തോമസ് ചാണ്ടിക്ക് പിന്‍ന്തുണയേറുന്നു; ആരോപണങ്ങളുടെ പേരില്‍ ഒരാളെ ക്രൂശിക്കരുതെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി

തോമസ് ചാണ്ടിക്ക് പിന്‍ന്തുണയേറുന്നു; ആരോപണങ്ങളുടെ പേരില്‍ ഒരാളെ ക്രൂശിക്കരുതെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രിക്കനുകൂലമായി പിന്‍ന്തുണയേറുന്നു. തുടര്‍ച്ചയായി മന്ത്രിയുടെ രാജിക്കായി വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തിലാണ് പരസ്യമായി തോമസ് ചാണ്ടിയെ പിന്‍ന്തുണച്ച് പ്രമുഖര്‍ രംഗത്തെത്തുന്നത്. എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ തന്നെ ചാണ്ടിയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി. തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തു വരട്ടെയെന്നും, അല്ലാതെ വെറും ആരോപണങ്ങളുടെയും പത്രവാര്‍ത്തകളുടെയും പേരില്‍ ഒരാളെ ക്രൂശിക്കരുതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അതേസമയം, ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്കെതിരെ മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. കായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ മാത്രമേ കളക്ടര്‍ക്കുള്ളു. അതനുസരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതുകൊണ്ടു തന്നെ കളക്ടറുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയും വരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Read More

പുതിയ മന്ത്രിയെ പ്രഖ്യാപിക്കുമോ? എന്‍സിപി നേതൃയോഗം ഇന്ന്

പുതിയ മന്ത്രിയെ പ്രഖ്യാപിക്കുമോ? എന്‍സിപി നേതൃയോഗം ഇന്ന്

തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ രാജിയ്ക്ക് പിന്നാലെ എന്‍സിപിയുടെ നിര്‍ണ്ണായക നേതൃയോഗം ഇന്ന് ചേരും. പുതിയ മന്ത്രിയെ സംബന്ധിച്ച് ഇന്നത്തെ എന്‍സിപി നേതൃയോഗത്തില്‍ ചര്‍ച്ച നടത്തുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. എന്‍സിപിക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം എന്‍സിപിക്ക് തന്നെ ലഭിക്കും. ഇത് സംബന്ധിച്ച് എന്‍സിപിക്ക് സിപിഐഎമ്മിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ഉഴവൂര്‍ വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നിലവില്‍ ഗതാഗത വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എ കെ ശശീന്ദ്രന് എതിരെയുള്ള ലൈംഗീകാരോപണത്തില്‍ ഗൂഡാലോചനയുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഉഴവൂര്‍ വിജയന്‍ വ്യക്തമാക്കി. അതേസമയം, മന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍സിപിക്ക് തീരുമാനം എടുക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. ശശീന്ദ്രന്‍ രാജിവെച്ച പശ്ചാത്തലത്തില്‍ മന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യത കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിക്കാണ്. എന്നാല്‍ തോമസ് ചാണ്ടി…

Read More