‘എന്റെ കൈക്കുഞ്ഞിനെ പട്ടാളക്കാര്‍ തീയില്‍ എറിഞ്ഞുകൊന്നു. എന്നെ കൂട്ടബലാത്സംഗം ചെയ്തു’; രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നേരിടുന്നത് ക്രൂരമായ അതിക്രമങ്ങള്‍

‘എന്റെ കൈക്കുഞ്ഞിനെ പട്ടാളക്കാര്‍ തീയില്‍ എറിഞ്ഞുകൊന്നു. എന്നെ കൂട്ടബലാത്സംഗം ചെയ്തു’; രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നേരിടുന്നത് ക്രൂരമായ അതിക്രമങ്ങള്‍

  മ്യാന്മറില്‍ രോഹിങ്ക്യകള്‍ നേരിടുന്നത് ഗുരുതരമായ വംശീയ ഉന്മൂലനവും അതിക്രമവുമെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികളെയും പുരുഷന്മാരെയും മ്യാന്മര്‍ പട്ടാളം കൊന്നൊടുക്കുന്നതും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും തുടരുകയാണെന്ന് അമേരിക്കന്‍ ദിനപത്രം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രോഹിങ്ക്യന്‍ തീവ്രവാദ സംഘടനകളെ തുരത്തുന്നതിനുള്ള സൈനിക നടപടി എന്ന നിലയിലാണ് മ്യാന്മര്‍ പട്ടാളം സാധാരണക്കാരെ കൊന്നൊടുക്കുന്നതെന്നാണ് അഭയാര്‍ഥികള്‍ പറയുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്ക് അനുസരിച്ച് 1000 രോഹിങ്ക്യകളെങ്കിലും പട്ടാളക്കാരുടെ അതിക്രമത്തിന് ഇരയായിട്ടുണ്ട്. രാജുമ എന്ന രോഹിങ്ക്യന്‍ അഭയാര്‍ഥിക്ക് സ്വന്തം കുഞ്ഞിനെ നഷ്ടമായത് മ്യാന്മര്‍ സൈന്യത്തിന്റെ പട്ടാളനീക്കത്തിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് പേരെ സൈന്യം തോക്കിന്‍ മുനയില്‍ നിര്‍ത്തി. അതില്‍ നിന്ന് കൈക്കുഞ്ഞുമായി നിന്ന രാജുമയെ വിളിപ്പിച്ചു. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി തീയില്‍ എറിഞ്ഞു – ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ രാജുമയ്ക്ക് ഉടുക്കാന്‍…

Read More

റോഹിങ്ക്യകള്‍ വലിഞ്ഞുകയറി വന്നവരെന്നും ഭീകര ബന്ധമുള്ളവരാണെന്നും യോഗി ആദിത്യനാഥ്

റോഹിങ്ക്യകള്‍ വലിഞ്ഞുകയറി വന്നവരെന്നും ഭീകര ബന്ധമുള്ളവരാണെന്നും യോഗി ആദിത്യനാഥ്

  ഗൊരഖ്പുര്‍: മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച റോഹിങ്ക്യകള്‍ വലിഞ്ഞുകയറി വന്നവരാണെന്നും ഭീകര ബന്ധമുള്ളവരാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ല, ചിലര്‍ റോഹിങ്ക്യകളുടെ അവസ്ഥയില്‍ ഉത്കണ്ഠയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നത് സങ്കടകരവും അപലപനീയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മ്യാന്‍മറില്‍ നിരവധി നിരപരാധികളായ ഹിന്ദുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് റോഹിംഗ്യകളുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും യോഗി ആദ്യത്യനാഥ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റോഹിങ്ക്യന്‍ മുസ്ലിംകള്‍ അഭയാര്‍ത്ഥികളെല്ല. അവര്‍ ഇന്ത്യന്‍ പൗരന്‍മാരുടെ മൗലിക അവകാശങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Read More