നല്ല വായു ശ്വസിക്കണോ…? എങ്കില്‍ പത്തനംതിട്ടയ്ക്കു പോവണം !

നല്ല വായു ശ്വസിക്കണോ…? എങ്കില്‍ പത്തനംതിട്ടയ്ക്കു പോവണം !

നാടെങ്ങും മലിനമാണ്….അതിലേറ്റവും കഠിനം ശ്വസിക്കുന്ന വായു മലിനീകരിക്കപ്പെടുന്നതിലാണ്. നമ്മുടെ ഈ കൊച്ചു രാജ്യത്ത് അത്യാവശ്യം നല്ല വായു ശ്വസിക്കണമെങ്കില്‍ അങ്ങ് പത്തനംതിട്ടയ്ക്കു പോവണം… എന്താന്ന് വെച്ചാല്‍ വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ലയാണ് പത്തനംതിട്ട. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചമായ അവസ്ഥയാണ് കേരളത്തിലേതെന്ന് പരിസ്ഥിതിരംഗത്ത് പ്രവര്‍ത്തിക്കുന്ന ‘ഗ്രീന്‍പീസ് ഇന്ത്യ’ 2016-ലെ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ അനുസരിച്ച് 60 പി. എം.വരെയാണ് വായു ഏറ്റവും സുരക്ഷിതം. പത്തനംതിട്ടയില്‍ ഇത് 26 ആണ്. കേരളത്തില്‍ വായുമലിനീകരണം ഏറ്റവും കൂടുതല്‍ തൃശൂരിലാണ്. 55 ആണ് അവിടുത്തെ തോത്. മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചി, തൃശ്ശൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ മലിനീകരണം വര്‍ധിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ കുറയുകയും ചെയ്തു. എന്നിരുന്നാലും നിയന്ത്രണ രേഖ 60 കടന്നിട്ടില്ല എന്നത് ആശ്വാസം നല്‍കുന്നതാണ്. ഇന്ത്യയില്‍ ഏറ്റവും…

Read More

എസ്.എഫ്.ഐയുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

എസ്.എഫ്.ഐയുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

പന്തളം: എസ്.എഫ്.ഐ നേതാവിന് നേരെ ആക്രമണം. എസ്.എഫ്.ഐയുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു രമേശിന് നേരെയാണ് ആക്രമണമുണ്ടായത്. പന്തളത്ത് വച്ച് മൂന്നംഗസംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അക്രമികളുടെ വെട്ടേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

പത്തു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

പത്തു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

തിരുവനന്തപുരം: കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, വയനാട്, കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള അഫിലീയേറ്റഡ് കോളേജുകളില്‍ നാളെ നടത്താനിരുന്ന കോളേജ് യൂണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കും. കേരള, കണ്ണൂര്‍ കാലിക്കറ്റ്, ആരോഗ്യ സര്‍വ്വകലാശാലകള്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ഹര്‍ത്താലിന് ബിജെപി ആഹ്വാനം. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് പ്രകാശ് ബാബു അടക്കുമുള്ളവര്‍ക്ക് പരിക്കേറ്റത്. ശബരിമല വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.

Read More

നാലു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

നാലു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

  കനത്തമഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് നാളെ അവധി (ആഗസ്റ്റ് 14) പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. പാലക്കാട് ജില്ലയിലെ അങ്കണവാടി മുതല്‍ പ്രഫഷനല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി…

Read More

അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ് നിഗമനം

അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ് നിഗമനം

പത്തനംതിട്ട: കല്ലടക്കടവില്‍ അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ ശ്രീകുമാര്‍, ആറു വയസുകാരിയായ മകള്‍ അനുഗ്രഹ എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More