ആഗോള വിപണിയില്‍ എണ്ണവില ഉയരാന്‍ സാധ്യത; സൗദിയുടെ എണ്ണ ഉത്പാദനം പകുതിയായി കുറച്ചു

ആഗോള വിപണിയില്‍ എണ്ണവില ഉയരാന്‍ സാധ്യത; സൗദിയുടെ എണ്ണ ഉത്പാദനം പകുതിയായി കുറച്ചു

റിയാദ്: അരാംകോയുടെ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണം എണ്ണ ഉല്‍പാദനത്തെ സാരമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ അരാംകോയില്‍ ഉണ്ടായ ഹൂതി ഡ്രോണ്‍ ആക്രണം തകര്‍ത്തത് സൗദിയിലെ എണ്ണ ഉത്പാദനത്തെ മാത്രമല്ല, ആഗോള തലത്തിലെ എണ്ണ ലഭ്യതയേയും കൂടിയാണ്. സൗദിയുടെ ആകെ എണ്ണ ഉല്‍പാദനത്തിന്റെ പകുതി കുറയുമെന്ന് ഉറപ്പായി. ആക്രമണമുണ്ടായ അരാംകോയുടെ ബുഖ്യാഖിലും ഖുറൈസിലും കേന്ദ്രങ്ങളില്‍ ഉത്പാദനം നിര്‍ത്തിവച്ചെന്നു സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് ഇതോടെ നഷ്ടമാവുക. അതേസമയം, പ്രതിസന്ധി രൂക്ഷമായാല്‍ കരുതല്‍ശേഖരം ഉപയോഗിക്കാനുളള നടപടികള്‍ യുഎസ് ആരംഭിച്ചു. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണ് യുഎസ് ആരോപണം. പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിലെ ആറു ശതമാനമാണിത്. പുതിയ സാഹചര്യം എണ്ണവില വര്‍ധനയ്ക്കും ഇടയാക്കിയേക്കും. നാശനഷ്ടമുണ്ടായ ബുഖ്യാഖിലും ഖുറൈസിലും പുനരുദ്ധാരണ നടപടികള്‍…

Read More

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയര്‍ന്നു

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയര്‍ന്നു

  റിയാദ്: ക്രൂഡ് ഓയിലിന്റെ വില രാജ്യാന്തര വിപണിയില്‍ കുത്തനെ വര്‍ധിച്ചു. ബാരലിന് 70 ഡോളര്‍ വരെയാണ് വില ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഒറ്റയടിക്ക് 20 ശതമാനമാണ് കൂടിയത്. കഴിഞ്ഞ 28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണ വിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഇത്. ഇതിന് മുമ്പ് ഇറാഖ്- കുവൈറ്റ് യുദ്ധ കാലയളവില്‍ മാത്രമാണ് എണ്ണവിലയില്‍ ഇത്രയധികം വര്‍ധന രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ക്രൂഡ് വില ബാരലിന് 80 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഹൗതി വിമതര്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിച്ചിരിക്കുന്നത് എന്നാണ് സൂചന. എണ്ണ ഉത്പാദനം പൂര്‍വ്വസ്ഥിതിയിലാകാന്‍ ആഴ്ചകളെടുത്തേക്കുമെന്നാണ് സൂചന. സൗദി അറേബ്യയില്‍ നിന്നുളള എണ്ണ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നെന്ന നിലയ്ക്ക്…

Read More

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി

കൊച്ചി: സംസ്ഥാനത്ത് തുടച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് കൂടിയത്. ഡീസല്‍ വില ഇരുപതു പൈസയും വര്‍ധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമായിരുന്നു. സൗദിയിലെ എണ്ണ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ധന വില കുത്തനെ ഉയരും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഭ്യന്തര വിപണിയിലെ നേരിയ തോതിലുള്ള വില വര്‍ധന. മൂന്നു ദിവസം കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ എഴുപതു പൈസയുടെ വര്‍ധനയാണുണ്ടായത്. ഡീസല്‍ വില ഈ ദിവസങ്ങളില്‍ അറുപതു പൈസയും കൂടി.

Read More

ഒക്ടോബറിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യു.എ.ഇ ഊര്‍ജമന്ത്രാലയം

ഒക്ടോബറിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യു.എ.ഇ ഊര്‍ജമന്ത്രാലയം

ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യു.എ.ഇ ഊര്‍ജമന്ത്രാലയം. പെട്രോളിന് വില ലിറ്ററിന് നാല് ഫില്‍സ് കുറയുമ്പോള്‍ ഡീസല്‍ വില മൂന്ന് ഫില്‍സ് വര്‍ധിക്കും. പുതിയ നിരക്ക് പ്രകാരം കഴിഞ്ഞമാസം ലിറ്ററിന് 2 ദിര്‍ഹം 28 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 24 ഫില്‍സായി കുറയും. സ്പെഷല്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 16 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 12 ഫില്‍സായി കുറയും. ലിറ്ററിന് 2 ദിര്‍ഹം 38 ഫില്‍സ് വിലയുണ്ടായിരുന്ന ഡീസല്‍ വില ഒക്ടോബറില്‍ 2 ദിര്‍ഹം 41 ഫില്‍സായി വര്‍ധിക്കും.

Read More

അരാംകോ ആക്രമണം; എണ്ണ വിലയില്‍ ആറ് ദിവസം കൊണ്ട് ഉണ്ടായത് വന്‍ കുതിപ്പ്

അരാംകോ ആക്രമണം; എണ്ണ വിലയില്‍ ആറ് ദിവസം കൊണ്ട് ഉണ്ടായത് വന്‍ കുതിപ്പ്

ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ കുതിപ്പ്. സൗദിയിലെ അരാംകോ ആക്രമണത്തിന് പിന്നാലെ ആറ് ദിവസം കൊണ്ടാണ് എണ്ണവിലയില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്. പെട്രോളിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വര്‍ദ്ധിച്ചു. ദിവസവും ഇന്ധനവില പരിഷ്‌കരിക്കാന്‍ ആരംഭിച്ച ശേഷം തുടര്‍ച്ചയായി ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവാണിത്. ഇന്ന് പെട്രോള്‍ വിലയില്‍ 27 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡീസല്‍ വിലയില്‍ 18 പൈസയുടെ വര്‍ധനവും ഉണ്ടായി. ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്ലൈനിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ഇതിലൂടെയുള്ള എണ്ണ പമ്പിങ് താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Read More

തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

കൊച്ചി: തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപ 22 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 70 രൂപ 81 പൈസയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപ 57 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 72 രൂപ 18 പൈസയുമായി ഉയര്‍ന്നപ്പോള്‍ കോഴിക്കോട് ഒരു പെട്രോളിന്റൈ വില 76 രൂപ 55 പൈസയും ഡീസല്‍ വില 71 രൂപ 14 പൈസയുമാണ്. സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ പെട്രോളിന് രണ്ടു രൂപ 12 പൈസയാണ് ഉയര്‍ന്നത്. ഡീസലിന് ഒരു രൂപയും 66 പൈസയും വര്‍ധിച്ചിരുന്നു.

Read More

ഇന്ധനവിലയില്‍ വര്‍ധനവ്; പെട്രോള്‍ ലിറ്ററിന് 1.59 രൂപ കൂടി

ഇന്ധനവിലയില്‍ വര്‍ധനവ്; പെട്രോള്‍ ലിറ്ററിന് 1.59 രൂപ കൂടി

ന്യൂഡല്‍ഹി: ഇന്ധനവില കത്തിക്കയറുന്നു. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 2.07 രൂപയും ഡീസലിന് 1.73 രൂപയും വര്‍ധിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 77.33 രൂപയും ഡീസലിന് 72.02 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 75.99 രൂപയും ഡീസലിന് 70.66 രൂപയുമാണ്. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണ കേന്ദ്രത്തിനുംനേരെ കഴിഞ്ഞയാഴ്ച യെമെനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് വര്‍ധന.

Read More

ഇന്ധന വില ഒരാഴ്ചക്കിടെ വര്‍ധിച്ചത് ഒരു രൂപ

ഇന്ധന വില ഒരാഴ്ചക്കിടെ വര്‍ധിച്ചത് ഒരു രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 25 പൈസയാണ് ഇന്നു കൂടിയത്. അഞ്ച് ദിവസം കൊണ്ട് പെട്രോളിന് വില 1.34 രൂപയായി. ചൊവ്വാഴ്ച 14 പൈസ, ബുധനാഴ്ച 26 പൈസ, വ്യാഴാഴ്ച 29പൈസ, വെള്ളിയാഴ്ച 35 പൈസ എന്നിങ്ങനെയാണ് പെട്രോളിന്റെ വില ഉയര്‍ന്നത്. ഡീസല്‍ വിലയും ഈ ദിവസങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 75.43 ആണ് ഇന്നത്തെ വില. 70.25 രൂപയാണ് ഡീസല്‍ വില.

Read More

ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു

ഇന്ധന വില   മാറ്റമില്ലാതെ തുടരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.59 രൂപയും ഡീസലിന്റെ വില 66.81 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന്റെ വില 79.20 രൂപയും ഡീസലിന്റെ വില 70.03 രൂപയുമാണ്. പ്രധാന നഗരങ്ങളിലെ ഇന്ധന വില പെട്രോള്‍   ന്യൂഡല്‍ഹി: 73.59 കൊല്‍ക്കത്ത: 76.23 മുംബൈ: 79.20 ചെന്നൈ: 76.43 ചണ്ഡിഗഡ്: 69.54 ഹൈദരാബാദ്: 78.25 തിരുവനന്തപുരം: 76.94 ഡീസല്‍   ന്യൂഡല്‍ഹി: 66.81 കൊല്‍ക്കത്ത: 69.17 മുംബൈ: 70.03 ചെന്നൈ: 70.57 ചണ്ഡിഗഡ്: 63.60 ഹൈദരാബാദ്: 72.85 തിരുവനന്തപുരം: 71.84

Read More

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ തോതിലുള്ള വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ബുധനാഴ്ച ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ച്ചയായ എട്ടു ദിവസം സംസ്ഥാനത്ത് ഇന്ധനവില കൂടിയിരുന്നു. എട്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് പെട്രോളിന് 2.12 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഡീസല്‍ വിലയില്‍ 1.66 രൂപയും വര്‍ധിച്ചു.

Read More