റെഡ്മീറ്റിന് പകരം നട്‌സ്? ഇത് വണ്ണം കുറയ്ക്കാനും സഹായിക്കും  

റെഡ്മീറ്റിന് പകരം നട്‌സ്? ഇത് വണ്ണം കുറയ്ക്കാനും സഹായിക്കും  

നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കൊഴുപ്പ് കൂട്ടും, ഭാരക്കൂടുതല്‍ വരുത്തും എന്നെല്ലാം പറഞ്ഞ് ആളുകള്‍ നട്‌സ് ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാല്‍ നട്‌സ് ശീലമാക്കണമെന്നും അത് ആരോഗ്യത്തിന് അവശ്യഘടകമാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഹൃദയാരോഗ്യത്തിനും ബുദ്ധി വര്‍ധിപ്പിക്കാനും പ്രത്യുല്‍പാദനശേഷിക്കുമെല്ലാം നട്‌സ് ഏറെ നല്ലതാണ്. അണ്‍ സാച്ചുറേറ്റഡ് ഫാറ്റി ആസിഡും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ നട്‌സ് ഭാരം കുറയ്ക്കാനും ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഈയിടെ ചിക്കാഗോയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. നട്‌സ്, പീനട്‌സ് എന്നിവ ശരീരഭാരത്തെ എങ്ങനെ നിയന്ത്രിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. 25,394 ആരോഗ്യവാന്മാരായ പുരുഷന്മാര്‍, 100, 796 സ്ത്രീകള്‍ എന്നിവരെയാണ് ഗവേഷണത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഓരോ നാലു വര്‍ഷവും ഇവരുടെ ആഹാരശീലങ്ങളെ വിലയിരുത്തി. ന്യൂട്രിഷന്‍ വാല്യൂ കുറഞ്ഞ ആഹാരത്തിനു…

Read More