‘ സൂക്ഷിച്ചു നോക്കണ്ട, ഇത് നിത്യ മേനോന്‍ തന്നെ.. ! ‘ ; ജയലളിതയുടെ ജീവിതം സിനിമയാകുന്നു… ‘അയേണ്‍ ലേഡി’

‘ സൂക്ഷിച്ചു നോക്കണ്ട, ഇത് നിത്യ മേനോന്‍ തന്നെ.. ! ‘ ; ജയലളിതയുടെ ജീവിതം സിനിമയാകുന്നു… ‘അയേണ്‍ ലേഡി’

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായിക പ്രിയദര്‍ശിനി ഒരുക്കുന്ന ‘അയേണ്‍ ലേഡി’ യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. മലയാളി താരം നിത്യ മേനോനാണ് ജയലളിതയായി വെള്ളിത്തിരയിലെത്തുന്നത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ നിത്യയുടെയും ജയലളിതയുടേയും അസാമാന്യ രൂപസാദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വെളുത്ത സാരിയും കറുത്ത വട്ടപ്പൊട്ടുമിട്ട് ജയലളിതയെ ഓര്‍മ്മപ്പെടുത്തും വിധമുള്ളതാണ് ചിത്രത്തിന് വേണ്ടിയുള്ള നിത്യയുടെ ഫസ്റ്റ്‌ലുക്ക്. ജയലളിതയുടെ രണ്ടാം ചരമവാര്‍ഷികത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുന്നത്. READ MORE:  ശബരിമലയിലെയും നിലയ്ക്കലിലെയും പ്രവര്‍ത്തികള്‍ ന്യായീകരിക്കാനാവില്ല – സുരേന്ദ്രനെതിരെ ഹൈക്കോടതി கருணை கொண்ட மனிதரெல்லாம்கடவுள் வடிவம் ஆகும் !! #2ndYearCommemoratingDay @MenonNithya @Priyadhaarshini @onlynikil #THEIRONLADY #WeMissUAmma #Jayalalithaa #JJayalalithaabiopic #Amma pic.twitter.com/fjgXkSNni3 — A Priyadhaarshini (@priyadhaarshini) December 5, 2018 സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്ന പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയദര്‍ശിനിയുടെ ആദ്യ സ്വതന്ത്ര സംരംഭമാണ്…

Read More

പ്രാണയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

പ്രാണയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇതുവരെയുള്ള മലയാള സിനിമാ പോസ്റ്റര്‍ ഡിസൈനുകളില്‍ നിന്നെല്ലാം വിഭിന്നമായിട്ടാണ് പ്രാണയുടെ രണ്ടു പോസ്റ്ററുകളും റിലീസ് ചെയ്തത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കാളും ഒരുപടി മുകളില്‍ നില്‍ക്കുന്നതായിരുന്നു സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍. രണ്ട് പോസ്റ്ററുകളും വളരെ വലിയ വ്യത്യസ്ഥതയാണ് മലയാളത്തിന് സമ്മാനിക്കുന്നത്. കാല, കബാലി തുടങ്ങിയ പല അന്യ ഭാഷ ചിത്രങ്ങളുടെയും പോസ്റ്ററുകള്‍ ഒരുക്കിയ വിന്‍സി രാജ് എന്ന പോസ്റ്റര്‍ ഡിസൈന്‍ കുലപതി പ്രാണയിലൂടെ മലയാള സിനിമയിലും എത്തിക്കഴിഞ്ഞിരിക്കുകയാണ്. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദലേഖനം നടത്തിയ ആദ്യ ചിത്രം കൂടിയാണ്. നിത്യ മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മലയാളം തെലുങ്ക് കന്നഡ ഭാഷകളില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ഇറങ്ങിയ രണ്ടാമത്തെ പോസ്റ്ററും വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ ക്യാമറ…

Read More

ആ കഥകള്‍ സത്യമല്ല; എനിക്കാരുടേയും കുടുംബ ജീവിതം തകര്‍ക്കാന്‍ താല്‍പര്യമില്ല; അയാളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ ആ ബന്ധം അവസാനിപ്പിച്ചു; നിത്യ മേനോന്‍ പറയുന്നു…

ആ കഥകള്‍ സത്യമല്ല; എനിക്കാരുടേയും കുടുംബ ജീവിതം തകര്‍ക്കാന്‍ താല്‍പര്യമില്ല; അയാളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ ആ ബന്ധം അവസാനിപ്പിച്ചു; നിത്യ മേനോന്‍ പറയുന്നു…

യുവതാരങ്ങള്‍ക്കൊപ്പം തിളങ്ങുന്ന തെന്നിന്ത്യന്‍ നായികയാണ് നിത്യ മേനോന്‍. വിജയ് നായകനാകുന്ന മെറിസലില്‍ നായികയും നിത്യയാണ്. അഭിമുഖങ്ങളില്‍ സ്ഥിരം ചോദ്യം തന്റെ വിവാഹക്കാര്യമാണെന്ന് നിത്യ പറയുന്നു. തന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങുവെന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് നിത്യ പറയുന്നു. ശരിക്കും മനസ്സിലാക്കുന്ന പുരുഷനെ ലഭിച്ചെങ്കിലെ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പതിനെട്ടാം വയസ്സില്‍ ഞാന്‍ ഒരാളെ പ്രണയിച്ചിരുന്നു. അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ ആ ബന്ധം താന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഒരുമിച്ച് അഭിനയിക്കുന്നവരുമായി കഥകള്‍ പ്രചരിപ്പിക്കുന്നത് സിനിമാ മേഖലയില്‍ പതിവാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുള്ളത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ലെന്നും താരം പറയുന്നു. എന്നാല്‍ വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ തനിക്ക് അസ്വസ്ഥത ഉണ്ടാകാറുണ്ടെന്നും നിത്യ പറയുന്നു. മറ്റൊരാളുടെ കുടുംബ…

Read More