പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ അതിര്‍ത്തി കടന്ന് ശക്തമായ മിന്നലാക്രമണം കരസേന നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു. അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. വൈകിട്ട് നാലിനാണ് അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

Read More

മോഡി ഒരു ദിവസത്തെ പരിപാടിയുടെ പബ്ലിസിറ്റിക്കായി ചിലവിട്ടത് 36 കോടി രൂപ

മോഡി ഒരു ദിവസത്തെ പരിപാടിയുടെ പബ്ലിസിറ്റിക്കായി ചിലവിട്ടത് 36 കോടി രൂപ

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ പ്രചരണത്തിനായി കോടികള്‍ ചിലവഴിക്കുന്നു എന്ന് ആരോപിക്കുന്നതിനിടയില്‍ തന്നെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കികൊണ്ടു പുതിയ കണക്കുകള്‍ പുറത്തു വന്നു. മോഡി സര്‍ക്കാര്‍ രണ്ടു കൊല്ലം പൂര്‍ത്തിയാക്കിത് അറിയിക്കാനായുള്ള ഒരു ദിവസത്തെ പരിപാടിക്കായി ചിലവഴിച്ചതു 36 കോടി രൂപ. ഏക് നയി സുബഹ് എന്ന പേരില്‍ ഡല്‍ഹിയില്‍ എന്‍ഡിഎ സംഘടിപ്പിച്ച പരിപാടിയുടെ പ്രചരണത്തിനു വേണ്ടിയാണ് ഇത്രയും കോടി രൂപ ചിലവിട്ടത്. ഐഎഎന്‍എസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു നല്‍കിയ മറുപടിയിലാണ് ഇത്രയും രൂപ ചിലവിട്ടു എന്നു കണ്ടെത്തിയത്. പരിപാടിയുടെ പ്രചരണത്തിനായി അച്ചടി ഇലക്ട്രോണിക്ക് മാധ്യമങ്ങള്‍ക്കു നല്‍കിയ തുകയാണ് ഇത്. ഡയറക്ടര്‍ ഓഫ് അഡ്വര്‍ടൈസിംഗ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി നല്‍കിയ മറുപടിയില്‍ 36 കോടി 64 ലക്ഷത്തി 88 ആയ്യായിരത്തി 85 രൂപയാണ് ചിലവായിരിക്കുന്നത്. അച്ചടി മാധ്യമങ്ങള്‍ക്കു 35.59 കോടിയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കു വേണ്ടി 1.06…

Read More

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മോദി; രാഷ്ട്രീയ അതിക്രമങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യണം

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മോദി; രാഷ്ട്രീയ അതിക്രമങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യണം

സിപിഎമ്മിനെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയും ആഞ്ഞടിച്ച് നരേന്ദ്ര മോദി. വ്യത്യസ്ത അഭിപ്രായമുള്ളവരെ ആക്രമിക്കുന്നത് ജനാധിപത്യ വഴിയല്ല. കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യണം. മനുഷ്യാവകാശ ലംഘനങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. അതിക്രമങ്ങള്‍ സഹിക്കുന്നത് പലപ്പോഴും അതിനു പ്രേരണയാകുന്നു. ബിജെപി ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ തെറ്റായി ചിത്രീകരിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്‌ലിംകളടക്കം എല്ലാ വിഭാഗങ്ങളെയും സ്വന്തമായി കാണുകയാണ് ബിജെപിയുടെ നയം. മതനിരപേക്ഷതയ്ക്ക് പലരും നല്‍കുന്നത് വികൃതമായ അര്‍ഥമാണ്. ചിലരുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിന്റെ മുഖം നശിപ്പിച്ചു. രാഷ്ട്രീയക്കാരോടുള്ള സമീപനം മാറ്റിയെടുക്കാന്‍ ശ്രമിക്കണം. മുസ്‌ലിംകളെ തിരസ്‌കരിക്കുകയല്ല അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു. ശതാബ്ദി വര്‍ഷത്തില്‍ ഭരണത്തില്‍ ബിജെപി പുത്തന്‍ ദിശയിലാണ്. സര്‍ക്കാരുണ്ടാക്കിയാല്‍ ലക്ഷ്യം പൂര്‍ത്തിയാകുന്നില്ല. വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാനല്ല രാഷ്ട്രീയ പ്രവര്‍ത്തനം….

Read More

മോദി സര്‍ക്കാറിന് പുകഴ്ത്തി പിണറായി വിജയന്‍; വികസന കാര്യത്തില്‍ കേന്ദ്രത്തിന് ക്രിയാത്മക സമീപനം

മോദി സര്‍ക്കാറിന് പുകഴ്ത്തി പിണറായി വിജയന്‍; വികസന കാര്യത്തില്‍ കേന്ദ്രത്തിന് ക്രിയാത്മക സമീപനം

കോഴിക്കോട്: വികസന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്് ക്രിയാത്മക സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വികസന പരിപാടികള്‍ക്ക് കേന്ദ്രം മുഖം തിരിഞ്ഞു നില്‍ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫിസില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും രാഷ്ട്രീയ നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ ഇത് ബാധിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ് വികസനത്തിന് സ്ഥലം പെട്ടന്ന് തന്നെ ഏറ്റെടുത്താല്‍ പണം എത്ര വേണമെങ്കിലും അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി പറഞ്ഞതിനാലാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

നരേന്ദ്രമോദിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി; ആരോപണത്തിന് തെളിവില്ല

നരേന്ദ്രമോദിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി; ആരോപണത്തിന് തെളിവില്ല

ഡല്‍ഹി: സഹാറ, ബിര്‍ള കമ്പനികളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ കോഴ വാങ്ങിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അന്വേഷണത്തിന് ഉത്തരവിടാന്‍ മതിയായ തെളിവുകളില്ല. കടലാസിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കൈപ്പറ്റിയെന്ന സഹാറാ ഡയറിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷനാണ് ഹര്‍ജി നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ കണ്ടെത്തിയ ഡയറിയിലാണ് മോദിക്ക് പണം നല്‍കിയതായി പറയുന്നത്. വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് നേരത്തെയും സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിന്‍മാറിയിരുന്നു. സുപ്രീംകോടതിയുടെ പുതിയ ബഞ്ചാണ് വാദം കേട്ടത്. ആദായ നികുതി റെയ്ഡിനിടയില്‍ പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ് നേതാക്കള്‍ക്കു പണം നല്‍കിയതായി കണ്ടെത്തിയത്. ഇതിലാണ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ മോദിയും ഉള്‍പ്പെട്ടത്. 14 രാഷ്ട്രീയ കക്ഷികളില്‍പ്പെട്ട നൂറോളം നേതാക്കള്‍ക്കു…

Read More

അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തണം: രാഹുല്‍ ഗാന്ധി

അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തണം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ എന്തിനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ചോദിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കലിനും കേന്ദ്ര നയങ്ങള്‍ക്കുമെതിരായ പ്രതിഷേധ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങളോടും കര്‍ഷകരോടും കുറച്ചു നേരം സംസാരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. എന്തുകൊണ്ടാണ് ആളുകള്‍ കൂടുതലായി ഗ്രാമങ്ങളിലേക്ക് ചെല്ലുന്നതെന്ന് അവരോടു ചോദിക്കണം. അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തണമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷം എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്നാണ് ബിജെപിയും നമ്മുടെ പ്രധാനമന്ത്രിയും ചോദിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാം അതിന്റെ ഉത്തരം. രാജ്യത്തിനുവേണ്ടി നമ്മുടെ നേതാക്കള്‍ നല്‍കിയ രക്തവും കണ്ണീരും ജനത്തിന് തിരിച്ചറിയാം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ജീവന്‍ നല്‍കിയ സംസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് എനിക്ക് എണ്ണിപ്പറയാന്‍ സാധിക്കും. കഴിഞ്ഞ 70 വര്‍ഷം ഞങ്ങള്‍ എന്ത് ചെയ്തു, ചെയ്തില്ലെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ ചെയ്യാത്ത എന്താണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടര…

Read More

മോദി ഇന്ത്യക്കാര്‍ക്ക് സൗജന്യമായി 500 രൂപ റീചാര്‍ജ് നല്‍കുന്നു!

മോദി ഇന്ത്യക്കാര്‍ക്ക് സൗജന്യമായി 500 രൂപ റീചാര്‍ജ് നല്‍കുന്നു!

ന്യൂഡല്‍ഹി: നോട്ട് നിരോധനം അമ്പതു ദിവസം പിന്നിടുമ്പോള്‍ പ്രധാനമന്ത്രിയുടെ പേരില്‍ സ്പാം സന്ദേശങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യക്കാര്‍ക്ക് സൗജന്യമായി 500 രൂപ റീചാര്‍ജ് നല്‍കുന്നു. ഇത് ലഭിക്കാന്‍ ഒരു ലിങ്ക് നല്‍കി അതില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പേജ് തുറക്കും അതില്‍ ഫോണ്‍ നമ്പര്‍, മൊബൈല്‍ ഓപ്പറേറ്റര്‍, സംസ്ഥാനം എന്നീ വിവരങ്ങള്‍ ആവശ്യപ്പെടും. ഇത് മുഴുവന്‍ രേഖപ്പെടുത്തി കഴിയുമ്പോള്‍ 15 സുഹൃത്തുക്കള്‍ക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശം എത്തിക്കണമെന്നും ഉടന്‍ തന്നെ 500 രൂപ റീചാര്‍ജ് ഉടന്‍ എത്തുമെന്നുമുള്ള നിര്‍ദേശം വരും. ഇതുവിശ്വസിച്ച് പലരും സന്ദേശം ഷെയര്‍ ചെയ്യുന്നതിനാല്‍ സ്പാം സന്ദേശങ്ങള്‍ വളരെ വേഗത്തില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഫോണിലെ സ്വകാര്യ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെട്ടേക്കാം എന്നത് പലര്‍ക്കും അറിയില്ല. ആളുകളിലേക്ക് വേഗത്തില്‍…

Read More

മോദി പറഞ്ഞ അമ്പതാം ദിനം ഇന്ന്; രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നുതരിപ്പണമായി; പൊറുതിമുട്ടിയ ജനംഇനി തെരുവിലിറങ്ങും

മോദി പറഞ്ഞ അമ്പതാം ദിനം ഇന്ന്; രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നുതരിപ്പണമായി; പൊറുതിമുട്ടിയ ജനംഇനി തെരുവിലിറങ്ങും

ന്യൂഡല്‍ഹി: അമ്പത് ദിവസം കാത്തിരിക്കൂ… എല്ലാം ശരിയാകുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയ്ക്ക് മിണ്ടാട്ടമില്ല. അഴിമതിയാരോപണം ഉന്നയിച്ച രാഹൂല്‍ ഗാന്ധിയെ കളിയാക്കാന്‍ കാണിച്ച ആവേശമൊന്നും അമ്പതാം ദിവസവും മോദിയില്‍ കാണാനില്ല.. നോട്ട് നിരോധനത്തിന്റ ദുരന്തം ഓരോ ദിവസം കഴിയുതോറും കൂടുതല്‍ ജനജീവിതം ദുസഹമാക്കുകയാണെന്നതണ് സത്യം. കള്ളപ്പണത്തിനെതിരെയും കള്ളനോട്ടിനെതിരെയും നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പിന്നിട്ട അമ്പതുദിവസങ്ങളില്‍ രൂക്ഷമായ കറന്‍സി ക്ഷാമം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് രാജ്യം നേരിട്ടത്. എല്ലാ മേഖലയിലും പ്രവര്‍ത്തനമാന്ദ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും അതെല്ലാം രാജ്യത്തെ കള്ളപ്പണമുക്തമാക്കാനാണെന്നും മോദി പ്രഖ്യാപിച്ച അമ്പതുദിവസം കഴിയുന്നതോടെ കാര്യങ്ങളെല്ലാം പഴയപടി ആകുമെന്നും ആശ്വസിച്ചിരിക്കുന്നവര്‍ നിരവധിയാണ്. ആയിരം, അഞ്ഞൂറ് നോട്ടുകള്‍ നിരോധിപ്പോള്‍ പകരം എത്തിച്ചതാകട്ടെ 2000 രൂപയുടെ കറന്‍സിയാണ്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 500 രൂപയുടെ കറന്‍സി എത്തിയെങ്കിലും അത് പലരും ഇതുവരെ കണ്ടിട്ടുപോലുമില്ല. എടിഎമ്മുകള്‍ വഴി മാത്രമായിരുന്നു പലയിടത്തും വിതരണം. ഇത്തരത്തില്‍ നോട്ടുനിരോധനം…

Read More

മോഡിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കോണ്‍ഗ്രസിനെതിരെ നിയമ നടപടി; ഭീഷണിയുമായി ബിജെപി

മോഡിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കോണ്‍ഗ്രസിനെതിരെ നിയമ നടപടി; ഭീഷണിയുമായി ബിജെപി

ഇനിയും അടിസ്ഥാനമില്ലാത്തതും സത്യ വിരുദ്ധവുമായ ആരോപണങ്ങള്‍ മോഡിക്കും അമിത് ഷാക്കും എതിരെ ഉന്നയിച്ചാല്‍ കോണ്‍ഗ്രസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി. 13,860 കോടി രൂപയുടെ കണക്കില്ലാത്ത പണം വെളിപ്പെടുത്തിയ മഹേഷ് ഷായുമായി മോഡിക്കും അമിത് ഷാക്കും ബന്ധമുണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തിനു ശേഷമാണ് ബിജെപിയുടെ മുന്നറിയിപ്പ്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചു. അമിത് ഷായുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സഹകരണ ബാങ്കിനെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാനെത്തിയതായിരുന്നു രവിശങ്കര്‍ പ്രസാദ്. മഹേഷ് ശര്‍മ്മയുമായി മോഡിക്കോ അമിത്ഷാക്കോ യാതൊരു ബന്ധവുമില്ല, മഹേഷ് ഷാക്കെതിരെ സര്‍ക്കാര്‍ നടപടി തുടരുക തന്നെയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Read More

മോദി പറഞ്ഞതു കളളം;നോട്ട് പ്രതിസന്ധി തീരില്ല: രാഹുല്‍ ഗാന്ധി

മോദി പറഞ്ഞതു കളളം;നോട്ട് പ്രതിസന്ധി തീരില്ല: രാഹുല്‍ ഗാന്ധി

ബരാന്‍ (രാജസ്ഥാന്‍): ഡിസംബര്‍ 30കഴിഞ്ഞാല്‍ നോട്ട് പ്രതിസന്ധിക്കു പരിഹാരമാകുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇനിയും ഏഴു മാസം കൂടിയെങ്കിലും പ്രശ്‌നം തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വെറുതെയാണെന്നും രാഹുല്‍ ആരോപിച്ചു.രാജസ്ഥാനിലെ ബരാനില്‍ കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിക്കുമ്‌ബോഴാണ് നോട്ട് റദ്ദാക്കലിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം തുടര്‍ന്നത്. സാമ്ബത്തിക അനിശ്ചിതാവസ്ഥയ്ക്കു പരിഹാരം കാണാന്‍ കേന്ദ്രത്തില്‍ മോദിയോ സംസ്ഥാനത്ത് മുഖ്യമന്ത്രി വസുന്ധര രാജെയോ ചെറുവിരല്‍പോലും അനക്കിയില്ലെന്നും രാഹുല്‍ ആരോപിച്ചു. അഴിമതിയും കള്ളപ്പണവും തടയാനല്ല നോട്ട് നിരോധന നീക്കം. പാവപ്പെട്ടവര്‍ക്കും കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും സാമ്ബത്തിക നിയന്ത്രണം ഏര്‍പ്പെടുത്താനാണ്. കള്ളപ്പണത്തിനെതിരായ നീക്കമെന്നു പറഞ്ഞ് രാജ്യത്തെ 99% ജനങ്ങളെയും മോദി ബുദ്ധിമുട്ടിക്കുന്നു. രാജ്യത്തെ ഭിന്നിപ്പിക്കാനും പണക്കാരെ സഹായിക്കാനും വേണ്ടി മാത്രമാണ് കഴിഞ്ഞ രണ്ടരക്കൊല്ലം മുഴുവന്‍ മോദി പ്രവര്‍ത്തിച്ചതെന്നും രോഹുല്‍ ഗാന്ധി ആരോപിച്ചു.

Read More