കൊച്ചുണ്ണിയും ആശാന്‍ ഇത്തിക്കരപ്പക്കിയും ഒന്നിക്കുന്ന ഗാനത്തിന്റെ വീഡിയോ എത്തി

കൊച്ചുണ്ണിയും ആശാന്‍ ഇത്തിക്കരപ്പക്കിയും ഒന്നിക്കുന്ന ഗാനത്തിന്റെ വീഡിയോ എത്തി

സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന കായംകുളം കൊച്ചുണ്ണിയില്‍ കൊച്ചുണ്ണിയും ആശാന്‍ ഇത്തിക്കരപ്പക്കിയും ഒന്നിക്കുന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘തജനജനനാദം തിരയടി താളം’ എന്ന ആവേശകരമായ ഗാനം റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ഹിറ്റായി കഴിഞ്ഞു. ഇത്തിരക്കരപ്പക്കിയെന്ന ആശാന്റെ കീഴില്‍ മെയ്ക്കരുത്തും തന്ത്രങ്ങളും പഠിക്കുന്ന കൊച്ചുണ്ണിയാണ് പാട്ടില്‍ നിറയുന്നത്. റഫീക്ക് അഹമ്മദിന്റെ വരികളുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപിസുന്ദര്‍ ആണ്. ഗോപിസുന്ദര്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത ഗാനം ഇതിനകം തന്നെ യൂട്യൂബില്‍ ട്രെന്‍ഡിങ് ആയി കഴിഞ്ഞു. കൊച്ചുണ്ണി ആരാധകരും ഇത്തിക്കരപ്പക്കി ഫാന്‍സും ഗാനം ഏറ്റെടുത്തു കഴിഞ്ഞു.  

Read More

വൈറലായി കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട് ട്രയിലര്‍

വൈറലായി കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട് ട്രയിലര്‍

റോഷന്‍ അന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട് ട്രയിലര്‍ മികച്ച പിന്തുണനേടി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഈ മാസം 11 ന് റിലിസിനൊരുങ്ങുന്ന ചിത്രത്തിന്റെ സാന്‍ഡ് ആര്‍ട്ട് ട്രയിലറുകള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത് ഉദയന്‍ എടപ്പാള്‍ ആണ്. കായകുളം കൊച്ചുണ്ണിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസറ്റുചെയ്ത വീഡിയോ മണിക്കുറുകള്‍ക്കകം 30000ത്തോളം പേര്‍ കണ്ടുകഴിഞ്ഞു. കൊച്ചുണ്ണിയെ സഹായിക്കാനെത്തുന്ന ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Read More

കായംകുളം കൊച്ചുണ്ണിയുടെ ഏറ്റവും പുതിയ ടീസര്‍ എത്തി

കായംകുളം കൊച്ചുണ്ണിയുടെ ഏറ്റവും പുതിയ ടീസര്‍ എത്തി

റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഏറ്റവും പുതിയ ടീസര്‍ എത്തി. ഇത്തിക്കരപ്പക്കിയായി എത്തുന്ന മോഹന്‍ലാലിന്റെ ഗംഭീര ഡയലോഗ് ആണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. ‘സ്വര്‍ഗമില്ല നരകമില്ല ഒറ്റ ജീവിതം അതെവിടെ എങ്ങനെ വേണമെന്ന് അവനവന്‍ തീരുമാനിക്കണം’-ഇത്തിക്കരപ്പക്കിയുടെ ഇന്‍ട്രൊ സീനും ടീസറില്‍ കാണാം. ഒപ്പം ആക്ഷനുമായി നിവിന്‍ പോളിയുമുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം ശ്രീ ഗോകുലം മൂവീസ്. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാന്‍ ആണ് കൊച്ചുണ്ണിയുടെ ക്യാമറ. ചിത്രം ഒക്ടോബര്‍ 11ന് റിലീസ് ചെയ്യും.

Read More

നിവിന്‍ പോളി ചിത്രം ‘മിഖായേല്‍’ ചിത്രീകരണം തുടങ്ങി..

നിവിന്‍ പോളി ചിത്രം ‘മിഖായേല്‍’ ചിത്രീകരണം തുടങ്ങി..

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേല്‍ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ആന്റോ ജോസഫ് ആണ് നിര്‍മാണം. സിനിമയുടെ തിരക്കഥയും ഹനീഫിന്റേത് തന്നെയാണ്. ഉണ്ണി മുകുന്ദനും മിഖായേലില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകന്‍ ഷാജി പാടൂര്‍, മഹേഷ് നാരായണന്‍, അനില് രാധാകൃഷ്ണ മേനോന്‍, അരുണ് ഗോപി, ശാന്തി കൃഷ്ണ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

Read More

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി നിവിന്‍ പോളി

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി നിവിന്‍ പോളി

തിരുവനന്തപുരം: സിനിമാ താരം നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്. ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ഇനി പുനര്‍നിര്‍മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും തുക കൈമാറിയ ശേഷം നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു. യുവതാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നില്ലെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. പല ചലച്ചിത്ര പ്രവര്‍ത്തകരും പ്രളയ നാളുകളില്‍ ഉറക്കമൊഴിച്ച് പ്രളയബാധിതരെ പലതരത്തിലും സഹായിക്കുന്നുണ്ടായിരുന്നെന്നും പലരും അതൊന്നും പുറത്തു പറയാത്തതാണെന്നും നിവിന്‍ പോളി ചൂണ്ടിക്കാട്ടി.

Read More

കായംകുളം കൊച്ചുണ്ണിക്കായി ഓടാന്‍ ജനശതാബ്ദി…

കായംകുളം കൊച്ചുണ്ണിക്കായി ഓടാന്‍ ജനശതാബ്ദി…

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയെ ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ കായംകുളം കൊച്ചുണ്ണി എന്ന് ചിത്രത്തിന് വേണ്ടി ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ചുക്കൊണ്ടാണ് പുത്തന്‍ പ്രമോഷനുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് വ്യഴാഴ്ച്ച ഉച്ചയ്ക്ക് 2.15 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ കായംകുളം കൊച്ചുണ്ണിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന നിവിന്‍ പോളി ഫ്‌ലാഗ് ഓഫ്‌ചെയ്യും.  

Read More

‘ മുന്നൂറു മുതലകളും ഒത്ത നടുക്ക് നിവിനും… ‘ ; കായം കുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് സംവിധായകന്‍ പറയുന്നു

‘ മുന്നൂറു മുതലകളും ഒത്ത നടുക്ക് നിവിനും… ‘ ; കായം കുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് സംവിധായകന്‍ പറയുന്നു

മുന്നോറോളം മുതലകളുള്ള തടാകത്തില്‍ ഷൂട്ട് ചെയ്യുന്നതിനിടെ നിവിന്‍ പോളി രക്ഷപെട്ടത് തലനാരിഴക്കാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രുസ്. പുതിയ സിനിമ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ശ്രീലങ്കയിലെ ഒരു തടാകത്തില്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഉണ്ടായ അനുഭവം വിവരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ”ശ്രീലങ്കയിലെ ഒരു തടാകത്തിലായിരുന്നു ഷൂട്ടിംഗ്. ക്രൂവും അഭിനേതാക്കളുമായി ഒരു വലിയ സംഘം തന്നെ അവിടെ എത്തി. അപ്പോഴാണ് ഒരാള്‍ ആ തടാകത്തില്‍ 300 ല്‍ അധികം മുതലകള്‍ ഉണ്ടെന്ന കാര്യം പറയുന്നത്. അവിടെ തന്നെ ഷൂട്ട് ചെയ്യുക എന്നല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ലതാനും. അതുകൊണ്ട് ഷൂട്ട് ചെയ്യാന്‍ തന്നെ തീരുമാനിച്ചു. ക്രൂവിലുണ്ടായിരുന്ന ചിലരെ തടാകത്തില്‍ ഇറക്കി മുതലകളെ ശബ്ദമുണ്ടാക്കി പേടിപ്പിച്ച് ഓടിച്ചു. അതിന് ശേഷമാണ് നിവിനെ തടാകത്തില്‍ ഇറക്കിയത്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ അഞ്ചോ ആറോ മുതലകള്‍ വെള്ളത്തിന് മുകളിലുണ്ടായിരുന്നു. ഭാഗ്യത്തിനാണ് അപകടമൊന്നും ഉണ്ടാകാതിരുന്നത്” –…

Read More

നയന്‍സും നിവിനും ഒന്നിക്കുന്നു… !!!

നയന്‍സും നിവിനും ഒന്നിക്കുന്നു… !!!

ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം ‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍ നിവിന്‍ പോളിയും നയന്‍ താരയും പ്രധാന കഥാപാത്രങ്ങളാകും. ചിത്രത്തിന്റെ ആദ്യ ഷെഡ്യുള്‍ ജൂലൈ 14ന് ചെന്നൈയില്‍ ആരംഭിക്കും. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വര്‍ഷം ആരംഭിക്കാന്‍ ഇരുന്നതാണെങ്കിലും താരങ്ങളുടെ ഡേറ്റ് പ്രെശ്‌നം കാരണം നീണ്ടു പോവുകയായിരുന്നു. അജു വര്ഗീസ് ആദ്യമായി നിര്‍മാണ രംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്.

Read More

ഐ.എം വിജയനാകാന്‍ ഒരുങ്ങി നിവിന്‍ പോളി

ഐ.എം വിജയനാകാന്‍ ഒരുങ്ങി നിവിന്‍ പോളി

തൃശൂര്‍: ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്തമുത്ത് ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍പോളിയായിരിക്കും വിജയനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക. ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഫുട്‌ബോളറായ ഐ.എം. വിജയന്റെ ജീവിതം അധികരിച്ചുള്ള സ്‌പോര്‍ട്‌സ് ബയോപിക് അരുണ്‍ ഗോപനാണ് സംവിധാനം ചെയ്യുക. ജീവിത പ്രതിസന്ധികളോട് പടവെട്ടി ഇന്ത്യന്‍ കായിക രംഗത്തെ കറുത്ത കുതിരയായി ജ്വലിച്ചുയര്‍ന്ന വിജയന്റെ ഫുട്‌ബോള്‍ ജീവിതവും വ്യക്തി ജീവിതവുമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്‌സ്.

Read More

അരങ്ങേറ്റം ഗംഭീരമാക്കി നിവിന്‍ പോളി; റിച്ചിക്ക് മികച്ച പ്രതികരണം

അരങ്ങേറ്റം ഗംഭീരമാക്കി നിവിന്‍ പോളി; റിച്ചിക്ക് മികച്ച പ്രതികരണം

കേരളത്തിലെ പ്രദര്‍ശനശാലകളില്‍ പ്രദര്‍ശനം ആരംഭിച്ച യുവ താരം നിവിന്‍ പോളി നായകന്‍ ആയെത്തിയ തമിഴ് ചിത്രമായ റിച്ചി തകര്‍ത്തു വാരുകയാണ്. നവാഗത സംവിധായകനായ ഗൗതം രാമചന്ദ്രന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആനന്ദ് കുമാര്‍, വിനോദ് ഷൊര്‍ണൂര്‍ എന്നിവര്‍ ചേര്‍ന്ന് കാസ്റ്റ് ആന്‍ഡ് ക്രൂ എന്ന ബാനറില്‍ ആണ്. കന്നഡ ക്രൈം ത്രില്ലര്‍ ചിത്രമായ ഉള്ളിടവരു കണ്ടന്തേ എന്ന ചിത്രത്തിന്റെ തമിഴ് റീമേക് ആണ് റിച്ചി. മാസ്സ് പോസ്റ്ററുകള്‍ കൊണ്ടും ടീസര്‍ ട്രൈലെര്‍ മുതലായവ കൊണ്ടും റിലീസിന് മുന്‍പേ തന്നെ ഈ ചിത്രം മികച്ച ജനശ്രദ്ധ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ഈ ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. നിവിന്‍ പോളി അവതരിപ്പിക്കുന്ന റിച്ചി എന്ന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു ലോക്കല്‍ ഗുണ്ടയായ റിച്ചി, ബോട്ട് മെക്കാനിക്…

Read More