രാജസ്ഥാനിലെ അവസാനഘട്ട പ്രചരണം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ രംഗത്തിറക്കി ബിജെപി

രാജസ്ഥാനിലെ അവസാനഘട്ട പ്രചരണം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ രംഗത്തിറക്കി ബിജെപി

ജോധ്പൂര്‍: തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ അവസാനഘട്ട പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ രംഗത്തിറക്കി ബിജെപി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാന ലാപ്പില്‍ മോദിയെ ഇറക്കി വീണ്ടും രാജസ്ഥാന്‍ പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അടുത്ത രണ്ട് ദിവസം മാര്‍വാര്‍, ശേഖവതി മേഖലകളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 2013ലും 2008ലും മോദി നടത്തിയ തിരഞ്ഞെടുപ്പ് റാലികള്‍ രാജസ്ഥാനില്‍ ഫലം കണ്ടതായാണ് ബിജെപിയുടെ നിലപാട്. ജോധ്പൂരില്‍ മോദിജിയുടെ തിരഞ്ഞെടുപ്പ് റാലി തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റിയെന്ന് ബിജെപി രാജസ്ഥാന്‍ എക്‌സിക്യൂട്ടിവ് അംഗം രാജേന്ദ്ര ബൊറാന പറഞ്ഞു. ജോധ്പൂര്‍, നഗൗര്‍, ജലോര്‍, ബാര്‍മര്‍, പാലി, സിരോഹി തുടങ്ങിയ ജില്ലകളിലെ സീറ്റുകള്‍ അടങ്ങിയതാണ് മാര്‍വാര്‍ ഡിവിഷന്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ദിവസവും മോദിയുടെ റാലികളാണ് ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം അവസാനഘട്ടത്തില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ശക്തരാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര…

Read More

രാജ്യസഭയില്‍ കോണ്‍ഗ്രസ് എം പിയെ കുറിച്ച് മോശം പരാമര്‍ശം നടത്തി നരേന്ദ്ര മോഡി

രാജ്യസഭയില്‍ കോണ്‍ഗ്രസ് എം പിയെ കുറിച്ച് മോശം പരാമര്‍ശം നടത്തി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസ് എം പിയെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തി. മോശം പരാമര്‍ശങ്ങള്‍ സഭ രേഖയില്‍ നിന്നും നീക്കം ചെയ്തതായി വ്യക്തമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് എം പിയായ ബി.കെ. ഹരിപ്രസാദിനെക്കുറിച്ചാണ് നരേന്ദ്ര മോദി മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രധാനമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝായാണു ചട്ടം 238 പ്രകാരം ചൂണ്ടിക്കാട്ടിയത്. പരിശോധിച്ചു നടപടി സ്വീകരിക്കാമെന്നു സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി. പിന്നീടു മോദിയുടെ പരാമര്‍ശം രേഖകളില്‍നിന്നു നീക്കിയതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിക്കുകയായിരുന്നു. അതെസമയം നരേന്ദ്ര മോദി രാജ്യസഭയുടെ അന്തസ് കളങ്കപ്പെടുത്തിയെന്ന് ബി കെ ഹരിപ്രസാദ് കുറ്റപ്പെടുത്തി. രാജ്യസഭയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മോദിക്കെതിരെ നടപടി ഉണ്ടാകണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശ രേഖകളില്‍ നിന്നും നീക്കം ചെയ്യുന്നത് ചരിത്രത്തില്‍ അപൂര്‍വ്വമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വെളിപ്പെടുത്തി.

Read More

ട്രോളന്‍മാര്‍ കഴിവു തെളിയിച്ചു , കിക്കി ചലഞ്ചില്‍ പ്രധാനമന്ത്രിയും യോഗയും

ട്രോളന്‍മാര്‍ കഴിവു തെളിയിച്ചു , കിക്കി ചലഞ്ചില്‍ പ്രധാനമന്ത്രിയും യോഗയും

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വൈറലായ കികി ചലഞ്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാരാണ് മോഡിയെ കികി ചലഞ്ചില്‍ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫിറ്റ്നസ് ചലഞ്ച് വീഡിയോ എഡിറ്റ് ചെയ്താണ് ട്രോളന്‍മാര്‍ കിടി ചലഞ്ച് ആക്കി മാറ്റിയിരിക്കുന്നത്. ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി നൃത്തം ചെയ്യുന്ന സാഹസിക ചലഞ്ചാണ് കികി. കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനം ഇന്‍ മൈ ഫീലിങ്സ് എന്ന ഗാനത്തിനൊത്ത് വേണം നൃത്തം ചെയ്യേണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലാണ് ചലഞ്ച് തുടങ്ങിയത്. അടുത്തിടെയാണ് ചലഞ്ച് ഇന്ത്യയിലേക്ക് വന്നത്.

Read More

സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടത്തുന്ന പ്രസംഗത്തിലേക്ക് പൊതുജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ ക്ഷണിച്ചു പ്രധാനമന്ത്രി നരേന്ദ്രമോഡി. ജനങ്ങള്‍ക്ക് അവരുടെ ആശയങ്ങള്‍ മാത്രമല്ല നിര്‍ദേശങ്ങളും ഉന്നയിക്കാമെന്ന് മോഡി പറയുന്നു. നരേന്ദ്രമോഡി ആപ്പ് വഴിയോ https://www.mygov.in/group-issue/give-suggestions-prime-ministers-speech-independence-day-2018/,എന്ന സൈറ്റിലൂടെയോ നിര്‍ദേശങ്ങള്‍ കൈമാറാമെന്ന് മോഡി ട്വീറ്റ് ചെയ്തു. വരുംനാളുകളില്‍ ജനങ്ങളില്‍ നിന്നുള്ള വിലപ്പെട്ട ആശയങ്ങള്‍ പ്രതീക്ഷിക്കുന്നതായും മോഡി പറയുന്നു. ഇതിനകംതന്നെ നിരവധി പേര്‍ ആശയങ്ങള്‍ കൈമാറികഴിഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പരാമര്‍ശം വേണമെന്നാണ് ചിലരുടെ ആവശ്യം. സംവരണം, ജാതി വിഷയം, വ്യാജ വാര്‍ത്ത എന്നിവയെ ഉള്‍പ്പെടുത്തണമെന്ന് ചിലര്‍ ഉന്നയിക്കുന്നു. ജി.എസ്.ടിയും നികുതി പ്രശ്നങ്ങളും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഇതിനകം വന്നിട്ടുണ്ട്.

Read More

നരേന്ദ്ര മോദി ആധുനിക കംസന്‍: തോമസ് ഐസക്

നരേന്ദ്ര മോദി ആധുനിക കംസന്‍: തോമസ് ഐസക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആധുനിക കംസനെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയിലെ കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചതിനാണു വിമര്‍ശനം. കുട്ടികളില്‍ പോലും രാഷ്ട്രീയ ഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയിലാണു മോദി. കേരളത്തിലെ കുഞ്ഞുങ്ങളും ബിജെപിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയാകുന്നുവെന്നു മന്ത്രി ആരോപിച്ചു. സമൂഹമാധ്യമത്തിലിട്ട കുറിപ്പിലാണു മന്ത്രിയുടെ രൂക്ഷവിമര്‍ശനം. തോമസ് ഐസക്കിന്റെ കുറിപ്പ്: കേരളത്തിന്റെ കുഞ്ഞുങ്ങളും ബിജെപിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയാവുകയാണ്. കുട്ടികളില്‍പ്പോലും രാഷ്ട്രീയഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയിലാണ് നരേന്ദ്ര മോദി. സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിക്കുവേണ്ടി കേരളത്തിനു നല്‍കേണ്ട കേന്ദ്രവിഹിതം ഭീമമായി വെട്ടിക്കുറയ്ക്കുകവഴി ആധുനിക കംസന്റെ ഭീരുത്വമാണു നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും പ്രകടിപ്പിക്കുന്നത്. പരാക്രമം കുഞ്ഞുങ്ങളോടല്ല വേണ്ടതെന്നു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഖേദപൂര്‍വം ഓര്‍മപ്പെടുത്തട്ടെ. കുഞ്ഞുങ്ങളോടൊന്നും ഇത്ര വൈരാഗ്യം പാടില്ല. അതും പൊതുവിദ്യാഭ്യാസരംഗത്ത് നാം നടത്തിയ മുന്നേറ്റങ്ങള്‍ രാജ്യത്തിനാകെ മാതൃകയാകുന്ന ഇക്കാലത്ത്! ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കോടി…

Read More

ഹിമ ദാസിനു രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അഭിനന്ദനം

ഹിമ ദാസിനു രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അഭിനന്ദനം

ന്യൂഡല്‍ഹി: അണ്ടര്‍-20 ലോക അത്ലറ്റിക് ചാന്പ്യന്‍ഷില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ഹിമ ദാസിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് ഇരുവരും ഹിമയെ അഭിനന്ദിച്ചത്. 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഹിമയെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയ്ക്കും ആസാമിനും ഇത് അഭിമാന നിമിഷങ്ങളാണെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. ഹിമയുടെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു. ഈ നേട്ടങ്ങള്‍ വരും വര്‍ഷങ്ങളില്‍ യുവ കായികതാരങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ 51.46 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് ഹിമ സ്വര്‍ണം നേടിയത്. ഇതോടെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹിമ പേരിലാക്കിയത്.

Read More

പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഫോളോവേഴ്‌സ് കുറയുന്നു

പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഫോളോവേഴ്‌സ് കുറയുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ട്വിറ്റര്‍ ഫോളോവേഴ്‌സ് കുറയുന്നു. ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് കുറഞ്ഞിരിക്കുന്നത്. നിഷ്‌ക്രിയമായ അക്കൗണ്ടുകളും സംശയാസ്പദമായ അക്കൗണ്ടുകളും ഇല്ലാതയതോടെയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിക്ക് 2,84,746 ഫോളോവേഴ്‌സിന്റെ കുറവാണ് ഉണ്ടായത്. നിലവില്‍ 4.31 കോടി ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാകട്ടെ 17,503 ഫോളോവേഴ്‌സിന്റെ കുറവാണ് രേഖപ്പെടുത്തിയത്. നിലവില്‍ രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് 73.3 ലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്.

Read More

രാജ്യത്തു വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി, ആത്മഹത്യക്കുറിപ്പില്‍ മരണത്തിനുത്തരവാദി നരേന്ദ്ര മോദി

രാജ്യത്തു വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി, ആത്മഹത്യക്കുറിപ്പില്‍ മരണത്തിനുത്തരവാദി നരേന്ദ്ര മോദി

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. തന്റെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു കുറിപ്പെഴുതിവച്ചശേഷം യുവത്മാല്‍ ജില്ലയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. ഘന്‍ടാന്‍ജി സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ എന്ന അന്പത്തഞ്ചുകാരനാണ് കടക്കെണിയിലായി ജീവനൊടുക്കിയത്. തൂങ്ങിമരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം കീടനാശിനി കഴിക്കുകയായിരുന്നു. മരണത്തിനു പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തുന്ന ശങ്കര്‍ ബാബുറാവുവിന്റെ കുറിപ്പ് പോലീസ് കണ്ടെത്തി. കടഭാരം കുന്നുകൂടി. വായ്പാ തുക വളരെ വലുതാണ്. അതുകൊണ്ട് ഞാന്‍ ജീവനൊടുക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരാണ് ഇതിന് ഉത്തരവാദി- എന്നായിരുന്നു ശങ്കര്‍ ബാബുറാവുവിന്റെ കുറിപ്പില്‍ പറയുന്നത്. ഭാര്യ അല്‍ക്കയ്ക്കും നാലു മക്കള്‍ക്കുമൊപ്പമാണ് ശങ്കര്‍ ബാബുറാവു ജീവിച്ചിരുന്നത്. ഇദ്ദേഹത്തിന് ഒന്പതേക്കര്‍ ഭൂമിയുണ്ടെങ്കിലും ജലലഭ്യത ഇല്ല. പരുത്തി, സോയാബീന്‍ എന്നിവയാണ് ഭൂമിയില്‍ കൃഷി ചെയ്തിരുന്നത്. കൃഷിക്കായി ഇദ്ദേഹം വന്‍ തുക വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയത്.

Read More

എല്ലാവര്‍ക്കും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജുണ്ടായിരിക്കണം.. ! മൂന്നു ലക്ഷം ലൈക്കും നേടണം; ബിജെപി എംപിമാരോട് മോദിയുടെ നിര്‍ദേശം

എല്ലാവര്‍ക്കും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജുണ്ടായിരിക്കണം.. ! മൂന്നു ലക്ഷം ലൈക്കും നേടണം; ബിജെപി എംപിമാരോട് മോദിയുടെ നിര്‍ദേശം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പോലും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലൈക്കുകളില്ലാതെ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നുള്ള അവസ്ഥയാണ്. പ്രധാനമന്ത്രി തന്നെ നേരിട്ട് ലൈക്ക് അഭ്യര്‍ത്ഥിക്കുന്ന സ്ഥിതിയും ആയിരിക്കുന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ഹെഡ് ഓഫീസില്‍ നടത്തിയ മീറ്റിംഗിനിടെയായിരുന്നു മോദി ബിജെപി എംപിമാരോട് ആവശ്യമുന്നയിച്ചത്. മീറ്റിംഗില്‍ പങ്കെടുത്ത എംപിമാരോട് മോദി ചോദിച്ചു, നിങ്ങളില്‍ ആര്‍ക്കൊക്കെയാണ് ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കണ്ട് ഉള്ളതെന്ന്. ഭൂരിഭാഗം ആളുകളും കൈയുയര്‍ത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം ചോദിച്ചത് അതില്‍ എത്രപേര്‍ക്ക് മൂന്നുലക്ഷത്തിലധികം ലൈക്കുണ്ടെന്നാണ്. എന്നാല്‍ ആ ചോദ്യത്തിന് വളരെക്കുറിച്ചാളുകള്‍ മാത്രമാണ് പോസിറ്റീവായി പ്രതികരിച്ചത്. പിന്നീടായിരുന്നു, ബിജെപിയുടെ എല്ലാ എംപിമാരും സ്വന്തം ഫേസ്ബുക്ക് പേജിന് മൂന്നുലക്ഷം ലൈക്കുകളെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പേജിന് ലഭിക്കുന്ന ലൈക്കുകള്‍ യഥാര്‍ഥവുമായിരിക്കണം. ഈ ലൈക്കുകള്‍ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലൈക്ക് മൂന്നുലക്ഷമായാല്‍ ഈ പേജിലൂടെ മണ്ഡലത്തിലെ ജനങ്ങളോട്…

Read More

നരേന്ദ്ര മോദിയെ വിമര്‍ശിച്ച് അണ്ണാ ഹസാരെ

നരേന്ദ്ര മോദിയെ വിമര്‍ശിച്ച് അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുത്ത് രാജ്യത്തെ യുവാക്കളെ ഇളക്കിമറിച്ച ഗാന്ധിയന്‍ അണ്ണാ ഹസാരെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്ത്. ലോക്പാല്‍ സ്ഥാപിക്കണമെന്നും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു മികച്ച വില നല്‍കണമെന്നും ആവശ്യപ്പെട്ടു റാംലീല മൈതാനത്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ ഹസാരെ, നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിച്ചു. കാര്‍ഷിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 43 കത്തുകളെഴുതി. ഒന്നിനുപോലും മറുപടി തന്നില്ല. നല്ലതു പ്രതീക്ഷിച്ചു നിരവധിയാളുകളാണു ഈ സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തിനു ജനങ്ങള്‍ എത്താതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകളും ബസുകളും റദ്ദാക്കി. സമരത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ജനങ്ങളെ അക്രമത്തിലേക്കു തള്ളിവിട്ടു. നിരവധി പൊലീസിനെയാണു വിന്യസിച്ചിരിക്കുന്നത്. ഇതൊരു സമാധാന സമരമാണ്. പക്ഷെ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധത്തിനു സമാനമായി കാര്യങ്ങളെ സമീപിച്ചതില്‍ എനിക്കു ദുഃഖമുണ്ട്. നിരവധി കഷ്ടങ്ങള്‍ സഹിച്ചാണു…

Read More