രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഇ ശ്രീധരനും?; എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മെട്രോ മാന്റെ പേരും ഉള്ളതായി സൂചന

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഇ ശ്രീധരനും?; എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മെട്രോ മാന്റെ പേരും ഉള്ളതായി സൂചന

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മലയാളിയായ മെട്രോമാന്‍ ഇ.ശ്രീധരനും ഉള്ളതായി സൂചന. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ െചയ്തിരിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരിക്കുന്ന മൂന്നംഗ സമിതി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്നു കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ശ്രീധരന്റെ പേരും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. അതേസമയം, രാഷ്ട്രപതിയാകാന്‍ യോഗ്യനല്ലെന്ന് ശ്രീധരന്‍ പ്രതികരിച്ചു. അത്തരമൊരു മോഹമില്ലെന്നും അദ്ദേഹം അറിയിച്ചു. കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന് സ്ഥാനം നല്‍കാതിരുന്നത് കേരളത്തില്‍ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തുതന്നെ ശ്രീധരനുണ്ടായിരുന്നെങ്കിലും, സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തിന്റെ പേരുള്‍പ്പെടെ വെട്ടുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്ഥലം എംഎല്‍എ പി.ടി. തോമസിനെയും വേദിയില്‍…

Read More