” വില കേട്ട് ഞെട്ടണ്ട…, അമ്പരപ്പിക്കുന്ന വിലയില്‍ നിസാന്‍ കിക്‌സ് ”

” വില കേട്ട് ഞെട്ടണ്ട…, അമ്പരപ്പിക്കുന്ന വിലയില്‍ നിസാന്‍ കിക്‌സ് ”

സ്‌പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയില്‍ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ നിസാന്‍ കിക്‌സ് എത്തുന്നു. നിസാന്റെ പുതിയ കിക്ക്സ് എസ്‌യുവി ഒക്ടോബര്‍ 18ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര എക്‌സ് യു വി 500, മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന കിക്‌സ് റെനൊയുടെ എംഒ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ ആഗോളതലത്തില്‍ ആദ്യമായി അവതരിപ്പിച്ച കിക്ക്‌സ് രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെ ഇങ്ങോട്ടെത്താനാണ് സാധ്യത. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്‌ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച് വിജയിച്ച ങ0 പ്ലാറ്റ്‌ഫോമില്‍നിന്ന് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് പുതിയ പ്ലാറ്റ്‌ഫോം. നിലവില്‍ നിസാന്റെ ഐതിഹാസിക ഢ പ്ലാറ്റഫോമിലാണ് വിവിധ രാജ്യങ്ങളില്‍ കിക്ക്‌സ് നിരത്തിലുള്ളത്. ബ്രസീലിയന്‍ വിപണിയെ ലക്ഷ്യം വെച്ച് കിക്‌സ് എന്ന് പേരിട്ടിരിക്കുന്ന കോംപാക്റ്റ് എസ് യു വിയുടെ കണ്‍സെപ്റ്റ് 2014 സാവോപോളോ ഇന്റര്‍നാഷണല്‍…

Read More