ടാറ്റയുടെ ഏറ്റവും പുതിയ മോഡല്‍; അല്‍ട്രോസ് ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന്…

ടാറ്റയുടെ ഏറ്റവും പുതിയ മോഡല്‍; അല്‍ട്രോസ് ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന്…

തങ്ങളുടെ ഏറ്റവും പുതിയ മോഡലായ അല്‍ട്രോസ് ഉടന്‍ വിപണിയിലെത്തിക്കുമെന്ന് അറിയിച്ച് ടാറ്റ. കമ്പനി പുറത്തുവിട്ട അല്‍ട്രോസിന്റെ ചിത്രങ്ങള്‍ ഇതിനോടകം വാഹനപ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ വ്യത്യസ്ഥമായാണ് അല്‍ട്രോസിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ബ്ലൂകളര്‍ ആംബിയന്റ് ലൈറ്റുകള്‍ നല്‍കിയിരിക്കുന്നത് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ഇതിന് താഴെയായി ചിട്ടയായാണ് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് നല്‍കിയിരിക്കുന്നത്. സ്‌പോര്‍ട്ടി ഭാവമുള്ള ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീലും ഹാരിയറിലും മറ്റും നല്‍കിയിരിക്കുന്നതിന് സമാനമായ മീറ്റര്‍ കണ്‍സോളുമാണ് അല്‍ട്രോസിലുള്ളത്. അനലോഗ് മീറ്റര്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ എന്നിവ മീറ്റര്‍ കണ്‍സോളിനെ സമ്പന്നമാക്കുന്നുണ്ട്.

Read More

കിയയുടെ പുതിയ ടെല്യുറൈഡ് ഉടന്‍ വിപണിയിലേക്ക്

കിയയുടെ പുതിയ ടെല്യുറൈഡ് ഉടന്‍ വിപണിയിലേക്ക്

കിയയുടെ നാല് മോഡലുകളാണ് ഇനി പുതുതായി വിപണിയില്‍ എത്തുന്നത്. ഇതില്‍, ഇന്ത്യക്കാരെ ഞെട്ടിക്കാന്‍ ഒരുങ്ങുന്ന വാഹനമാണ് കിയ ടെല്യുറൈഡ്. ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ തുടങ്ങിയ വാഹനങ്ങളുടെ കളത്തിലേക്കായിരിക്കും ടെല്യുറൈഡും എത്തുക. 3.8 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് ടെല്യുറൈഡിന് കരുത്തേകുന്നത്. 290 ബിഎച്ച്പി പവറും 355 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. ഓള്‍ വീല്‍ ഡ്രൈവ് മോഡലായ ഈ എസ്യുവി അല്‍പ്പം വലിപ്പം കൂടിയ വാഹനവുമാണ്. 5000 എംഎം നീളവും 1990 എംഎം വീതിയും 1750 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 2900 എംഎം എന്ന ഉയര്‍ന്ന വീല്‍ബേസും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. ആഡംബര ഭാവവും തലയെടുപ്പുമുള്ള വാഹനമാണ് ടെല്യുറൈഡ്. കിയ ബാഡ്ജിങ്ങ് നല്‍കിയുള്ള ക്രോമിയം ഗ്രില്ലും കുത്തനെയുള്ള ഗ്രില്ലും, ഡിആര്‍എല്ലും സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള മസ്‌കുലര്‍ ബമ്പറും…

Read More

ഹ്യുണ്ടായ് ഗ്രാന്റ് ഐ10 ന്റെ പുതിയ മോഡലിനായി ഫെബ്രുവരി വരെ കാത്തിരിക്കുക

ഹ്യുണ്ടായ് ഗ്രാന്റ് ഐ10 ന്റെ പുതിയ മോഡലിനായി ഫെബ്രുവരി വരെ കാത്തിരിക്കുക

ഇന്ത്യയിലെ കാര്‍ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10. ഗ്രാന്റ് ഐ10 ന്റെ പുതിയ മോഡല്‍ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എത്തും. ഒരുപാട് മാറ്റങ്ങളോടെയാണ് ഗ്രാന്റിന്റെ പുതിയ പതിപ്പ് എത്തുന്നത്. പുതിയ ബമ്പറുകള്‍, എല്‍.ഇ.ഡി ഹെഡ് ലൈറ്റുകള്‍ എന്നിവ കാറിനുണ്ട്. പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടൈന്‍മെന്റ് സിസ്റ്റം, റീഡിസൈന്‍ ചെയ്ത ഡാഷ് ബോര്‍ഡുകള്‍, കൂടുതല്‍ സ്ഥല സൗകര്യം എന്നിവയായിരിക്കും അകത്തെ പ്രധാനമാറ്റങ്ങള്‍. എന്നാല്‍ എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളില്ല. 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനും 1.1 ലീറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെയാണ് പുതിയ കാറിനും. ഗ്രാന്റ് ഐ10ന്റെ പുതിയ പതിപ്പിനായി ഫെബ്രുവരി വരെ കാത്തിരിക്കുക.

Read More

സുസുകിയുടെ കോംപാക്റ്റ് ക്രോസോവര്‍ ‘ഇഗ്നിസ്’ വരുന്നു…

സുസുകിയുടെ കോംപാക്റ്റ് ക്രോസോവര്‍ ‘ഇഗ്നിസ്’ വരുന്നു…

വിറ്റാരയുടെ വിജയമാവര്‍ത്തിക്കാന്‍ സുസുകിയുടെ ഇഗ്നിസ് വരുന്നു. ആദ്യ കോംപാക്റ്റ് ക്രോസോവര്‍ എന്ന ലേബലില്‍ വിപണിയിലെത്തുന്ന ഇഗ്നിസ് നിര്‍മ്മാണ നിലവാരത്തിലും ഫീച്ചറുകളിലും ഏറ്റവും മികച്ച വാഹനമായിരിക്കും. 1.2ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.3ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഇഗ്‌നിസിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇഗ്നിസിന്റെ ഓട്ടോമാറ്റിക് വാരിയെന്റിനെയും ഉടന്‍ പ്രതീക്ഷിക്കാം. പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, നീളം കൂടിയ ഗ്രില്‍, ബ്ലാക്ഡ് ഔട്ട് എബി പില്ലറുകള്‍, ഉയര്‍ന്ന ബോണറ്റ്, എന്നിവയാണ് ഇഗ്‌നിസിന്റെ പുറമെയുള്ള സവിശേഷതകളായി പറയാവുന്നത്. കീലെസ് എന്‍ട്രി, എന്‍ജിന്‍ സ്റ്റാര്‍ട്-സ്റ്റോപ്പ് സിസ്റ്റം, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലെ, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം എന്നീ ഫീച്ചറുകളും ഈ ക്രോസോവറില്‍ അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാപ്പനീസ്…

Read More

ബജാജ് പള്‍സര്‍ 220 മുഖംമിനുക്കുന്നു; ജനപ്രിയമോഡലിന്റെ പുതിയ പതിപ്പിനായി കാത്തിരിക്കുക…

ബജാജ് പള്‍സര്‍ 220 മുഖംമിനുക്കുന്നു; ജനപ്രിയമോഡലിന്റെ പുതിയ പതിപ്പിനായി കാത്തിരിക്കുക…

യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ രൂപത്തില്‍ ബജാജ് പള്‍സര്‍ 220 വരുന്നു.  ജനപ്രിയ മോഡലുകളെ പുതുക്കി എടുക്കാനുള്ള ഒരുക്കത്തിലാണ് ബജാജ്. ജനപ്രീതിയാര്‍ജ്ജിച്ച എന്‍ട്രിലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കായ പള്‍സറിനെയാണ് ഇക്കൂട്ടത്തില്‍ ആദ്യം മോഡിപിടിപ്പിക്കുന്നത്. പോക്കറ്റിലൊതുങ്ങാവുന്ന വിലയ്ക്ക് ലഭ്യമാണെന്നുള്ളതിനാല്‍ വന്‍ ഡിമാന്റുമാണ് പള്‍സറിന്. ഈ സംരംഭത്തിന്റെ ഭാഗമായി ആദ്യം പള്‍സര്‍ 220 എഫ് മോഡലിന്റെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് സൂചിപ്പിച്ചിരുന്ന പുതുക്കിയ പള്‍സര്‍ 220എഫ് മോഡലുകള്‍ പ്രദര്‍ശനത്തിനായി ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചിരിക്കുന്നു. കാഴ്ചയിലും പെര്‍ഫോമന്‍സിലും മികവ് വരുത്തിയിട്ടുള്ള പുതിയ പള്‍സര്‍ മോഡലിനെ വിപണിയിലെത്തിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡിറക്ടര്‍ രാജീവ് ബജാജ് വ്യക്തമാക്കി. 220സിസി സിങ്കിള്‍ സിലിണ്ടര്‍ 4 സ്‌ട്രോക്ക് ഡിടിഎസ്ഐ എന്‍ജിനാണ് പുതിയ പള്‍സര്‍ 220എഫിന് കരുത്തേകുന്നത്. നിലവില്‍ 21ബിഎച്ച്പിയും 19.12എന്‍എം ടോര്‍ക്കുമാണ് 220സിസി എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നതെങ്കിലും ഈ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതുക്കിയ…

Read More