‘ഒരു അഡാറ് ലവ്’ ലെ ഗാനത്തിനെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി.

‘ഒരു അഡാറ് ലവ്’ ലെ ഗാനത്തിനെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി.

‘ഒരു അഡാറ് ലവ്’ സിനിമയിലെ പാട്ടിനെതിരെ ഹൈദരാബാദ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കി. ചിത്രത്തിലെ നായിക പ്രിയ വാരിയര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു നടപടി. ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ വരികള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു പരാതി. വരികളില്‍ ഭേദഗതി വരുത്തുകയോ പാട്ട് സിനിമയില്‍നിന്നു നീക്കുകയോ വേണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. പാട്ടിലെ ചില പരാമര്‍ശങ്ങള്‍ ഇസ്‌ലാം സമുദായത്തെ അവഹേളിക്കുന്നതാണെന്നു ജന്‍ജാഗരന്‍ സമിതി പ്രസിഡന്റ് മൊഹ്‌സിന്‍ അഹമ്മദ് ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു മഹാരാഷ്ട്രയിലും പാട്ടിനെതിരെ പരാതിയുണ്ട്. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാരിയര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കേസെടുക്കണം എന്നാണാവശ്യം. വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയില്‍നിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിന്‍വലിച്ചു. പി.എം.എ.ജബ്ബാറിന്റെ വരികള്‍ക്കു തലശ്ശേരി റഫീഖ് ഈണം…

Read More