തിരുവോണമെത്തി….പൂക്കള്‍ക്ക് പൊന്നുവില

തിരുവോണമെത്തി….പൂക്കള്‍ക്ക് പൊന്നുവില

ഓണം എന്നാല്‍ പൂക്കള്‍ എന്ന് കൂടിയാണ് അര്‍ത്ഥം. ഭാഷയില്‍ അല്ലെങ്കിലും അനുഭവത്തിലും ശീലത്തിലും അതങ്ങനെ തന്നെയാണ്. പൂക്കള്‍ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഓണത്തെ കുറിച്ച് മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നത് ഉറപ്പ്. ഓണത്തിന്റെ ഭാഗമായി അത്തം ഒന്ന് മുതല്‍ പത്ത് വരെയാണ് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്നത്. എന്നാല്‍ ഇക്കുറി തിരുവോണ നാളിലെ അത്തപ്പൂക്കളം കേരളത്തിന് പൊള്ളുന്ന അനുഭവമാകുകയാണ്. തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചില്‍ നടക്കുന്ന നാളെ ആളുകള്‍ ഏറ്റവും കൂടുതല്‍ നെട്ടോട്ടമോടേണ്ടി വരിക പൂക്കള്‍ക്ക് വേണ്ടി തന്നെയായിരിക്കും. ഓണമെത്തിയതോടെ പൂക്കളുടെ വിലയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. കേരളത്തിലേക്ക് പ്രധാനമായും പൂക്കള്‍ കയറ്റുമതി ചെയ്യുന്ന തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയില്‍ ഏറെയായി ഉയര്‍ന്നു. വിവിധ സംസഥാനങ്ങളില്‍ നിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ ഇടയാക്കിയത്. ഈ മാസം ആദ്യം 200 രൂപ വിലയുണ്ടായിരുന്ന മുല്ലപ്പൂവിന് മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍…

Read More