നെയ്മര്‍ കോപ്പ അമേരിക്കയില്‍ കളിക്കില്ല, പരിക്കില്‍ താര തിളക്കം നഷ്ടപ്പെട്ട് ബ്രസീല്‍

നെയ്മര്‍ കോപ്പ അമേരിക്കയില്‍ കളിക്കില്ല, പരിക്കില്‍ താര തിളക്കം നഷ്ടപ്പെട്ട് ബ്രസീല്‍

പരിക്കേറ്റ് ഇന്നലെ കളം വിട്ട ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കില്ല എന്നുറപ്പായി. ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ ഖത്തറിന് എതിരായ സൗഹൃദ മത്സരത്തിന് ഇടയിലാണ് താരത്തിന് കാലിലെ ആങ്കിളില്‍ പരിക്കേറ്റത്. കരഞ്ഞു കൊണ്ട് കളം വിട്ട നെയ്മറിന് സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാനാവില്ല എന്നത് കനത്ത തിരിച്ചടിയാകും. 27 വയസുകാരനായ നെയ്മര്‍ ടൂര്‍ണമെന്റിന് വെറും 9 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തിരിച്ചെത്തില്ല എന്നത് ഉറപ്പായി. പി എസ് ജി ടീം അംഗമായ നെയ്മര്‍ കഴിഞ്ഞ സീസണില്‍ രണ്ടാം പകുതി ഭൂരിപക്ഷം സമയവും പരിക്കേറ്റ് പുറത്തായിരുന്നു. ഇതേ കാലില്‍ തന്നെയാണ് ഇപ്പോഴത്തെ പരിക്കും എന്നത് പി എസ് ജി ക്കും ആശങ്ക നല്‍കുന്ന ഒന്നാണ്. കോപ അമേരിക്കയിലെ ഗസ്റ്റ് ടീമായ ഖത്തറിനെതിരായ മത്സരത്തിലാണ് നെയ്മര്‍ പരിക്കേറ്റ്…

Read More

ഇതിലെന്തോ ഇല്ലേ..? നെയ്മറിന് പരിക്കും സഹോദരിയുടെ പിറന്നാളും..

ഇതിലെന്തോ ഇല്ലേ..? നെയ്മറിന് പരിക്കും സഹോദരിയുടെ പിറന്നാളും..

ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിന് പരിക്കിനെത്തുടര്‍ന്ന് വീണ്ടും മത്സരങ്ങള്‍ നഷ്ടമാകുന്നു. കഴിഞ്ഞ വര്‍ഷം പരിക്കേറ്റതിനോട് അടുത്ത സമയത്ത് തന്നെ നെയ്മറിന് വീണ്ടും പരിക്കേറ്റതോടെ ചര്‍ച്ചകളിലേക്ക് വന്നെത്തുകയാണ് സൂപ്പര്‍ താരത്തിന്റെ സഹോദരിയുടെ പേരും. നെയ്മറിന്റെ സഹോദരി റഫേല അറിയപ്പെടുന്ന മോഡലാണ്. റാഫേലയുടെ 23ാം ജന്മദിനമാണ് മാര്‍ച്ച് പതിനൊന്നിന്. ഇത് തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് സഹോദരിയുടെ ജന്മദിനത്തോട് അടുത്തുള്ള മത്സരങ്ങളില്‍ നെയ്മറിന് കളിക്കാനാകാതെ വരുന്നത്. 2015ല്‍ ബാഴ്‌സലോണയില്‍ കളിക്കുമ്പോള്‍ മുതല്‍ ഇതിപ്പോള്‍ അഞ്ചാം വര്‍ഷവും സഹോദരിയുടെ ജന്മദിന ആഘോഷങ്ങള്‍ക്ക് കൂട്ടായി നെയ്മര്‍ ഒപ്പമുണ്ടാകും. 2015, 16 വര്‍ഷങ്ങളില്‍ സസ്‌പെന്‍ഷനെത്തുടര്‍ന്നായിരുന്നു മത്സരങ്ങള്‍ നഷ്ടമായത്. എന്നാല്‍ പിന്നീടുള്ള മൂന്ന് വര്‍ഷവും പരിക്ക് തന്നെയാണ് നെയ്മറിന് പുറത്തിരുത്തുന്നത്. യാദൃശ്ചികമായി സംഭവിക്കുന്നതാണിതെങ്കിലും ഫുട്‌ബോള്‍ ആരാധകരുടെ ഇടയില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ചയായി വരികയാണ്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം…

Read More

” അവസാനം ഇതിഹാസതാരം പെലെയും പറഞ്ഞു… നെയ്മറേ.. ഈ അഭിനയം നിര്‍ത്തിക്കൂടെ… !! “

” അവസാനം ഇതിഹാസതാരം പെലെയും പറഞ്ഞു… നെയ്മറേ.. ഈ അഭിനയം നിര്‍ത്തിക്കൂടെ… !! “

റിയോ ഡി ജനീറോ: മത്സരത്തിനിടെ ബ്രസീലിയന്‍ താരം നെയ്മര്‍ വീണ് അഭിനയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. ബ്രസീലിയന്‍ പത്രത്തോട് സംസാരിക്കവെയാണ് ഫുട്‌ബോള്‍ ഇതിഹാസം നെയ്മറിനെ കുറിച്ച് പറഞ്ഞത്. നെയ്മറിനോട് നേരിട്ട് ഇതിനെ കുറിച്ച് സംസാരിക്കുകയും അയാളുടെ കഴിവുകളെ നേരായ രീതിയില്‍ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പെലെ അവകാശപ്പെട്ടു. READ MORE: ഒന്നിക്കുമോ… ഈ രണ്ടു വമ്പന്മാര്‍.. ? ഫുട്‌ബോള്‍ ആരാധകര്‍ കട്ട വെയിറ്റിംങ് ” ഫുട്‌ബോള്‍ ദൈവം നിനക്ക് ധാരാളം കഴിവുകള്‍ തന്നു. എന്തിനാണ് അവയെ ഇങ്ങനെ സങ്കീര്‍ണമാക്കുന്നതെന്നും നെയ്മറിനോട് പറഞ്ഞതായി പെലെ വ്യക്തമാക്കി. നെയ്മര്‍ കളിക്കളത്തില്‍ നടത്തുന്ന ഡൈവിങ്ങുകള്‍ ന്യായീകരിക്കാനാവില്ല ”. ഫുട്‌ബോള്‍ കളിക്കുന്നതിന് അപ്പുറം നെയ്മര്‍ നടത്തുന്ന ചേഷ്ടകളെ അനുകൂലിക്കുകയെന്നത് പ്രയാസമാണെന്നും മുന്‍ ബ്രസീലിയന്‍ താരം. വിമര്‍ശിച്ചെങ്കിലും നെയ്മറിന്റെ കഴിവുകളെ പുകഴ്ത്താന്‍ പെലെ മറന്നില്ല. എംബപ്പേയേക്കാള്‍ മികച്ച കളിക്കാരനാണ് നെയ്മറെന്നും പെലെ വ്യക്തമാക്കി. കൂടുതല്‍ വാര്‍ത്തകള്‍…

Read More

ഇടവേളയ്ക്ക് ശേഷം ബാഴ്‌സയും റയലും യുവന്റസും പിഎസ്ജിയും കളത്തില്‍

ഇടവേളയ്ക്ക് ശേഷം ബാഴ്‌സയും റയലും യുവന്റസും പിഎസ്ജിയും കളത്തില്‍

ലണ്ടൻ രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം യൂറോപ്പിലെ ഫുട്ബോൾ ലീഗുകൾ ഇന്ന‌ുമുതൽ വീണ്ടും സജീവമാകും. പ്രീമിയർ ലീഗിലും സ‌്പാനിഷ‌് ലീഗിലും വമ്പൻ പോരാട്ടങ്ങളാണ‌് ശനിയാഴ്ച. ഇറ്റാലിയൻ ലീഗിലും ബുണ്ടസ് ലീഗിലും മുൻനിരക്കാർ കളിക്കളത്തിൽ. സ‌്പാനിഷ‌് ലീഗിൽ  ബാഴ‌്സലോണ-അത‌്‌ലറ്റികോ മാഡ്രിഡ‌് പോരാട്ടമാണ‌് ശ്രദ്ധേയം. ഒരു പോയിന്റ‌് വ്യത്യാസത്തിൽ മാത്രം ഒന്നാമത‌ു നിൽക്കുന്ന ബാഴ‌്സയ്ക്ക‌് ഇന്ന‌് അത‌്‌ലറ്റികോയുടെ തട്ടകത്തിലാണ‌് മത്സരം. ജയിച്ചാൽ അത‌്‌ലറ്റികോയ‌്ക്ക‌് ഒന്നാമതെത്താം. അവസാന  മത്സരത്തിൽ റയൽ ബെറ്റിസിനോട‌് സ്വന്തം തട്ടകത്തിൽ തോറ്റതിന്റെ നിരാശ ബാഴ‌്സയ‌്ക്ക‌് മാറിയിട്ടില്ല. 12 കളി കഴിഞ്ഞപ്പോൾ 24 പോയിന്റാണ‌് ബാഴ‌്സയ‌്ക്ക‌്. സെവിയ്യ, അത‌്‌ലറ്റികോ, ഡിപൊർട്ടീവോ അലാവെസ‌് ടീമുകൾ ഒരു പോയിന്റ‌് വ്യത്യാസത്തിൽ പിന്നിലുണ്ട‌്. മറ്റൊരു വമ്പനായ റയൽ മാഡ്രിഡിന‌് ഐബറാണ‌് എതിരാളികൾ. 20 പോയിന്റുള്ള റയൽ ആറാമതാണ‌്. ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട‌്സ‌്പർ–-ചെൽസി മത്സരമാണ‌് പ്രധാന പോരാട്ടം. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ‌്റ്റർ സിറ്റി വെസ‌്റ്റ‌്ഹാം…

Read More