ഇന്ത്യന്‍ ഓഹരിവിപണി സര്‍വകാല നേട്ടത്തില്‍; സെന്‍സെക്‌സും നിഫ്റ്റിയും കുതിക്കുന്നു

ഇന്ത്യന്‍ ഓഹരിവിപണി സര്‍വകാല നേട്ടത്തില്‍; സെന്‍സെക്‌സും നിഫ്റ്റിയും കുതിക്കുന്നു

  മുംബൈ:  ഇന്ത്യന്‍ ഓഹരിവിപണി സര്‍വകാല നേട്ടത്തില്‍. വ്യാപാര ആരംഭത്തില്‍ െസെന്‍സെക്‌സ് 139 പോയന്റ് ഉയര്‍ന്ന് 30,082 പോയന്റിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 19 പോയന്റ് ഉയര്‍ന്ന് 9,328ലെത്തി. 2015 മാര്‍ച്ചില്‍ ആര്‍ബിഐ വായ്പാ പ്രഖ്യാപനത്തില്‍ പലിശനിരക്ക് കുറച്ചപ്പോള്‍ രേഖപ്പെടുത്തിയ 30,025 ആയിരുന്നു ഇതുവരെയുളള റെക്കോര്‍ഡ്. ഡോളറിനെതിരെ രൂപയുടെ മെച്ചപ്പെട്ട പ്രകടനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള കമ്പനികളുടെ സാമ്പത്തിക പാദത്തിലെ മികച്ച റിപ്പോര്‍ട്ടുകളുമാണ് ഓഹരി വിപണിയുടെ മികച്ച പ്രകടനത്തിനു കാരണമായത്. ഡോളറിന് 64.2 എന്ന നിലയിലായിരുന്നു രൂപയുടെ വിനിമയ നിരക്ക്. ഫ്രാന്‍സില്‍ ഇമ്മാനുവേല്‍ മാക്രോണ്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വിജയിച്ചതായുള്ള വാര്‍ത്തയില്‍ നിന്നായിരുന്നു ആഗോള വിപണികളിലെ ആവേശം. രാജ്യാന്തര വിപണിയിലുണ്ടായ മുന്നേറ്റമാണ് ഏഷ്യന്‍ വിപണിയിലും ബിഎസ്ഇയിലും പ്രതിഫലിക്കുന്നത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ബിജെപിയുടെ മുന്നേറ്റവും നിര്‍ണായകമായി.

Read More