പേളി മാണി പറക്കുന്നു ഹിന്ദിയിലേക്ക്

പേളി മാണി പറക്കുന്നു ഹിന്ദിയിലേക്ക്

ടിവി ചാനല്‍ ഷോ ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും അവതാരകയുമായ പേളി മാണി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് പേളി അഭിനയിക്കുന്നത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മുംബൈയിലെ ഷെഡ്യൂള്‍ മുഴുവനായി. ഇനി ഗോവയിലാണ് ലൊക്കേഷന്‍. ആഗസ്റ്റിലായിരിക്കും തുടങ്ങുക. അനുരാഗ് ബസുവിന്റെ തന്നെ ലൈഫ് ഇന്‍ എ മെട്രോയുടെ രണ്ടാം ഭാഗമാണ് ചിത്രമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് ശരിയല്ലെന്നും ലൈഫ് ഇന്‍ എ മെട്രോയുമായി പുതിയ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും പേളിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. പങ്കജ് ത്രിപത്, രാജ്കുമാര്‍ റാവു, സോണിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനുരാഗ് ബസുവിനൊപ്പം ഭൂഷന്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, താനി സൊമാരിറ്റ് ബസു,…

Read More