” ഫാന്‍സ് അസോസിയോഷനുകള്‍ ഗുണ്ടാ സംഘങ്ങളായി മാറി കൊണ്ടിരിക്കുകയാണ്.., ഞങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുന്നു… ” : പാര്‍വതി

” ഫാന്‍സ് അസോസിയോഷനുകള്‍ ഗുണ്ടാ സംഘങ്ങളായി മാറി കൊണ്ടിരിക്കുകയാണ്.., ഞങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുന്നു… ” : പാര്‍വതി

നിരവധി സ്ത്രീ പ്രശനങ്ങള്‍ ഉന്നയിച്ച് വനിതാ സംഘടനയായ ഡബ്‌ള്യു സി സി ശക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. താരസംഘടനയായ ‘അമ്മയിലെ പുരുഷാധിപത്യത്തിനെതിരെയാണ് ഇവരുടെ പോരാട്ടം. പോരാടുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രെമങ്ങള്‍ ഉണ്ടെങ്കിലും നിലപാടില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് നടി പാര്‍വതി ഉറപ്പിച്ചു പറയുന്നു. തങ്ങളുടെ ശക്തമായ നിലപാടുകളുടെ പേരില്‍ ഡബ്യുസിസിയിലെ അംഗങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുന്നുണ്ടെന്ന് ഫിലിം കാംപയിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു. മീ റ്റു അനുഭവങ്ങള്‍ തുറന്നു പറയുന്ന ബോളിവുഡ് നടികള്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുന്നില്ല, എന്നാല്‍ മലയാളത്തില്‍ പ്രതികരിക്കുന്ന നടിയുടെ അവസരങ്ങള്‍ നിഷേധിക്കുകയാണെന്ന് പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞു. ”ബോളിവുഡില്‍ സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് മുന്നോട്ട് വരുന്നുണ്ട്. അസൂയ തോന്നുന്നു. കാരണം അവര്‍ക്ക് തുറന്നു പറച്ചിലിലൂടെ അവസരങ്ങള്‍ നഷ്ടമാവുന്നില്ല. നിങ്ങളുടെ ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്നു. എന്നാല്‍ കേരളത്തിലെ അവസ്ഥ വ്യത്യസ്തമാണ്. ഡബ്യുസിസി അംഗങ്ങളായ…

Read More

ആ മിഡി ഇട്ട് കളിക്കുമ്പോള്‍ അകത്ത് ഒരു ഷോര്‍ട്ട്സ് എങ്കിലും ഇടണ്ടേ? ഒരു സിനിമ കാണുമ്പോള്‍ ആളുകള്‍ അത് കണ്ട് പഠിക്കുന്നുണ്ടെന്ന് മാഡമാണ് പറഞ്ഞത്; അങ്ങനെയെങ്കില്‍ മിഡിയുടെ അടിയില്‍ ഒന്നും ഇടാതെ നടക്കണമെന്നാണോ ഇതുകൊണ്ട് മാഡം ഉദ്ദേശിക്കുന്നത്; പാര്‍വതിയെ വിമര്‍ശിച്ച് യുവനടി

ആ മിഡി ഇട്ട് കളിക്കുമ്പോള്‍ അകത്ത് ഒരു ഷോര്‍ട്ട്സ് എങ്കിലും ഇടണ്ടേ? ഒരു സിനിമ കാണുമ്പോള്‍ ആളുകള്‍ അത് കണ്ട് പഠിക്കുന്നുണ്ടെന്ന് മാഡമാണ് പറഞ്ഞത്; അങ്ങനെയെങ്കില്‍ മിഡിയുടെ അടിയില്‍ ഒന്നും ഇടാതെ നടക്കണമെന്നാണോ ഇതുകൊണ്ട് മാഡം ഉദ്ദേശിക്കുന്നത്; പാര്‍വതിയെ വിമര്‍ശിച്ച് യുവനടി

കസബ സിനിമയെ വിമര്‍ശിച്ചത് മുതല്‍ പാര്‍വതിക്ക് കണ്ടകശനിയാണ്. പാര്‍വതിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാലയാണ്. കസബയിലെ നായകന്‍ മമ്മൂട്ടിയുടെ ആരാധകര്‍ പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിരുന്നു പാര്‍വതിയും പൃഥ്വിരാജും ഒരുമിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന ഗാനത്തിന് നേരെയുള്ള ഡിസ് ലൈക്ക് ആക്രമണം. എന്നാല്‍ അതേ ഗാനത്തിലെ ഒരു രംഗം ചൂണ്ടിക്കാട്ടി പാര്‍വതിയെ വിമര്‍ശിച്ചു കൊണ്ട് മറ്റൊരു യുവനടി രംഗത്തെത്തിയിരിക്കുകയാണ്. മുമ്പ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഫേസ്ബുക്ക് ലൈവുമായെത്തിയ യുവതിയാണ് ഇപ്പോള്‍ പാര്‍വതിയെ വിമര്‍ശിച്ച് ലൈവില്‍ വന്നിരിക്കുന്നത്. ഇവര്‍ പാര്‍വതിക്കു നേരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി പാര്‍വതി കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതൊക്കെ നല്ലതാണ്. സിനിമയില്‍ അവരെ മോശമായി ചിത്രീകരിക്കുന്നതിനും താങ്കള്‍ എതിരാണ്. എന്നാല്‍ എനിക്ക് ഒരു കാര്യം പറയാതിരിക്കാന്‍ വയ്യമൈ…

Read More

ശ്രീജിത്തിന് പിന്തുണ അറിയിച്ച് പാര്‍വതി; പക്ഷേ പോസ്റ്റിന് താഴെ പൊങ്കാല

ശ്രീജിത്തിന് പിന്തുണ അറിയിച്ച് പാര്‍വതി; പക്ഷേ പോസ്റ്റിന് താഴെ പൊങ്കാല

സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം നടത്തുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിനു പിന്തുണ അറിയിച്ചുകൊണ്ടും നടി പാര്‍വതി രംഗത്ത്. പോസ്റ്റിന് താഴെ പൊങ്കാല. കേസ് സിബിഐ ഏറ്റെടുക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സെക്രട്ടറേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി സോഷ്യല്‍മീഡിയ കൂട്ടായ്മകള്‍ തിരുവനന്തപുരത്ത് സമ്മേളിച്ചതിനുശേഷമായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്നാണ് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ട് ഇരുട്ടില്‍ നിര്‍ത്തപ്പെടരുതെന്നും സഹോദരനോടുള്ള നിങ്ങളുടെ സ്‌നേഹവും ആദരവും നേടിയെടുക്കാന്‍ നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടം ഇന്നത്തെ ആവശ്യമാണെന്നും പറയുന്നു. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്‌നേഹം. ബഹുമാനം. ഐക്യം. എന്നാണ് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ വിഷയത്തിന്റെ പ്രസക്തി പോലും മനസിലാക്കാതെ പാര്‍വതിയുടെ…

Read More

പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്; മുടക്ക് തിരിച്ച് പിടിക്കുക എന്നതാണ് അവാര്‍ഡ് സിനിമയുടെയും കൊമേഷ്യല്‍ സിനിമയുടെയും ലക്ഷ്യം, അല്ലാതെ നാട് നന്നാക്കലല്ല

പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്; മുടക്ക് തിരിച്ച് പിടിക്കുക എന്നതാണ് അവാര്‍ഡ് സിനിമയുടെയും കൊമേഷ്യല്‍ സിനിമയുടെയും ലക്ഷ്യം, അല്ലാതെ നാട് നന്നാക്കലല്ല

കസബ ചിത്രത്തെപ്പറ്റി നടി പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. ആ ചിത്രം കസബയാണ്. എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്- എന്നായിരുന്നു പാര്‍വതി പറഞ്ഞത്. പാര്‍വതിക്കെതിരേ സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ പാര്‍വതിക്കെതിരേ തെറിവിളിയുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ് പാര്‍വതിയുടെ വാദത്തിനു മറുപടിയുമായി എത്തിയത്. പണ്ഡിറ്റ് പറയുന്നതിങ്ങനെ- ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണെന്നും അവരുടെ കീഴില്‍ അഭിനയിക്കുമ്പോള്‍ നമ്മുടെ കഥാപാത്രം…

Read More

മക്കളെ വീട്ടു ജോലിക്ക് അയക്കാന്‍ എന്റെ ചേച്ചി ആഗ്രഹിക്കുന്നില്ല; അമ്മയുടെ കഷ്ടപ്പാടറിഞ്ഞ് അവര്‍ ആ സ്വപ്‌നം എത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് പാര്‍വതി പറയുന്നു…

മക്കളെ വീട്ടു ജോലിക്ക് അയക്കാന്‍ എന്റെ ചേച്ചി ആഗ്രഹിക്കുന്നില്ല; അമ്മയുടെ കഷ്ടപ്പാടറിഞ്ഞ് അവര്‍ ആ സ്വപ്‌നം എത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് പാര്‍വതി പറയുന്നു…

മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച് അവരെ ഉയരങ്ങളിലെത്തിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ഉദാഹരണം സുജാതയിലെ മഞ്ജുവാര്യര്‍ അഭിനയിച്ച കഥാപാത്രം. ആ ചിത്രം കണ്ട ശേഷം സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് നടി പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റ് വൈറലാവുകയാണ്. കുറിപ്പിനൊപ്പം അവരുടെ ഒരു ചിത്രവും പാര്‍വതി പോസ്റ്റ് ചെയ്തു. സ്വന്തം വീട്ടിലെ സുജാതയെക്കുറിച്ച് പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ… അഭിമാനത്തോടെ തന്നെ പറയട്ടെ ചാര്‍ളിയുടെ നിര്‍മ്മാതാക്കളും എന്റെ സുഹൃത്തുക്കളുമായ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ചേര്‍ന്നൊരുക്കിയ ഉദാഹരണം സുജാത എന്ന ചിത്രം മികച്ച ടീമിന്റേതാണ്. മികച്ച സംവിധായകനും അഭിയപ്രതിഭകളുമുള്ള ഈ ചിത്രം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. മക്കളെ വീട്ടു ജോലിക്കയയ്ക്കാന്‍ എന്റെ ചേച്ചി ആഗ്രഹിക്കുന്നില്ല. അവരെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നാണ് ചേച്ചിയുടെ ആഗ്രഹം. താന്‍ സഹിച്ചതുപോലെയുള്ള കഷ്ടപ്പാടുകള്‍ മക്കള്‍ ഒരിക്കലും സഹിക്കരുതെന്ന് അവര്‍ക്കാഗ്രഹമുണ്ട്. വളരെയധികം ശാരീരികാധ്വാനമുള്ള ജോലിയാണ് വീട്ടുജോലി. സ്വപ്നം…

Read More

ഇതാണ് ഡെഡിക്കേഷന്‍; പാര്‍വതിയുടെ ജിമ്മിലെ വര്‍ക്കൗട്ട് കാണേണ്ടത് തന്നെ; കഷ്ടപ്പെടുന്നത് പുതിയ ചിത്രത്തിനു വേണ്ടി

ഇതാണ് ഡെഡിക്കേഷന്‍; പാര്‍വതിയുടെ ജിമ്മിലെ വര്‍ക്കൗട്ട് കാണേണ്ടത് തന്നെ; കഷ്ടപ്പെടുന്നത് പുതിയ ചിത്രത്തിനു വേണ്ടി

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയാറാവുന്നതാണ് പാര്‍വതിയെ മറ്റു നടിമാരില്‍നിന്നും വ്യത്യസ്തയാക്കുന്നത്. ടേക്ക് ഓഫ് ചിത്രത്തിലെ കഥാപാത്രത്തിനായി പാര്‍വതി തടി കൂട്ടിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജിമ്മില്‍നിന്നുളള വര്‍ക്ക്ഔട്ട് വീഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ കഥാപാത്രത്തിനുവേണ്ടിയാണ് പാര്‍വതി ഇത്ര കഠിന പരിശീലനം ചെയ്യുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.   മൈ സ്റ്റോറി എന്ന ചിത്രത്തിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. എന്നു നിന്റെ മൊയ്തീനുശേഷം പാര്‍വതിയും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ടേക്ക് ഓഫിന്റെ വന്‍ വിജയത്തിനുശേഷം പാര്‍വതി അഭിനയിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ജയ് എന്ന കഥാപാത്രമാണ് പൃഥ്വിരാജിന്റേത്. താര എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.

Read More