പ്രകൃതിയുടെ സൗന്ദര്യം ഉള്ളില്‍ ഒളിപ്പിച്ച് അവലാഞ്ചെ

പ്രകൃതിയുടെ സൗന്ദര്യം ഉള്ളില്‍ ഒളിപ്പിച്ച് അവലാഞ്ചെ

എത്തിപ്പെട്ടാല്‍ നിഗൂഢമെന്ന് തോന്നുന്നതും, പ്രകൃതിയുടെ വശ്യ സൗന്ദര്യം മാടി വിളിക്കുന്നതുമായ ഇടമാണ് ഊട്ടിയിലെ അവലാഞ്ചെ തടാകം. ഊട്ടിയില്‍ നിന്നും വെറും 28 കിലോമീറ്റര്‍ ദൂരമേയുള്ളു എങ്കിലും ഇവിടെ എത്തിച്ചേരാന്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടേണ്ടത്. കാടും അതിനിടെ വഴിയുണ്ടോ എന്നു എന്നു സംശയിപ്പിക്കുന്ന പാതയും മുന്നോട്ട് പോകും തോറും മോശം മോമായി വരുന്ന വഴിയും ഒക്കെ ചേരുമ്പോള്‍ ആര്‍ക്കാണെങ്കിലും മടങ്ങിപ്പോകാനായിരിക്കും തോന്നുക. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, ഒരിക്കല്‍ ഇടിച്ചിറങ്ങിയ ഹിമപാതത്തിന്റെ ഫലമായി രൂപപ്പെട്ട തടാകവും അതിന്റെ ഭാഗങ്ങളുമാണ് അവലാഞ്ചെ. ഊട്ടിയിലെ മറ്റേത് സ്ഥലനാമങ്ങളെയും പോലെ ഇംഗ്ലീഷില്‍ നിന്നും വന്ന പേരാണ് അവലാഞ്ചെയും. ആയിരത്തിഎണ്ണൂറുകളിലുണ്ടായ ഒരു വലിയ ഹിമപാതത്തില്‍ നിന്നും രൂപപ്പെട്ട ഈ പ്രദേശത്തിന് അങ്ങനെയാണ് അവലാഞ്ചെ എന്ന പേരു ലഭിക്കുന്നത്. വഴിയുടെ കാര്യത്തില്‍ ഒരു ഗ്യാരണ്ടിയും ഇല്ലെങ്കിലും എന്തുസംഭവിച്ചാലും വഴിയില്‍ വണ്ടി നിര്‍ത്തുവാന്‍ അനുമതിയില്ല. വണ്ടിയുടെ ഗ്ലാസ് താഴ്താതനോ , മൃഗങ്ങള്‍ക്ക്…

Read More

കൊടൈക്കനാലില്‍ വന്‍ തിരക്ക്; മലയാളികള്‍ ഏറെയും അവധി ആഘോഷിക്കാനെത്തിയത് ഇവിടെ

കൊടൈക്കനാലില്‍ വന്‍ തിരക്ക്; മലയാളികള്‍ ഏറെയും അവധി ആഘോഷിക്കാനെത്തിയത് ഇവിടെ

കൊടൈക്കനാലില്‍ മലയാളികളുടെ വന്‍തിരക്ക്. ഓണാവധിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ആഴ്ച മുതല്‍ കടുത്ത തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയത്. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് ഞായറാഴ്ചയായിരുന്നു.   വിനോദസഞ്ചാര കേന്ദ്രങ്ങളായ പേരിജം ഏരി, മോയര്‍ പോയന്റ്, ഗുണാ ഗുഹ, തൂണ്‍പാറ, പൈന്‍ ഫോറസ്റ്റ്, പശുമൈ പള്ളത്താക്ക്, മണ്ണവനൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികളുടെ വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടത്. സൈക്കിള്‍സവാരി, കുതിരസ്സവാരി, ബോട്ടിങ് എന്നിവയ്ക്കും തിരക്കുണ്ടായിരുന്നു. വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ കാരണം കൊടൈക്കനാലിലെ പലസ്ഥലങ്ങളിലും കുരുക്കനുഭവപ്പെട്ടു. അനധികൃത ഹോട്ടലുകള്‍ക്കെതിരേയുള്ള നടപടിയുടെ ഭാഗമായി പല സ്ഥലങ്ങളിലും കോട്ടേജുകളും ഹോട്ടലുകളും പൂട്ടി സീല്‍വെച്ചിരുന്നതിനാല്‍ മുറികള്‍ ലഭിക്കാതെ സഞ്ചാരികള്‍ ബുദ്ധിമുട്ടി. പലരും റൂം കിട്ടാതെ മടങ്ങി.

Read More

നീലഗിരി കുന്നുകളുടെ താഴ് വാരത്ത് ജൈവവൈവിധ്യങ്ങളുമായി മസിനഗുഡി

നീലഗിരി കുന്നുകളുടെ താഴ് വാരത്ത് ജൈവവൈവിധ്യങ്ങളുമായി മസിനഗുഡി

ഊട്ടിക്കടുത്ത് നീലഗിരി കുന്നുകളുടെ താഴ്വാരത്തായാണ് മസിനഗുഡി എന്ന മനോഹര പ്രദേശം സ്ഥിതി ചെയ്യുന്നത്. മുതുമലൈ ദേശീയോദ്യാനത്തിന്റെ അഞ്ചു പ്രധാനഭാഗങ്ങളിലൊന്നായ ഈ പ്രദേശം ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. തൊട്ടടുത്തുള്ള ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. പ്രകൃതിയോട് കൂടുതല്‍ അടുക്കാനും മറ്റെല്ലാം മറന്നു സന്തോഷിക്കാനുമായി നിരവധി കാര്യങ്ങളുണ്ട് ഇവിടെ. മറ്റു വനപ്രദേശങ്ങളിലുള്ളതു പോലെതന്നെ മസിനഗുഡിയിലും ജീപ്പ് സഫാരി നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. രാവിലെ 6മണി മുതല്‍ 7 മണി വരെയും വൈകിട്ട് 5 മുതല്‍ 7 മണി വരെയുമുള്ള സമയത്ത് ഇവിടെ സഞ്ചാരികള്‍ക്കായി ജീപ്പ് സര്‍വ്വീസ് ലഭ്യമാണ്. ഒരു മണിക്കൂര്‍ നേരം കാട്ടുപ്രദേശത്തു കൂടി യാത്ര ചെയ്യാം. പോകും വഴിയേ മാനുകളെയും കുരങ്ങന്മാരെയും ആനകളെയുമെല്ലാം വഴിയില്‍ നിറയെ കാണാം. ഭാഗ്യമുണ്ടെങ്കില്‍ വഴിയിലെവിടെയെങ്കിലും കടുവയെയും കണ്ടെന്നും വരാം! പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാല്‍ മല കയറാന്‍ ഇഷ്ടമുള്ളവര്‍ക്കായും ഇവിടെ…

Read More