ഇനി കഴിക്കാം ബേക്ക്ഡ് നൂഡില്‍സ്….

ഇനി കഴിക്കാം ബേക്ക്ഡ് നൂഡില്‍സ്….

നെസ്ലേ ഇന്ത്യ രാജ്യത്തെ ആദ്യ ബേക്ക്ഡ് നൂഡില്‍സ് ഉല്‍പ്പന്നമായ മാഗി ന്യൂട്രിലിഷ്യസ് വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ ആഗോള ഭക്ഷണനിര്‍മ്മാണ അനുഭവപരിചയവും പ്രാദേശിക രുചിഭേദങ്ങളിലുള്ള ആഴത്തിലുള്ള അറിവും ഇടകലര്‍ത്തിയാണ് നെസ്ലേ ന്യൂട്രിലിഷ്യസ് ബേക്ക്ഡ് നൂഡീല്‍സ് തയാറാക്കിയിരിക്കുന്നത്. കുച്ച് അച്ചാ പക്ക് രഹാ ഹേ ക്യാംപെയ്‌ന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്പന്നവും നെസ്ലേ ഇറക്കിയിരിക്കുന്നത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ബേക്ക്ഡ് ടെക്‌നോളജി കൊണ്ട് സ്വീറ്റ് കോണിന്റെ രുചി അതേപടി നൂഡില്‍സില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് സ്‌പെഷ്യല്‍ ടേസ്റ്റ് മേക്കേഴ്‌സിനൊപ്പമാണ് ഈ ഉത്പന്നം വിപണിയിലെത്തിയിരിക്കുന്നത്. രൂചിയ്ക്കായുള്ള ഡ്രൈ സീസണിങ്, മൊത്തത്തിലുള്ള രുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഫ്‌ളേവേഡ് ഓയില്‍ എന്നിവയാണ് ടേസ്റ്റ് മേക്കറുകള്‍. എല്ലാ നൂഡില്‍ നൂലിലും സ്വീറ്റകോണിന്റെ രുചിയുള്ള ഉത്പന്നം എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നെസ്ലേ ഇന്ത്യ, ഫുഡ്‌സ്, ജനറല്‍ മാനേജര്‍ നിഖില്‍ ചന്ദ് പറഞ്ഞു. ഉണക്കമീന്‍ കൂട്ടി ചോറുണ്ണാറുണ്ടോ? ഉണക്കമീന്‍ സൂപ്പ്…

Read More

പരസ്യത്തിലും പ്രിയയാണു താരം

പരസ്യത്തിലും പ്രിയയാണു താരം

കണ്ണിറുക്കലിലൂടെ തരംഗമായി മാറിയ പ്രിയ വാര്യര്‍ വീണ്ടും വൈറലാവുന്നു. പ്രിയയുടെ ആദ്യ പരസ്യ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. മലയാളം, തമിഴ്, ഹിന്ദി, മറാഠി, കന്നഡ, ബംഗാളി എന്നീ ഭാഷകളിലായി നിര്‍മ്മിച്ച നെസ്ലേ മഞ്ചിന്റെ പരസ്യത്തിലാണ് പ്രിയ അഭിനയിച്ചിരിക്കുന്നത്. ഞാന്‍ വലിച്ചെറിഞ്ഞ സാധാനം തിരിച്ചെടുക്കാറില്ലെന്ന് പറഞ്ഞാണ് പരസ്യത്തില്‍ പ്രിയ പ്രത്യക്ഷപ്പെടുന്നത്. പുറത്ത് വന്ന ഉടനെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

Read More

നെസ്‌ലേ മാഗി വീണ്ടും നിരോധിത മേഖലയില്‍

നെസ്‌ലേ മാഗി വീണ്ടും നിരോധിത മേഖലയില്‍

ലക്നൗ: നെസ്ലെ ഉല്‍പന്നമായ മാഗി ന്യൂഡില്‍സ് വീണ്ടും നിരോധിത മേഖലയില്‍ അകപ്പെട്ടു. ലാബ് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിരോധനം നേരിടുകയാണ് മാഗി. പരിശോധനയില്‍ മാഗി ന്യൂഡില്‍സ് പരാജയപ്പെട്ടതോടെ നെസ്ലെ ഇന്ത്യയ്ക്കെതിരെയും വിതരണക്കാര്‍ക്കെതിരെയും യുപിയിലെ ഷാജഹാന്‍പൂര്‍ ജില്ലാ അധികൃതര്‍ പിഴ ചുമത്തിയതായാണ് വിവരം. നെസ്ലെയ്ക്കെതിരെ 45 ലക്ഷം രൂപയുടെ പിഴയും വിതരണക്കാരായ മൂന്ന് പേര്‍ക്കെതിരെ 15 ലക്ഷത്തിന്റെ പിഴയും രണ്ട് വില്‍പ്പനക്കാര്‍ക്കെതിരെ 11 ലക്ഷത്തിന്റെ പിഴയുമാണ് അധികൃതര്‍ ചുമത്തിയത്. തെറ്റായ മാനദണ്ഡങ്ങളുടെ ഉപയോഗത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിഷയത്തോട് പ്രതികരിച്ച എഫ്എംസിജി മേജര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ജില്ലാ അധികൃതര്‍ മാഗിയുടെ സാംബിളുകള്‍ ശേഖരിച്ചിരുന്നു. അനുവദനീയമായതില്‍ അധികമായി ആഷ് കണ്ടെന്‍ഡ് അന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ പരിശോധന ഫലത്തിനെതിരെ അപ്പീല്‍ പോകുമെന്നാണ് അന്ന് നെസ്ലെ വ്യക്തമാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.

Read More