‘ ഫോബ്‌സ് ഇന്ത്യയുടെ 100 പേരുടെ പട്ടികയില്‍ മമ്മൂട്ടിയും, നയന്‍താരയും.. ‘

‘ ഫോബ്‌സ് ഇന്ത്യയുടെ 100 പേരുടെ പട്ടികയില്‍ മമ്മൂട്ടിയും, നയന്‍താരയും.. ‘

മുംബൈ: ഇന്ത്യന്‍ താരങ്ങളുടെ വിനോദരംഗത്തു നിന്നുള്ള കഴിഞ്ഞ വര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കി ഫോബ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നും നടന്‍ മമ്മൂട്ടി ഇടം നേടി. മലയാള വിനോദരംഗത്തു നിന്ന് ഇതാദ്യമായാണ് ഒരാള്‍ ഫോബ്‌സ് പട്ടികയില്‍ ഇടംനേടുന്നത്. കോളിവുഡില്‍ നിന്നും മലയാളിയായ നയന്‍താര ഈ വര്‍ഷവും പട്ടികയിലുണ്ട്. 48ാം സ്ഥാനം നേടി മമ്മൂട്ടി ആദ്യ 50ല്‍ ഇടംപിടിച്ചപ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരേയൊരു വനിതയായ നയന്‍താരയ്ക്ക് 68ാം സ്ഥാനമാണ്. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ വിനോദരംഗത്തു നിന്നുള്ള വരുമാനം. നയന്‍താര 15.17 കോടി സമ്പാദിച്ചു. 2017 ഒക്ടോബര്‍ 1 മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്‌സ് പട്ടിക തയാറാക്കിയിരിക്കുന്നത്. READ MORE: ‘ 23ാമത് രാജ്യാന്തര ചലച്ചിത്രമേള ‘ : നാളെ തുടക്കമാകും, ‘എവരിബഡി നോസ്’ ഉദ്ഘാടന ചിത്രം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും…

Read More

അപൂര്‍വ്വ നേട്ടം സ്വന്തമാക്കി നയന്‍താരയുടെ ‘കൊലമാവ് കോകില’

അപൂര്‍വ്വ നേട്ടം സ്വന്തമാക്കി നയന്‍താരയുടെ ‘കൊലമാവ് കോകില’

നയന്‍താര പ്രധാനവേഷത്തിലെത്തുന്ന കൊലമാവ് കോകില ആഗസ്റ്റ് 17 ന് തിയേറ്ററുകളില് എത്തുകയാണ്. കോലമാവു കോകിലയുടെ ടീസറും പാട്ടുകളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ ഒരു അപൂര്‍വ്വ നേട്ടം കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം രാവിലെ 6 മണിമുതല്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുവെ പുരുഷ താരങ്ങള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രങ്ങള്‍ക്ക് മാത്രമേ അത്തരത്തിലുള്ള ഒരു വരവേല്‍പ്പ് ലഭിക്കാറുള്ളൂ. കോളിവുഡില്‍ ആദ്യമായാണ് ഒരു നടിയുടെ ചിത്രം ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഷോകളുടെ എണ്ണം കൂട്ടാനും തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. നെല്‍സണ്‍ ദീലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യോഗി ബാബു, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. നയന്‍താര ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ അത്രമാത്രം സ്വീകാര്യതയാണ്. യുവാക്കളുടെ ഹരമായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നത്.

Read More

ഈ പ്രണയത്തില്‍ ഒരുപാട് സൗഹൃദമുണ്ട്, സൗഹൃദത്തില്‍ ഒരുപാട് പ്രണയവും – ക്യൂട്ട് കപ്പിള്‍സിന്റെ ഫ്രണ്ട്ഷിപ്പ് ഡേ പോസ്റ്റ് വൈറലാകുന്നു

ഈ പ്രണയത്തില്‍ ഒരുപാട് സൗഹൃദമുണ്ട്, സൗഹൃദത്തില്‍ ഒരുപാട് പ്രണയവും – ക്യൂട്ട് കപ്പിള്‍സിന്റെ ഫ്രണ്ട്ഷിപ്പ് ഡേ പോസ്റ്റ് വൈറലാകുന്നു

തെന്നിന്ത്യയുടെ ക്യൂട്ടസ്റ്റ് കപ്പിളാണ് വിഗ്നേശും നയന്‍സും. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ പ്രണയം ഇപ്പോഴും തടസങ്ങളില്ലാതെ ഒഴുകുന്നു.പ്രണയത്തിലാണെന്ന് മറച്ചുവെയ്ക്കാതെ പൊതു പരിപാടികളില്‍ കൈകോര്‍ത്ത് പിടിച്ചു വന്നും സോഷ്യല്‍ മീഡിയയില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും തങ്ങളുടെ പ്രണയം വെളിപ്പെടുത്തുന്നു. ഈ ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് വിഘ്നേശ് ശിവന്റെ ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. നയന്‍താരയ്ക്കൊപ്പമുള്ള ചിത്രത്തിന് ‘ഈ പ്രണയത്തില്‍ ഒരുപാട് സൗഹൃദമുണ്ട്, അതുപോലെ ഈ സൗഹൃദത്തില്‍ ഒരുപാട് പ്രണയവും’ എന്ന് കുറിച്ചു. നിമിഷങ്ങള്‍ക്കകം ഈ മനോഹര കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തു. ഇരുവര്‍ക്കും ആശംസകളും നേര്‍ന്നു.

Read More

നയന്‍താരയുടെ ‘ഇമൈക്കാ നൊടികള്‍’ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു

നയന്‍താരയുടെ ‘ഇമൈക്കാ നൊടികള്‍’ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു

നയന്‍താര നായികയായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഇമൈക്കാ നൊടികള്‍ (കണ്ണിമയ്ക്കാത്ത വിനാഴികകള് ).സസ്‌പെന്‍സ് റൊമാന്റിക് ത്രില്ലറായ ഇമൈക്കാ നൊടികള്‍ പ്രകാശ് ഫിലിംസ് ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.ഇമൈക്കാ നൊടികളുടെ ടീസര്‍ യൂട്യൂബില്‍ വന്‍ഹിറ്റായിരുന്നു.അഥര്‍വ്വയാണ് നായകന്‍. വിജയ് സേതുപതി നയന്‍താരയുടെ ഭര്‍ത്താവായി ഗസ്റ്റ് റോളില്‍പ്രത്യക്ഷപ്പെടുന്നു. റാഷി ഖന്നയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലും ചുവടു വെയ്ക്കുകയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അനുരാഗ് കശ്യപ്. ആര്‍. അജയ്ജ്ഞാനമുത്താണ് ഇമൈക്കാ നൊടികളുടെ രചനയും സംവിധാനവും.ആര്‍.ഡി രാജശേഖര്‍ ഛായാഗ്രണവും ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Read More

കൊലമാസ്സുമായി നയന്‍സിന്റെ കൊലമാവ് കോകില, റിലീസ് ആഗസ്റ്റ് പത്തിന്

കൊലമാസ്സുമായി നയന്‍സിന്റെ കൊലമാവ് കോകില, റിലീസ് ആഗസ്റ്റ് പത്തിന്

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കൊലമാവ് കോകില. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് നയന്‍സ് എവതരിപ്പിക്കുന്നത്. ആക്ഷന്‍രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. മായ, അറം എന്നീ സിനിമകള്‍ക്കു ശേഷം നയന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കൊലമാവ് കോകില. യോഗി ബാബു, ശരണ്യ പൊന്‍വര്‍ണന്‍, ജാക്വലിന്‍, നവീന്‍കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ നയന്‍സിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നത്. കൊലമാവ് കോകിലയുടെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ശിവകാര്ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് പാടിയ കല്ല്യാണ വയസ് എന്ന ഗാനമായിരുന്നു ചിത്രത്തിന്റെതായി ഇറങ്ങിയിരുന്നത്. യോഗി ബാബുവും നയന്‍താരയുമായിരുന്നു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. നിമിഷനേരങ്ങള്‍ക്കുളളിലാണ് ഈ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ആഗസ്റ്റ് പത്തിനാണ് കൊലമാവ് കോകില തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കമല്‍ഹാസന്റെ…

Read More

നയന്‍സും നിവിനും ഒന്നിക്കുന്നു… !!!

നയന്‍സും നിവിനും ഒന്നിക്കുന്നു… !!!

ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം ‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍ നിവിന്‍ പോളിയും നയന്‍ താരയും പ്രധാന കഥാപാത്രങ്ങളാകും. ചിത്രത്തിന്റെ ആദ്യ ഷെഡ്യുള്‍ ജൂലൈ 14ന് ചെന്നൈയില്‍ ആരംഭിക്കും. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വര്‍ഷം ആരംഭിക്കാന്‍ ഇരുന്നതാണെങ്കിലും താരങ്ങളുടെ ഡേറ്റ് പ്രെശ്‌നം കാരണം നീണ്ടു പോവുകയായിരുന്നു. അജു വര്ഗീസ് ആദ്യമായി നിര്‍മാണ രംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്.

Read More

നയന്‍സിനു പ്രൊഡ്യൂസറെ വേണം…!

നയന്‍സിനു പ്രൊഡ്യൂസറെ വേണം…!

സൂപ്പര്‍ താരം നയന്‍താര പ്രൊഡ്യൂസറെ അന്വേഷിക്കുകയാണ്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥ വിട്ടുകളയാന്‍ താരത്തിന്റെ മനസ്സു സമ്മതിക്കുന്നില്ല. അറിവഴകന്‍ ഒരുക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലറിന്റെ കഥയാണ് നയന്‍താരയുടെ മനസ്സ് കീഴടക്കിയത്. പിവിവി സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്ന് ഏറ്റെങ്കിലും ചിത്രം ഇറങ്ങാന്‍ വൈകുമെന്ന് അറിഞ്ഞതോടെ പിന്‍മാറുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് നയന്‍സ് പുതിയ പ്രൊഡ്യൂസറെ തിരയുന്നത്. സംവിധായകനും നിര്‍മാതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ചിത്രത്തെ പെരുവഴിയിലാക്കിയത്. നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മലയാളി താരം മഞ്ജു വാര്യരെ അഭിനയിപ്പിക്കാനായിരുന്നു നേരത്തെ ചിന്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ തീരുമാനത്തില്‍ നിന്നു മാറി നയന്‍സില്‍ എത്തിച്ചേരുകയായിരുന്നു.

Read More

എല്ലാ സംവിധായകന്മാരും മാമയാണ്; സംവിധായകനോട് ചോദിച്ച ചോദ്യത്തിന് നന്ദു കൊടുത്ത മറുപടി ഇതായിരുന്നു

എല്ലാ സംവിധായകന്മാരും മാമയാണ്; സംവിധായകനോട് ചോദിച്ച ചോദ്യത്തിന് നന്ദു കൊടുത്ത മറുപടി ഇതായിരുന്നു

നയന്‍താര- ചിമ്പു പ്രണയം ഒരുകാലത്ത് സിനിമലോകത്ത് വന്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇവരുടെ പ്രണയകഥകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. രണ്ടുപേരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ വരെ അക്കാലത്ത് ഏറെ പ്രചരിക്കുകയും ചെയ്തിരുന്നുവെങ്കിലും ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഇരുവരും തമ്മില്‍ അകന്നു. എന്നാല്‍ ആ പ്രണയബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ നന്ദു. ചിമ്പു സംവിധാനം ചെയ്ത് നയന്‍താര നായികയായി എത്തിയ വല്ലവന്‍ സിനിമയുടെ സഹസംവിധായകനായിരുന്നു നന്ദു. പലരും എന്നോടു നേരിട്ട് ചോദിച്ചിരുന്നു, നിങ്ങള്‍ നയന്‍സിന്റെയും ചിമ്പുവിന്റെയും മാമയാണോയെന്ന്. ആ ചോദ്യം എന്നെ നിരാശപ്പെടുത്തുന്നു. എന്നാല്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ അതു സത്യമാണ്. ഒരുതരത്തില്‍ എല്ലാ സംവിധായകരും മാമാമാര്‍ തന്നെയാണ്. കാരണം എല്ലാ സിനിമകളിലും സംവിധായകന്‍ ഒരു നായകനെയും നായികയെയും സൃഷ്ടിക്കുന്നു. എന്നിട്ട് അവരേ ഒന്നിച്ചു കൊണ്ടു വരുന്നു. ഒരു നല്ല സിനിമയിലെ നല്ല മാമാ മികച്ച സംവിധായകനാകും. എന്നെ…

Read More

പിറന്നാള്‍ ദിനത്തില്‍ നയന്‍സിനൊപ്പമുള്ള മധുര നിമിഷം പങ്കുവെച്ച് വിഘ്‌നേശ്

പിറന്നാള്‍ ദിനത്തില്‍ നയന്‍സിനൊപ്പമുള്ള മധുര നിമിഷം പങ്കുവെച്ച് വിഘ്‌നേശ്

തെന്നിന്ത്യയിലെ സൂപ്പര്‍ നടി നയന്‍താരയും സംവിധായകനും നടനുമായ വിഘ്‌നേശ് ശിവ.ും തമ്മില്‍ പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. എങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ വ്യക്തമായൊരു നിലപാടു പറയാന്‍ ഇരുവരും തയ്യാറായിട്ടുമില്ല. ഇരുവരും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ പലപ്പോഴും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. വിഘ്‌നേശിന്റെ കൂടെ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം ഇപ്പോള്‍ നയന്‍സ് പുറത്ത് വിട്ടിരിക്കുകയാണ്.വിഘ്‌നേശ് ശിവയ്ക്ക് ഇക്കഴിഞ്ഞ ദിവസം 33-ാം പിറന്നാളായിരുന്നു. ഇരുവരും പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അമേരിക്കയിലാണെന്നാണ് പറയുന്നത്. ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി വിഘ്‌നേശ് ട്വിറ്ററിലൂടെയും നയന്‍താര ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവച്ചിരിക്കുകയാണ്.ഇരുവരുടെയും പുതിയ സെല്‍ഫി യുഎസിലെ ബ്രൂക്ലിന്‍ പാലത്തില്‍ നിന്നുകൊണ്ട് എടുത്തതായിരുന്നു. വിഘ്‌നേശ് എടുത്ത സെല്‍ഫിയില്‍ അദ്ദേഹത്തിന്റെ തോളില്‍ കൈവച്ച് ചിരിച്ചുകൊണ്ടു നില്‍ക്കുന്ന നയന്‍സിനെയാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം നയന്‍സിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി വിഘ്‌നേശ് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരുന്നു.തിരക്കേറിയ ഷെഡ്യൂളുകള്‍ക്ക് ഇടവേള പറഞ്ഞ് സ്വകാര്യനിമിഷങ്ങള്‍…

Read More

നിവിന്‍-നയന്‍സ് കോമ്പിനേഷന്‍ ചിത്രം ഇനിയും വൈകും…

നിവിന്‍-നയന്‍സ് കോമ്പിനേഷന്‍ ചിത്രം ഇനിയും വൈകും…

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’യ്ക്കായി ആരാധകര്‍ ഇനിയും കാത്തിരിക്കണം. നയന്‍താരയും നിവിന്‍ പോളിയും നായികാ-നായകന്മാരായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍, ചിത്രം അടുത്ത വര്‍ഷത്തേക്കു നീട്ടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരങ്ങളുടെ ഡേറ്റാണ് ധ്യാന്‍ ചിത്രത്തിനു തടസമായി മാറിയിട്ടുള്ളത്. വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയുമായാണ് നിവിനും നയന്‍സും എത്തുന്നത്. റൊമാന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അജു നിര്‍മാതാവുന്ന ചിത്രം കൂടിയാണിത്.

Read More