ചാര്‍ജിംഗ് സംവിധാനത്തില്‍ വിപ്ലവകരമാറ്റത്തിന് ഒരുങ്ങി ഐഫോണ്‍

ചാര്‍ജിംഗ് സംവിധാനത്തില്‍ വിപ്ലവകരമാറ്റത്തിന് ഒരുങ്ങി ഐഫോണ്‍

സെപ്റ്റംബര്‍ 10ന് പുതിയ ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് മോഡലുകളായിരിക്കും പുറത്തിറക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രോ, ഐ ഫോണ്‍ പ്രോ മാക്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് അഭ്യൂഹം. ഐ ഫോണ്‍ എക്‌സ് ആറിന് പകരക്കാരനായി ഐ ഫോണ്‍ 11 ആര്‍ കൂടി അവതരിക്കപ്പെടുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഐ ഫോണ്‍ എക്‌സ് ആറിലേത് പോലെ എല്‍ഇഡി ഡിസ്‌പ്ലേയായിരിക്കും ഈ ഫോണിനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സിസ്റ്റവുമായിട്ടായിരിക്കും ഐ ഫോണ്‍ 11 എത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനപ്പുറം ഞെട്ടിക്കുന്ന ഫീച്ചറുകളൊന്നും ഇക്കുറി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ടെക് ലോകത്തെ സംസാരം. അതിനിടയിലാണ് പുതിയ വാര്‍ത്ത വരുന്നത്. പതിവ് രീതികള്‍ മാറ്റി ഇത്തവണ ഐഫോണിന്റെ ചാര്‍ജിംഗ് പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കും എന്നാണ് സൂചന. ചാര്‍ജര്‍ ലാബിനെ ഉദ്ധരിച്ച് പ്രമുഖ ടെക് സൈറ്റുകളാണ്…

Read More