നെഹ്‌റു ട്രോഫി വള്ളംകളി; സമ്മാനത്തുക കൂട്ടി, വള്ളംകളി നവംബർ 10ന്

നെഹ്‌റു ട്രോഫി വള്ളംകളി; സമ്മാനത്തുക കൂട്ടി, വള്ളംകളി നവംബർ 10ന്

ആലപ്പുഴ: മാറ്റിവെച്ച അറുപത്തിയാറാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് സാക്ഷ്യം വഹിക്കാൻ നവംബർ 10ന് പുന്നമടയിലെ പൊന്നോളങ്ങൾ തയ്യാറെടുക്കുമ്പോൾ മത്സരത്തിൽ ഏറ്റവും മുന്നിലെത്തുന്ന 10 വള്ളങ്ങൾക്ക് സമ്മാനത്തുക വർദ്ധിപ്പിക്കാൻ ആസൂത്രണസമിതി ഹാളിൽ ചേർന്ന നെഹ്‌റുട്രോഫി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ തീരുമാനമായി. പ്രളയാനന്തരം വള്ളംകളി മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായപ്പോൾ ടീമുകൾക്കും ക്ലബ്ബകൾക്കുമുണ്ടായ ഭീമമായ നഷ്ടത്തിന് പരിഹാരം കാണുന്നതിനായാണ് സമ്മാനത്തുക വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് അധ്യക്ഷത വഹിച്ച ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കുട്ടനാട് അതിജീവിക്കണം. ടൂറിസം ഉൾപ്പടെയുള്ള മേഖലകൾക്ക് ഉണർവ് ഉണ്ടാക്കുവാൻ കൂടിയാണ് സർക്കാർ വള്ളം കളി നടത്താൻ അനുമതി നൽകിയത്. നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ 81 വള്ളങ്ങൾ മത്സരത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയും ഉണ്ട്. രജിസ്റ്റർ ചെയ്ത 20 ചുണ്ടൻവള്ളങ്ങൾ മത്സരത്തിനിറങ്ങുമ്പോൾ പ്രദർശന മത്സരത്തിൽ അഞ്ച് ചുണ്ടൻവള്ളങ്ങൾ കൂടി പങ്കെടുക്കുന്നു. മറ്റു വളങ്ങൾ 56 എണ്ണം ഉൾപ്പടെ 81 വള്ളങ്ങൾ…

Read More

പ്രളയത്തെ തുടര്‍ന്നു മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി നവംബറില്‍ നടത്തും

പ്രളയത്തെ തുടര്‍ന്നു മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി നവംബറില്‍ നടത്തും

പ്രളയത്തെ തുടര്‍ന്നു മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി നവംബറില്‍ നടത്തും. ആര്‍ഭാടങ്ങളില്ലാതെ ചെലവു ചുരുക്കിയാകും മത്സരം സംഘടിപ്പിക്കുക. പുതുക്കിയ തീയതി ഒന്‍പതിനു ചേരുന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തില്‍ പ്രഖ്യാപിക്കുമെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. കുട്ടനാടിന്റെയും ടൂറിസം മേഖലയുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ടാണു വള്ളംകളി നടത്തുക. നാട്ടുകാരായ പ്രായോജകരെ കണ്ടെത്തും. എല്ലാ വര്‍ഷവും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണു നെഹ്‌റു ട്രോഫി നടക്കാറുള്ളത്. രണ്ടാം ശനിയില്‍ത്തന്നെ നടത്തണമെന്നാണു പൊതു അഭിപ്രായം. റജിസ്‌ട്രേഷന്‍ നേരത്തേ പൂര്‍ത്തീകരിച്ചതിനാല്‍ അത്തരം നടപടികള്‍ക്കു താമസമില്ല. വള്ളംകളി നടത്താതിരുന്നാല്‍ ബോട്ട് ക്ലബ്ബുകള്‍ക്കു വന്‍ നഷ്ടമുണ്ടാകുമെന്നും ടൂറിസം മേഖലയ്ക്ക് ആഘാതമാകുമെന്നും ഹൗസ്‌ബോട്ട് അസോസിയേഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

Read More

നെഹ്റു ട്രോഫി വള്ളംകളി മാറ്റി; ആദ്യ ബോട്ട് ലീഗ് സമയക്രമവും മാറും

നെഹ്റു ട്രോഫി വള്ളംകളി മാറ്റി; ആദ്യ ബോട്ട് ലീഗ് സമയക്രമവും മാറും

കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കേണ്ടിയിരുന്ന 66-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. സച്ചിന്‍ തെണ്ടുല്‍ക്കറാണ് മുഖ്യാതിഥി. നെഹ്റു ട്രോഫിയോടെ ആദ്യ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് തുടക്കമിടാനിരുന്നതാണ്. ബോട്ട് ലീഗിന്റെ സമയക്രമത്തിലും ഇനി മാറ്റം വരും. നെഹ്റു ട്രോഫിയിലെ ആദ്യ ഒമ്പതു സ്ഥാനക്കാരാണ് ലീഗില്‍ പങ്കെടുക്കുക. പമ്പ ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

Read More

നെഹ്റു ട്രോഫി: ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്

നെഹ്റു ട്രോഫി: ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്

ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അറുപത്തിയഞ്ചാമത് നെഹ്റു ട്രോഫി ജലോല്‍സവത്തില്‍ എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്. ഗബ്രിയേല്‍ ഇതാദ്യമായാണ് നെഹ്റു ട്രോഫിയില്‍ മുത്തമിടുന്നത്. വള്ളത്തില്‍ പ്രൊഫഷണല്‍ തുഴച്ചില്‍ക്കാരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊടുവില്‍ വൈകി ആരംഭിച്ച ഫൈനലില്‍ പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ വള്ളങ്ങളെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയാണ് ഗബ്രിയേല്‍ ജേതാവായത്. ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്സിലെ മല്‍സരം നാലു തവണ മുടങ്ങിയിരുന്നു. ഇതും തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. ഇതോടെ ഫൈനല്‍ മല്‍സരം ഏറെ വൈകിയാണ് നടന്നത്. നിലവിലെ ജേതാക്കളായിരുന്ന കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന്‍ ഉള്‍പ്പെടെയുള്ളവരെ പിന്നിലാക്കിയാണ് കന്നിപ്പോരാട്ടത്തില്‍ തന്നെ ഗബ്രിയേല്‍ വിജയം കരസ്ഥമാക്കിയത്. അഞ്ച് ഹീറ്റ്സുകളിലായി മല്‍സരിച്ച 20 ചുണ്ടന്‍ വളളങ്ങളില്‍നിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്. മല്‍സര വിഭാഗത്തിലെ…

Read More