വിവാഹിതരാകാതെ പ്രണയിതാവിനോടൊപ്പം താമസം തുടങ്ങി; പ്രണയിതാവ് മരിച്ചതോടെ യുവതിയും കുഞ്ഞും ഗാന്ധിഭവനില്‍

വിവാഹിതരാകാതെ പ്രണയിതാവിനോടൊപ്പം താമസം തുടങ്ങി; പ്രണയിതാവ് മരിച്ചതോടെ യുവതിയും കുഞ്ഞും ഗാന്ധിഭവനില്‍

പത്തനാപുരം: അന്യമതസ്ഥനായ യുവാവുമായുള്ള പ്രണയത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതിക്ക് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് ഗാന്ധിഭവന്‍ ആശ്രയിക്കേണ്ടി വന്നു. കണ്ണൂര്‍ കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുഹറ എന്ന പ്രിയ മോഹനന്‍ (32), ഇവരുടെ മകന്‍ രണ്ടുവയസ്സുകാരന്‍ അക്ബര്‍ എന്നിവര്‍ക്കാണ് ഗാന്ധിഭവന്‍ അഭയമായത്. കാഞ്ഞങ്ങാട് സ്വദേശിനി പ്രിയയ്ക്ക് മാതാവും രണ്ടു സഹോദരങ്ങളുമുണ്ട്. പിതാവ് മോഹനന്‍ പ്രിയയുടെ ചെറുപ്പത്തിലേ മരിച്ചു. മാതാവ് ലളിത വീട്ടുജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പ്രിയയും ഇളയ സഹോദരങ്ങളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. പിന്നീട് പ്രിയയും അമ്മയെ സഹായിക്കാനായി വീട്ടുജോലിക്കിറങ്ങി. അതിനിടെയാണ് കാഞ്ഞങ്ങാട്ട് ഷൂട്ടിങ്ങിനെത്തിയ ക്യാമറാമാന്‍ റിയാസ് റഹ്മാനുമായി പ്രിയ പരിചയത്തിലാവുന്നത്. പ്രണയം തലയ്ക്കു പിടിച്ചതോടെ പ്രിയ ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് മതം മാറിയ ഇവര്‍ വിവാഹിതരാകാതെ തന്നെ റിയാസിനൊപ്പം താമസം തുടങ്ങി. എന്നാല്‍ പിന്നീടാണ് റിയാസ് വിവാഹിതനാണെന്നും മൂന്നുകുട്ടികളുടെ പിതാവാണെന്നും പ്രിയ അറിഞ്ഞത്. റിയാസിനൊപ്പം പോയ പ്രിയയെ…

Read More

അസുഖബാധിതനായ ഭര്‍ത്താവ് ബാധ്യതയായി; ഭര്‍ത്താവിന്റെ കഴുത്തില്‍ മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ മുറുക്കി കൊലപ്പെടുത്തി; ഭാര്യ അറസ്റ്റില്‍

അസുഖബാധിതനായ ഭര്‍ത്താവ് ബാധ്യതയായി; ഭര്‍ത്താവിന്റെ കഴുത്തില്‍ മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ മുറുക്കി കൊലപ്പെടുത്തി; ഭാര്യ അറസ്റ്റില്‍

പത്തനാപുരം: ഒരു വര്‍ഷമായി കിടപ്പിലായിരുന്ന ഭര്‍ത്താവിന്റെ കഴുത്തില്‍ മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ മുറുക്കി കൊലപ്പെടുത്തി. കേസില്‍ ഭാര്യ അറസ്റ്റിലായി. തലവൂര്‍ രണ്ടാലുംമൂട് ചുണ്ടമല അശ്വതിഭവനില്‍ സുന്ദരന്‍ ആചാരി(59)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ വസന്ത (49) പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സുന്ദരന്‍ ആചാരിയെ വീട്ടില്‍ മരിച്ചനിലയില്‍ കാണുന്നത്. മകള്‍ സുനിതയ്ക്കും മരുമകന്‍ രാജേഷിനും ഒപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുന്ദരന്‍ ആചാരിക്ക് അനക്കമില്ലെന്ന കാര്യം ഭാര്യതന്നെയാണ് മകളെ അറിയിച്ചത്. ഡോക്ടറെ വീട്ടില്‍ വരുത്തി മരണം സ്ഥിരീകരിച്ചു. മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ കുന്നിക്കോട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതി ശവസംസ്‌കാരത്തിന് ഒരുക്കം നടത്തുന്നതിനിടെ പൊലീസെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹ പരിശോധനയില്‍ കഴുത്തില്‍ വൈദ്യുത വയര്‍ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. വസന്തയെ ചോദ്യംചെയ്തതോടെ മരണത്തിന്റെ ചുരുളഴിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്, സുന്ദരന്‍ ആചാരി…

Read More

പത്തനാപുരത്ത് പതിനഞ്ചുകാരി കുളിമുറിയില്‍ പ്രസവിച്ചു; അച്ഛന്‍ അയല്‍വാസിയായ പതിനാലുകാരന്‍

പത്തനാപുരത്ത് പതിനഞ്ചുകാരി കുളിമുറിയില്‍ പ്രസവിച്ചു; അച്ഛന്‍ അയല്‍വാസിയായ പതിനാലുകാരന്‍

കൊല്ലം: പത്തനാപുരത്ത് പതിനഞ്ചുകാരി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. അയല്‍വാസിയായ പതിനാലുകാരനാണ് കുഞ്ഞിന്റെ അച്ഛന്‍ എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ മാതാവ് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി പൂര്‍ണ ഗര്‍ഭിണിയാണന്നും ഉടന്‍ തന്നെ മറ്റേതെങ്കിലും ആശുപത്രിയില്‍ എത്തിക്കാനും നിര്‍ദേശിച്ചു. ആസ്പത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന കുട്ടി വീട്ടിലെത്തി ടോയ്ലറ്റില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് കതക് തളളി തുറന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ പ്രസവിച്ച നിലയിലായിരുന്നു. ഉടന്‍ കുഞ്ഞിനെയും പെണ്‍കുട്ടിയെയും താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ പിതൃത്വത്തിന് ഉത്തരവാദിയെന്ന് പറയുന്ന ആണ്‍കുട്ടി പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്….

Read More