കെഎം മാണിക്കും കേരള കോണ്‍ഗ്രസിനും മുന്നില്‍ ബിജെപി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കുമ്മനം

കെഎം മാണിക്കും കേരള കോണ്‍ഗ്രസിനും മുന്നില്‍ ബിജെപി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കുമ്മനം

കോഴിക്കോട്: കേരള കോണ്‍ഗ്രസിനും കെഎം മാണിക്കും മുന്നില്‍ ബിജെപി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കേരള കോണ്‍ഗ്രസിന്റെ നിലപാട് അവര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്. യുഡിഎഫിനോടും എല്‍ഡിഎഫിനോടും വിയോജിക്കുകയും എന്‍ഡിഎയുടെ നിലപാടുകള്‍ അംഗീകരിക്കുകയും ചെയ്യുന്ന ഏതു പാര്‍ട്ടികളെയും എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന എന്‍ഡിഎ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം.

Read More

തുഷാര്‍ വെളളാപ്പളളി എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍

തുഷാര്‍ വെളളാപ്പളളി എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍

കോഴിക്കോട്: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍. ചെയര്‍മാന്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ വഹിക്കും. രാജീവ് ചന്ദ്രശേഖരന്‍ എംപി വൈസ് ചെയര്‍മാനായിരിക്കും. സി.കെ.ജാനു, രാജന്‍ ബാബു, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, രാജന്‍ കണ്ണാട്ട് എന്നിവര്‍ കോ-കണ്‍വീനര്‍മാരായിരിക്കും. ഒ. രാജഗോപാല്‍, എം. മെഹബൂബ്, കുരുവിള മാത്യൂ, കെ.കെ. പൊന്നപ്പന്‍, ആര്‍. പൊന്നപ്പന്‍, ബി. സുരേഷ് ബാബു, വി. ഗോപകുമാര്‍, സുനില്‍ തെക്കേടത്, അഹമ്മദ് തോട്ടത്തില്‍, കുമാര്‍ ദാസ് എന്നിവര്‍ അംഗങ്ങളാണ്. പി.സി. തോമസ് എന്‍ഡിഎ ദേശീയ സമിതിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായിരിക്കും. കോഴിക്കോട് നടന്ന എന്‍.ഡി.എ യോഗത്തിനുശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിച്ചത്. ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാനാണ് തുഷാറിനെ കണ്‍വീനറാക്കിയത് എന്നാണ് വിവരം. എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍ സ്ഥാനം വേണമെന്ന ആവശ്യം ബിഡിജെഎസ് നേരത്തേ ഉന്നയിച്ചിരുന്നു….

Read More