റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ധനവില ഇന്നും കൂടി

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ധനവില ഇന്നും കൂടി

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി. തുടര്‍ച്ചയായി 43ാം ദിവസമാണ് ഇന്ധനവില കൂടുന്നത്. കോഴിക്കോട് പെട്രോളിനു മൂന്നു പൈസ കൂടി. 83.24 രൂപയാണ് ഇന്നത്തെ വില. ഡീസലിനും മൂന്നു പൈസ കൂടി 77.25 രൂപയായി. തിരുവനന്തപുരത്ത് ഇന്ധനവിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോളിന് 14 പൈസ കൂടി 80.87 രൂപയായി. ഡീസലിനും 14 പൈസ കൂടി 72.97 രൂപയായി. മൂന്നാഴ്ച കൊണ്ട് പെട്രോളിനു മൂന്നു രൂപ നാല്‍പത്തൊന്‍പതു പൈസയും ഡീസലിന് നാലു രൂപ പതിനെട്ട് പൈസയുമാണ് കൂടിയത്.

Read More

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടയിലും രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് കേരളത്തില്‍ വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില.ബുധനാഴ്ച എക്‌സൈസ് തീരുവ കുറച്ച് പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ തടയില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ പക്ഷം. നിലവില്‍ 19.48 രൂപ പെട്രോളിനും 15.33 രൂപ ഡീസലിനും നികുതിയായി ചുമത്തുന്നുണ്ട്. ഇതിന് പുറമേ സംസ്ഥാനങ്ങള്‍ വാറ്റ് നികുതിയും ഇന്ധന വില്‍പനക്ക് മേല്‍ ഈടാക്കുന്നുണ്ട്. ഇത് കുറക്കുന്നത് വഴി ഇന്ധനവില വര്‍ധനവ് ഒരു പരിധിവരെ പിടിച്ച് നിര്‍ത്താന്‍ കഴിയുമെന്നാണ് മുന്‍ ധനമന്ത്രി പി.ചിദംബരം അഭിപ്രായപ്പെടുന്നത്.

Read More

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; പെട്രോള്‍ 31 പൈസ, ഡീസല്‍ 39 പൈസ വര്‍ധിച്ചു

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; പെട്രോള്‍ 31 പൈസ, ഡീസല്‍ 39 പൈസ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ വില 82.50 രൂപയും ഡീസല്‍ വില 75.53 രൂപയുമായി. പെട്രോളിന് 31 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തരവിപണിയില്‍ എണ്ണ വില ഉയരുന്നതിനോടൊപ്പം രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവാണ് വില കൂടാന്‍ കാരണമായത്. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 82ഉം ഡീസലിന് 75.78 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 81.19 രൂപ, ഡീസലിന് 75 രൂപയുമായപ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന് 82.28 രൂപ, ഡീസലിന് 76.06 രൂപയായി.

Read More