സ്ത്രീകളിലെ അമിതവിയര്‍പ്പിനു പിന്നിലെ കാരണങ്ങള്‍

സ്ത്രീകളിലെ അമിതവിയര്‍പ്പിനു പിന്നിലെ കാരണങ്ങള്‍

അമിതവിയര്‍പ്പിനു പല കാരണങ്ങളുണ്ട്. അവ മനസ്സിലാക്കി ചികിത്സ േതടുക . ആര്‍ത്തവവിരാമത്തോടെ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അമിതവിയര്‍പ്പ് ഉണ്ടാക്കാം. രാത്രി സമയത്താണ് കൂടുതലും. േഹാര്‍മോണ്‍ വ്യതിയാനം കാരണം ഗര്‍ഭിണികളിലും അമിതവിയര്‍പ്പ് വരാം. . തൈറോയ്ഡ് ഗ്രന്ഥിയുെട പ്രവര്‍ത്തനം അമിതമാകുമ്പോള്‍ ശരീരത്തിനു ചൂടും കൂടുതല്‍ വിയര്‍പ്പും അനുഭവപ്പെടാം. പ്രവര്‍ത്തനം കുറയുമ്പോള്‍ ശരീരോഷ്മാവ് കുറഞ്ഞ്, വരള്‍ച്ച ഉണ്ടാകാം. . പ്രമേഹരോഗികളില്‍ മരുന്നുകളുടയോ ഇന്‍സുലിന്റെയോ ഫലമായി ഗ്ലൂക്കോസ്‌കുറഞ്ഞാല്‍ അമിതവിയര്‍പ്പ് ഉണ്ടാകാം. . വിരളമായിട്ടുള്ള കാര്‍ഡിനോയ്ഡ് ട്യൂമറുകള്‍, ലിംഫോമ, ലൂക്കീമിയ തുടങ്ങിയ രക്താര്‍ബുദങ്ങളിലും അമിതവിയര്‍പ്പ് വരാം  

Read More