കാന്തല്ലൂരില്‍ ഇത് ഓറഞ്ച് വിളവെടുപ്പ് കാലം

കാന്തല്ലൂരില്‍ ഇത് ഓറഞ്ച് വിളവെടുപ്പ് കാലം

മറയൂര്‍ മലനിരകളില്‍ മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. ആദ്യ ആഴ്ച വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂര്‍ ചീനിഹില്‍സിലെ ടി.സി. കുരുവിളയുടെ തോട്ടത്തില്‍ ഒരുകിലോ ഓറഞ്ചിന് 60 രൂപ വരെ വില ലഭിച്ചു. പതിനായിരത്തോളം മരങ്ങളിലാണ് ഓറഞ്ച് പാകമായിരിക്കുന്നത്. കെ.ഡി.എച്ച്.പി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോയര്‍ എന്നിവടങ്ങളിലും തലയാര്‍, ചട്ടമൂന്നാര്‍, ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം, തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് വസന്തം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. അധികം രോഗബാധയേല്‍ക്കാത്ത ലാഭകരമായ കൃഷി എന്നതിനാല്‍ ഒട്ടേറെ പേര്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ജാഫ് ലില്‍, സാത്ഗുഡി ഇനത്തില്‍ പെട്ട ഓറഞ്ചുകളാണ് അഞ്ചുനാട്ടില്‍ കൃഷി ചെയ്തുവരുന്നത്.

Read More

നേത്രരോഗങ്ങളെ അകറ്റും ഓറഞ്ച്

നേത്രരോഗങ്ങളെ അകറ്റും ഓറഞ്ച്

  ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നത് നേത്രരോഗങ്ങളെ അകറ്റുമെന്നു ഗവേഷകര്‍. വെസ്റ്റ് മീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പതിവായി ഓറഞ്ച് കഴിക്കുന്നവര്‍ക്ക് മക്യുലാര്‍ ഡീജനറേഷന്‍ എന്ന നേത്രരോഗം ബാധിക്കാന്‍ സാധ്യത കുറവാണെന്നു കണ്ടു. അറുപത്തഞ്ചു വയസ്സു കഴിഞ്ഞ ആളുകളെ ബാധിക്കുന്ന നേത്രരോഗമാണിത്. ഈ രോഗം പൂര്‍ണമായും സുഖപ്പെടുത്താനാവില്ല. 50 വയസ്സു കഴിഞ്ഞ രണ്ടായിരം ഓസ്‌ട്രേലിയക്കാരില്‍ 15 വര്‍ഷക്കാലം നീണ്ട പഠനം നടത്തി ദിവസവും ഒരു ഓറഞ്ച് വീതം കഴിച്ച വരില്‍ 15 വര്‍ഷത്തിനു ശേഷം നേത്രരോഗം ബാധിക്കാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നു കണ്ടു.ഓറഞ്ച് ഒരിക്കലും കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നവരില്‍ ഒക്യുലാര്‍ ഡീജനറേഷന്‍ വരാനുള്ള സാധ്യത വളരെ കുറവായിരുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓറഞ്ച് കഴിക്കുന്നതും ഗുണഫലങ്ങളേകുമെന്നു ഗവേഷകര്‍ പറയുന്നു.ജീവകം സി, ഇ, എ എന്നിവ…

Read More