ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ഒ. രാജഗോപാല്‍; കാരണം

ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ഒ. രാജഗോപാല്‍; കാരണം

തിരുവനന്തപുരം: ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് കേരള നിയമസഭയിലെ ഒരേ ഒരു ബിജെപി എം.എല്‍.എ ആയ ഒ രാജഗോപാല്‍. കാരണം എം.എല്‍.എ സ്ഥാനം മടുത്തു. പ്രതീക്ഷക്കൊത്ത് ഉയരാന്‍ തനിക്ക് സാധിച്ചില്ല എന്നും അത്തര വിമര്‍ശനങ്ങളില്‍ വിഷമമില്ല എന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ചാനലിലെ പരിപാടിയിലാണ് ഒ രാജഗോപാല്‍ എം.എല്‍.എ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ബിജെപി പൂര്‍ത്തിയാക്കിയെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവ് പാര്‍ലമെന്ററി രാഷ്ട്രീയം വേണ്ടെന്ന തുറന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താങ്കളുടെ തീരുമാനം പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കില്ലെ എന്ന ചോദ്യത്തോട് തനിക്കതിന് വിഷമമില്ലെന്ന മറുപടിയായിരുന്നു രാജഗോപാല്‍ നല്‍കിയത്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് കൊണ്ടാണോ താങ്കള്‍ പിന്മാറുന്നതെന്ന് ചോദിച്ചാലും തനിക്ക് വിഷമമില്ലെന്നും രാജഗോപാല്‍ പറഞ്ഞു. ബാക്കിയുള്ള കാലം പുസ്തകവായനയും ആശ്രമ ജീവിതവുമായി മുന്നോട്ട് പോകാനാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ…

Read More

എന്‍ഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ല; വെള്ളാപ്പള്ളിയെ തള്ളി ഒ. രാജഗോപാല്‍

എന്‍ഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ല; വെള്ളാപ്പള്ളിയെ തള്ളി ഒ. രാജഗോപാല്‍

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു വിവാദ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിയെ തള്ളി ഒ. രാജഗോപാല്‍ എംഎല്‍എ. മലപ്പുറത്ത് ബിജെപി പരാജയപ്പെടുമെന്ന പ്രസ്താവന മുന്നണിയെ ബാധിക്കില്ല. പുറത്തു നില്‍ക്കുന്ന ഒരാള്‍ മുന്നണിയെ കുറിച്ചു പറയുന്ന കാര്യങ്ങള്‍ വിശ്വാസത്തില്‍ എടുക്കേണ്ടതില്ല. എന്‍ഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ല. സംസ്ഥാന നേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യം മലപ്പുറത്തില്ല. ബിഡിജെഎസ് ബിജെപിക്ക് ഒപ്പമാണെന്നും മലപ്പുറത്ത് സ്ഥാനാര്‍ഥി നിര്‍ണയം പിഴച്ചിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു. നേരത്തേ, ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്നണിയില്‍ ആലോചിക്കാതെയായിരുന്നെന്നു പറഞ്ഞ വെള്ളാപ്പള്ളി മലപ്പുറത്ത് ബിജെപിയെ കാത്തിരിക്കുന്നതു വന്‍ പരാജയമാണെന്നും ഫലം മറിച്ചായാല്‍ താന്‍ വീണ്ടും മീശ വയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Read More

ഒ. രാജഗോപാലിന്റെ തലയ്ക്കു സുഖമില്ലെന്ന് എം.എം.മണി; മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ടെന്നും

ഒ. രാജഗോപാലിന്റെ തലയ്ക്കു സുഖമില്ലെന്ന് എം.എം.മണി; മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ടെന്നും

തൊടുപുഴ: ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെ തലയ്ക്കു സുഖമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പ്രായത്തിന്റെ പ്രശ്‌നമാണ് രാജഗോപാലിന്. കേരളീയ ജനതയ്ക്കു പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ വിജയിപ്പിച്ചതെന്നും മണി പറഞ്ഞു. ഇടുക്കി ഏലപ്പാറയിലെ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ടെന്നും അതു മറയ്ക്കാന്‍ വേണ്ടിയാണു അദ്ദേഹം നരേന്ദ്ര മോദിയെ അനുകൂലിക്കുന്നതെന്നും മണി ആരോപിച്ചു. ചൊവ്വാഴ്ച പുതിയ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയാണ് വിവാദ പ്രസ്തവനയുമായി എം.എം.മണി രംഗത്തുവന്നിരിക്കുന്നത്.

Read More

മലപ്പുറത്ത് കള്ളപ്പണം മാറാന്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുന്നു; വിവാദ പ്രസ്താവനയുമായി രാജഗോപാല്‍

മലപ്പുറത്ത് കള്ളപ്പണം മാറാന്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുന്നു; വിവാദ പ്രസ്താവനയുമായി രാജഗോപാല്‍

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയിലെ പ്രസ്താവനകളിലും മലപ്പുറത്തെ അധിക്ഷേപിക്കുന്ന പതിവ് വിടാതെ ബി.ജെ.പി. ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാലാണ് ഇത്തവണ മലപ്പുറത്തിനെതിരായ പ്രസ്താവന നടത്തിയിരിക്കുന്നത്. മലപ്പുറത്ത് കള്ളപ്പണം മാറാന്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുന്നു എന്നായിരുന്നു രാജഗോപാലിന്റെ ആരോപണം. രാജ്യദ്രോഹ നടപടിക്കായി കൊണ്ടുവന്ന പണമാണ് സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസമാദ്യം മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നാരോപിച്ച് ഒ. രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. റിസര്‍വ് ബാങ്കിനെതിരെ നടത്തുന്ന സമരം രാജ്യദ്രോഹമാണെന്നും രാജഗോപാല്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് കള്ളപ്പണ കൂട്ടുകെട്ടാണ് ഉള്ളതെന്നും ഒ. രാജഗോപാല്‍ ആരോപിച്ചു. സഹകരണമേഖലയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു എന്ന ആരോപണം തികച്ചും ബാലിശമാണെന്നും രാജഗോപാല്‍ പറഞ്ഞു. സഹകരണ ബാങ്കിന് മാത്രമായി കേന്ദ്രത്തിന് ഇളവ് നല്‍കാനാവില്ല. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. നേരത്തെ മലപ്പുറം ജില്ലയില്‍ സായുധസേന…

Read More