിച്ചിച്ചീന്തുക; കുറ്റവാളികള്‍ക്കു വേണ്ടി ജനപ്രതിനിധികള്‍ തെരുവിലിറങ്ങുക- രാജ്യം ഈ ‘നല്ല ദിനങ്ങളെ ‘ ഓര്‍ത്ത് ലോകത്തിനു മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത് മാത്രമല്ല വിഷയം. അതിലേക്ക് നയിച്ച കാരണങ്ങളാണ്…

Read More

പോലീസുകാര്‍ പൗരാവകാശത്തിനു മുകളില്‍ കുതിര കയറണ്ട – മുഖ്യമന്ത്രി

പോലീസുകാര്‍ പൗരാവകാശത്തിനു മുകളില്‍ കുതിര കയറണ്ട – മുഖ്യമന്ത്രി

കണ്ണൂര്‍: പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാര്‍ പൗരാവകാശത്തിന് മുകളില്‍ കുതിര കയറരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ചില പൊലീസുകാര്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഫലമായി പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടിവരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പൗരന്മാരുടെ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പു വരുത്തുകയാണു പൊലീസിന്റെ ധർമമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ പുതുതായി സ്ഥാപിച്ച സിസിടിവി സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ കോടതിയുമായി തുറന്ന യുദ്ധത്തിനില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ കോടതിയുമായി തുറന്ന യുദ്ധത്തിനില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ കോടതിയുമായി തുറന്ന യുദ്ധത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതിയാണ് സര്‍ക്കാര്‍ ഇടപ്പെട്ടത്. വിഷയത്തില്‍ ഇടപ്പെട്ടില്ലായിരുന്നെങ്കില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ഉണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും ലീനിയര്‍ ആക്സിലേറ്ററിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

പെരുമാറ്റം നന്നാകണം, ഒരു ഘട്ടത്തിലും മാന്യത കൈവിടരുത്, പോലീസുകാര്‍ക്ക് മുഖ്യമന്ത്രിയടെ നിര്‍ദേശങ്ങള്‍

പെരുമാറ്റം നന്നാകണം, ഒരു ഘട്ടത്തിലും മാന്യത കൈവിടരുത്, പോലീസുകാര്‍ക്ക് മുഖ്യമന്ത്രിയടെ നിര്‍ദേശങ്ങള്‍

കോട്ടയം: പോലീസിന്റെ പെരുമാറ്റം നന്നാവണമെന്നും മാന്യമായി പെരുമാറണമെന്നും ഒരു ഘട്ടത്തിലും മാന്യത കൈവിടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചള്ള പ്രതിനിധി സമ്മേളനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ജോലി ഭാരം കുറയ്ക്കുന്നതിനായി സേനയിലെ അംഗബലം കൂട്ടാന്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ജോലിക്കിടെ മരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്കും. ജനമൈത്രി പോലീസിനെതിരേയുള്ള മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിന്റെ പരാമര്‍ശം ആശ്ചര്യകരമാണ്. പ്രായമായവരെ പരിചരിക്കേണ്ട എന്ന സെന്‍കുമാറിന്റെ പരാമര്‍ശം നടപ്പാക്കുമെന്ന് ആരും കരുതേണ്ട എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡി.കെ.പൃഥ്വിരാജ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് കുറുപ്പ് എംഎല്‍എ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി അനില്‍കാന്ത്, കൊച്ചി ഐജി വിജയ് സാഖറെ,…

Read More

ട്രോളരുതെന്നു പോലീസ്; നടപ്പില്ലെന്നു സോഷ്യല്‍ മീഡിയ

ട്രോളരുതെന്നു പോലീസ്; നടപ്പില്ലെന്നു സോഷ്യല്‍ മീഡിയ

മുഖ്യമന്ത്രിയെ സോഷ്യല്‍മീഡിയ വഴി ട്രോളിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ്. ട്രോള്‍ ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുന്നത് ആദ്യ സംഭവമല്ല. എന്നാല്‍ ആദ്യമായാണ് സര്‍ക്കാര്‍ ട്രോളന്‍മാരെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നതെന്ന് സോഷ്യല്‍മീഡിയയിലെ വിമര്‍ശനം. ട്രോള്‍ നിരോധനത്തെ തന്നെ ട്രോളിയാണ് പ്രതികരണങ്ങള്‍ ഏറെയും. കഴിഞ്ഞദിവസം പിണറായി വിജയനെ വിമര്‍ശിക്കുന്ന ട്രോള്‍ ഷെയര്‍ ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തതിലൂടെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്. ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് പ്രചാരണം നടത്തിയെന്നും കാണിച്ച് മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറി എടക്കാട് നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. അതേസമയം, ട്രോള്‍ നിരോധനം പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ ഇപ്പോള്‍ തലങ്ങും വിലങ്ങും ട്രോളുകയാണ് സോഷ്യല്‍മീഡിയ. കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളും പിണറായി വിജയനെതിരേ രംഗത്തുവന്നു. പലരും ട്രോളുകള്‍ ഷെയര്‍ ചെയ്താണ്…

Read More

പ്രതിഷേധങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി മധുവിന്റെ വീട്ടിലെത്തി

പ്രതിഷേധങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി മധുവിന്റെ വീട്ടിലെത്തി

അഗളി: ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടപ്പാടിയിലെത്തി. രാവിലെ പത്തിന് അഗളി ‘കില’ കേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രി ജില്ലതല ഉദ്യോഗസ്ഥരുടേയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് മധുവിന്റെ മുക്കാലി ചിണ്ടക്കി ഊരിലെ വീട് സന്ദര്‍ശിക്കുകയായിരുന്നു. മധുവിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. അതിനിടെ പാലക്കാട് ഭാഗത്ത് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി എ.ബി.വി.പി.പ്രവര്‍ത്തകര്‍ കല്ലടിക്കോട് ഭാഗത്ത് രംഗത്തിറങ്ങി. രാവിലെ 10.30 നായിരുന്നു സംഭവം. മധുവിന്റെമരണത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം, കൊലപാതകത്തില്‍ പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ രംഗത്തെത്തി. തയ്ക്കുല സംഘം, മൂപ്പന്‍സ് കൗണ്‍സില്‍, ഗിരിജന്‍ സേവക് സമിതി, വനവാസി വികാസ കേന്ദ്രം തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതി അംഗങ്ങളാണ് ആരോപണം ഉന്നയിച്ചത്. നിലവിലെ…

Read More

സഹകരണ മേഖലയുടെ തകര്‍ച്ച ഓര്‍ത്ത് ആരും മനപായസമുണ്ണണ്ട: മുഖ്യമന്ത്രി

സഹകരണ മേഖലയുടെ തകര്‍ച്ച ഓര്‍ത്ത് ആരും മനപായസമുണ്ണണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ മേഖലയുടെ തകര്‍ച്ച ഓര്‍ത്ത് ആരും മനപായസമുണ്ണണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെന്‍ഷന്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭക്കണ്ണില്ലാതെയാണ് സഹകരണ ബാങ്ക് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണത്തിന് തയ്യാറായത്. സഹകരണ മേഖലയുടെ സാമൂഹ്യ പ്രതിബദ്ധതയാണ് ഇത് കാട്ടുന്നത്. ദുഷ്ചിന്ത പ്രകടിപ്പിച്ചവരോട് സഹതാപം മാത്രം. നഷ്ടത്തിലാകുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്ന സമീപനമല്ല ഇടത സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

Read More

കെഎസ്ആര്‍ടിസി പ്രതിസന്ധി; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി പ്രതിസന്ധി; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. തിരുവനന്തപുരത്ത് ഇന്നു വൈകിട്ട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തിയ ശേഷമായിരിക്കും യോഗം. ഗതാഗത വകുപ്പിലെയും കെഎസ്ആര്‍ടിസിയിലേയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. അതേസമയം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നു രണ്ടു പേര്‍ ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണു പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയത്. നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചനിലയില്‍ മെഡിക്കല്‍ കോളജിലെത്തിച്ച കരുണാകരന്‍ നായര്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു മരിച്ചത്. ഫെബ്രുവരി വരെയുള്ള ആറുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. സഹകരണ വകുപ്പിന്റെ സഹായത്തോടെ പെന്‍ഷന്‍ കുടിശിക നല്‍കാനാണു ശ്രമം. ധാരണപ്രകാരം 284 കോടിരൂപയാണു സഹകരണവകുപ്പ് നല്‍കുന്നത്….

Read More

സംസ്ഥാനത്തിന് പെന്‍ഷനും ശമ്പളവും ബാധ്യതയാണെന്ന് ഗീത ഗോപിനാഥ്

സംസ്ഥാനത്തിന് പെന്‍ഷനും ശമ്പളവും ബാധ്യതയാണെന്ന് ഗീത ഗോപിനാഥ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളം അഭിമുഖീകരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷടാവ് ഗീത ഗോപിനാഥ്. സംസ്ഥാനത്തിന് പെന്‍ഷനും ശമ്പളവും ബാധ്യതയാവുകയാണെന്നും ഗീത പറഞ്ഞു. സംസ്ഥാനത്ത് സ്വകാര്യ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്ഥിതിയുണ്ടാവണം. അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ഉണ്ടാവണം. ജി.എസ.ടി ഭാവിയില്‍ സംസ്ഥാന സര്‍ക്കാറിന് നേട്ടമുണ്ടാക്കുമെന്നും ഗീത പ്രതീക്ഷ പ്രകടപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം മുഖമന്ത്രി പിണറായി വിജയനുമായും ധനമന്ത്രി തോമസ് ഐസക്കുമായി ചര്‍ച്ച നടത്തിയതായും ഗീത പറഞ്ഞു. സാമ്പത്തിക ശാസത്ര പ്രൊഫസറായിരുന്നു ഗീത ഗോപിനാഥ് കേന്ദ്രസര്‍ക്കാറിന്റെ ഉപദേശക സമിതിയിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ അനുഭവ സമ്പത്തിന്റെ പശചാത്തലത്തിലാണ് അവരെ മുഖ്യമന്ത്രിയുടെ ഉപദേശകയായി നിയമിച്ചത്.

Read More