ഒറ്റപ്പാലം നഗരപരിധിയില്‍ ബുധനാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍

ഒറ്റപ്പാലം നഗരപരിധിയില്‍ ബുധനാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍

പാലക്കാട്: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരപരിധിയില്‍ ബുധനാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നഗരത്തില്‍ വൈകിട്ട് ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് സംഘട്ടനത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ അഡീഷണല്‍ എസ്‌ഐക്കും പരിക്കേറ്റു. കുളപ്പുള്ളി ഐപിടി കോളജില്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ആരംഭിച്ച എസ്എഫ്‌ഐ-കെഎസ് യു തര്‍ക്കമാണ് തെരുവു യുദ്ധത്തിലേക്കു നീങ്ങിയത്.തിരഞ്ഞെടുപ്പില്‍ IPT കോളേജിലുള്‍പ്പടെ KSU തോറ്റിരുന്നു.SFI പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങളായ വിപിന്‍ വിജിത്ത് ഏരിയ ഭാരവാഹികളായ നിഷാദ് ശരത്ത് നിതിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.  

Read More

ഒറ്റപ്പാലം ഭാഗത്തേക്ക് ഒരു യാത്ര പോയാല്‍ എന്തൊക്കെ കാണാം?

ഒറ്റപ്പാലം ഭാഗത്തേക്ക് ഒരു യാത്ര പോയാല്‍ എന്തൊക്കെ കാണാം?

ഒറ്റപ്പാലത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് ഒറ്റപ്പാലം. സാംസ്‌കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്‍പ് വള്ളുവനാട് എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്. പഴയ മദ്രാസ് സംസ്ഥാനത്തിന് കീഴിലായിരുന്നു വള്ളുവനാട് പ്രദേശങ്ങള്‍. പില്‍ക്കാലത്ത് കേരളം രൂപീകരിച്ചപ്പോള്‍ ഒറ്റപ്പാലം എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഒറ്റപ്പാലം എന്ന പേരിന്നു കാരണം ഇവിടത്തെ കച്ചേരി വളപ്പില്‍ ഒറ്റക്കു നില്‍ക്കുന്ന ഒരു ‘പാല’മരമാണ്. പാല നിന്നിടം ഒറ്റപ്പാല എന്നും അതിനപ്പുറം ഉള്ള ഗ്രാമം പാലയ്കപ്പുറം എന്നും അറിയപെട്ടു. ഈ പ്രദേശങ്ങള്‍ കാലക്രമേണ ഒറ്റപ്പാലം എന്നും പാലപ്പുറം എന്നും അറിയപ്പെട്ടുതുടങ്ങി. മലയാളം, തമിഴ് സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷന്‍ കൂടിയായ ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും ഒരു ടൂറിസ്റ്റു കേന്ദ്രം എന്ന നിലയിലേക്ക് ഉയര്‍ന്നു വന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ ഒറ്റപ്പാലത്തും…

Read More

ഒറ്റപ്പാലത്ത് യുവാവും യുവതിയും റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഒറ്റപ്പാലത്ത് യുവാവും യുവതിയും റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് രണ്ട് പേരെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായണ്ണൂര്‍ സ്വദേശി അരുണ്‍ (21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് തൃക്കങ്ങോട്ട് കടവ് റെയില്‍വെ പാളത്തിനു സമീപം കണ്ടെത്തിയത്. കോയമ്പൂത്തര്‍ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയാണ് മരിച്ച അരുണ്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് കാവ്യ. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും രാത്രി വൈകി വന്ന വണ്ടിക്ക് മുന്നില്‍ ചാടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വികൃതമായിരുന്നുവെങ്കിലും തിരിച്ചറിയല്‍ രേഖയും മൊബൈല്‍ ഫോണും പരിശോധിച്ചാണ് പോലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More