പ്ലാസ്റ്റിക്കിനു ‘നോ എന്‍ട്രി’യുമായി ഡോക്ടര്‍മാര്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ രണ്ടുദിവസത്തെ സമ്മേളനം

പ്ലാസ്റ്റിക്കിനു ‘നോ എന്‍ട്രി’യുമായി ഡോക്ടര്‍മാര്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ രണ്ടുദിവസത്തെ സമ്മേളനം

കോഴിക്കോട്: പരിസ്ഥിതി സൗഹൃദ സന്ദേശവുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ സമ്മേളനം. കോളേജ് അങ്കണത്തിലെ നിള ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രതാപ് സോമനാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സാധാരണയായ് ഇത്തരം മീറ്റിങ്ങുകള്‍ വന്‍ തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവശേഷിപ്പിക്കും, പക്ഷെ അവിടെയാണ് ഈ സമ്മേളനം വ്യത്യസ്തത. ബാഗും ഫയലും പേനയും അടക്കം പ്രക്യതിദത്തമായ ഉത്പ്പന്നങ്ങള്‍ മാത്രമാണ് സമ്മേളനഹാളില്‍ ഉപയോഗിക്കുള്ളൂ. ഡോക്ടര്‍മാരുടെ ഈ ഉദ്യമം മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണ്. ജനറല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നാളെയും മറ്റന്നാളുമായാണ് സമ്മേളനം നടക്കുന്നത്. അഞ്ഞൂറോളം ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദഗ്ദന്മാര്‍ പല വിഷയങ്ങളിലായി സംസാരിക്കും. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി മൂലമുണ്ടായ സങ്കീര്‍ണ്ണതകളും, മരണ കാരണങ്ങളുടെ അവലോകനവും മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. തുളസീധരന്‍ അവതരിപ്പിക്കും….

Read More