യുപിയില്‍ വീണ്ടും ഗോവധം ആരോപിച്ച് കലാപം; 2 പേര്‍ കൊല്ലപ്പെട്ടു

യുപിയില്‍ വീണ്ടും ഗോവധം ആരോപിച്ച് കലാപം; 2 പേര്‍ കൊല്ലപ്പെട്ടു

ലക്‌നൗ: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ വ്യാപക കലാപം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 25 പശുക്കളുടെ ശരീരരാവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടാകുന്നത്. ഞായറാഴ്ച്ചയാണ് സംഭവം. കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ പോലീസ് കോണ്‍സ്റ്റബിളിന് ഗുരുതരമായി പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ഉണ്ടായ കല്ലേറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ മരിച്ചത്. READ MORE: ‘ശ്രീനിഷ് – പേളി’ വിവാഹം ഡേറ്റ് ഫിക്‌സ്.. !!! ഗോവധം, ആള്‍ക്കൂട്ട അതിക്രമം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തില്‍ 2 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പൊലീസുകാര്‍ പ്രതികളാകും

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പൊലീസുകാര്‍ പ്രതികളാകും

കൊച്ചി: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ പ്രതികളാകുമെന്ന് സൂചന. സി.ഐ മുതല്‍ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ വരെ പ്രതികളായേക്കുമെന്നാണ് റിപ്പോര്‍ട്ട്. വരാപ്പുഴ സ്റ്റേഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാകും. ആളുമാറി പ്രതിയെ കസ്റ്റഡിയിലെടുത്തതിന്റെ ഉത്തരവാദിത്തം സി.ഐക്കാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പിടികൂടുമ്പോള്‍ മര്‍ദിച്ചതിന് ആര്‍.ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്താനും സാധ്യതയുണ്ട്. എന്നാല്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ കേസില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് തീരുമാനം.അതേസമയം, ശ്രീജിത്തിനെ ആളുമാറിയാണ് പിടികൂടിയതെന്ന് പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചു. വാസുദേവന്റെ വീട് ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പരാതി നല്‍കിയ ബിനീഷ്, പരിക്കേറ്റ സുമേഷ് അടക്കമുള്ളവരുടെ മൊഴികളില്‍ വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.ഇതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു. മര്‍ദനമേറ്റത് എങ്ങനെയെന്ന് കണ്ടെത്താനാണ് അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.

Read More

അടിപിടി കോഴിക്കറിക്കു വേണ്ടി, ഒരാള്‍ കൊല്ലപ്പെട്ടു

അടിപിടി കോഴിക്കറിക്കു വേണ്ടി, ഒരാള്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: കോഴിക്കറിക്കുവേണ്ടിയുണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹൈദരബാദിലെ ചാര്‍മിനാറില്‍ വിവാഹം ഉറപ്പിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട സത്കാരത്തിനിടെയാണ് അടിപിടിയുണ്ടായത്. ചാര്‍മിനാര്‍ ഹുസൈനി ആലത്തിലെ കമ്യൂണിറ്റി ഹാളില്‍ രാവിലെ 1.30 ന് ആയിരുന്നു സംഭവം. ഭക്ഷണത്തിനിടെ കോഴിക്കറി വിളമ്പാന്‍ വൈകിയതാണ് സംഘര്‍ഷത്തിനു കാരണമായത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിരുന്നുകാരില്‍ ചിലര്‍ ഭക്ഷണത്തിനിടെ കോഴിക്കറി ആവശ്യപ്പെട്ടു. എന്നാല്‍ വൈകിയാണ് കറി നല്‍കിയത്. ഇത് തങ്ങളോടുള്ള അവഹേളനമാണെന്ന് വിരുന്നുകാര്‍ ആരോപിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകുയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ചടങ്ങുകഴിഞ്ഞ് തിരിച്ചുപോയ വിരുന്നുകാരില്‍ ചിലര്‍ മാരകായുധങ്ങളുമായി തിരിച്ചെത്തി ആതിഥേയരെ ആക്രമിച്ചു. സംഘര്‍ഷത്തില്‍ ഒരു കുട്ടി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

Read More

സിസ്റ്റര്‍ അഭയ കൊലക്കേസ്; കുറ്റപത്രം ഏപ്രില്‍ 19ന്

സിസ്റ്റര്‍ അഭയ കൊലക്കേസ്; കുറ്റപത്രം ഏപ്രില്‍ 19ന്

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ കുറ്റപത്രം ഏപ്രില്‍ 19ന് വായിക്കും. കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരായിരിക്കും വിചാരണ നേരിടുക. മൂന്നാം പ്രതിയും ക്രൈംബ്രാഞ്ച് മുന്‍ എസ്.പിയുമായ കെ.ടി. മൈക്കിളിനെതിരായ നടപടിക്ക് കഴിഞ്ഞ ദിവസം ഹൈകോടതി താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചിരുന്നു. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ സി.ബി.ഐ കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റമുക്തനാക്കിയിരുന്നു. ഫാ.തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും സി.ബി.ഐ കോടതിയില്‍ നല്‍കിയ വിടുതല്‍ തള്ളിയതിനെതിരെ ഇവര്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതിയില്‍ നിലനില്‍ക്കുന്നതിനാലാണ് കുറ്റപത്രം സി.ബി.ഐ കോടതി ബുധനാഴ്ച വായിക്കാതിരുന്നത്. 1992 മാര്‍ച്ച് 27ന് കേട്ടയത്ത് പയസ് ടെന്‍ത് കോണ്‍വന്റെിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്.

Read More

മധുവിന്റെ കൊലപാതകം: കേസ് ഹൈകോടതി ഇന്ന് പരിഗണിക്കും

മധുവിന്റെ കൊലപാതകം: കേസ് ഹൈകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസ് ഹൈകോടതി ഇന്ന് പരിഗണിക്കും. ആദിവാസി ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച നടപടികളില്‍ സര്‍ക്കാര്‍ ഇന്ന് വിശദമായ സത്യവാങ്മൂലം നല്‍കിയേക്കും. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ടില്‍ അന്വേഷണം വേണമെന്നായിരുന്നു അമികസ് ക്യൂറി റിപ്പോര്‍ട്ട്. വികസന പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനക്കെത്തും.

Read More

ദുരഭിമാനക്കൊലയില്‍ നാട്ടുകാര്‍ക്കും പങ്ക്

ദുരഭിമാനക്കൊലയില്‍ നാട്ടുകാര്‍ക്കും പങ്ക്

അരീക്കോട്: കേരള മനസാക്ഷിടെ ഞെട്ടിച്ച ജാതി ദുരഭിമാനക്കൊലക്ക് പിന്നില്‍ നാട്ടുകാര്‍ക്കും പങ്ക്. അവര്‍ണനായ ഒരാള്‍ മകളെ വിവാഹം കഴിച്ചാല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന നാണക്കേട് കാരണമാണ് കൊലപാതകം നടത്തിയതെന്ന് ആതിരയുടെ പിതാവ് രാജന്‍. അരീക്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ള രാജന്റെ മൊഴി മലപ്പുറം ഡിവൈഎസ്പിയുടെ സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്. പട്ടികജാതിക്കാരനായ ബ്രിജേഷിനെ വിവാഹം ചെയ്യാനുള്ള ആതിരയുടെ തീരുമാനം തന്നെ മാനസികമായി തകര്‍ത്തതായി രാജന്‍ മൊഴി നല്‍കി. നാട്ടുകാര്‍ക്കും ഈ കൊലപാതകത്തില്‍ പരോക്ഷമായ പങ്കുണ്ടെന്ന് സാമൂഹ്യ നിരീക്ഷകര്‍ വിലയിരുത്തുന്നു. വിവാഹാഘോഷങ്ങള്‍ നിറയണ്ട വീട്ടില്‍ മകളെ ഇല്ലാതാക്കിയാണ് ആ അച്ഛന്‍ പക വീട്ടിയത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ രാജന്‍ അസ്വസ്ഥനായിരുന്നു. കല്യാണനാളില്‍ ആതിരയ്ക്ക് ധരിക്കാനായി വാങ്ങിയ പുതുവസ്ത്രങ്ങള്‍ രാജന്‍ കൂട്ടിയിട്ട് തീയിട്ടു. കലിയടങ്ങാതെ കത്തി തിരയുന്നത് കണ്ടപ്പോള്‍ അപകടം മണത്ത രാജന്റെ സഹോദരിയാണ് ആതിരയെ കൈപിടിച്ച് തൊട്ടടുത്ത വീട്ടിലേക്കോടി മുറിയില്‍ ഒളിപ്പിച്ചത്. അവിടെ ഒളിച്ചിരുന്ന…

Read More

ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പ് – ദുരഭിമാനക്കൊലക്കിരയായ യുവതിയുടെ സംസ്‌കാരം ഇന്ന്

ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പ് – ദുരഭിമാനക്കൊലക്കിരയായ യുവതിയുടെ സംസ്‌കാരം ഇന്ന്

മലപ്പുറം: അരീക്കോട് വിവാഹത്തലേന്ന് ദുരഭിമാനക്കൊലക്കിരയായ യുവതിയുടെ സംസ്‌കാരം ഇന്ന് നടക്കും. വിവാഹത്തിനു അച്ഛന്റെ എതിര്‍പ്പുണ്ടായിരുന്നെന്നും പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചതെന്നും പ്രതിശ്രുത വരന്‍ പറഞ്ഞു. ആതിരയുടെ അച്ഛന്‍ കുറ്റസമ്മതം നടത്തിയതായി അരീക്കോട് പോലീസ് അറിയിച്ചു. അഴീക്കോട് കിഴുപറമ്പില്‍ ആതിരയാണ് അച്ഛന്റെ കത്തിക്കിരയായത്. ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതില്‍ അച്ഛന്‍ രാജനുള്ള എതിര്‍ പ്പാണ് ദുരഭിമാനക്കൊലയില്‍ എത്തിച്ചത്. വിവാഹത്തലേന്നായ ഇന്നലെ വൈകുന്നരമുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് രാജന്‍ മകളെ വകവരുത്തിയത്. കുത്തേറ്റ് അയല്‍വാസിയുടെ വീട്ടിലേക്കൊടിയ ആതിര ആശുപത്രിയിലെത്തിക്കും മുന്‍പേ മരിച്ചു. വിവാഹം നിശ്ചയിച്ച ശേഷം വീട്ടില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നെന്ന് ആതിര പറഞ്ഞതായി പ്രതിശ്രുത വരന്‍ ബ്രിജേഷ് വെളിപ്പെടുത്തി. ഒരു വേള രജിസ്റ്റര്‍ വിവാഹം കഴിക്കാനൊരുങ്ങിയെങ്കിലും, ആതിരയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് മധ്യസ്ഥ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇരുവീട്ടുകാരുടെയും അനുമതിയോടെ വിവാഹം നിശ്ചയിക്കുകയായിരുന്നു. ഇതിനിടെയിലും രാജന്‍ പ്രശ്‌നങ്ങളുണ്ടാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍…

Read More

ഇംഗ്ലിഷ് സംസാരിച്ച സുഹൃത്തിനെ കുത്തിക്കൊന്നു.

ഇംഗ്ലിഷ് സംസാരിച്ച സുഹൃത്തിനെ കുത്തിക്കൊന്നു.

മുംബൈ: ഇംഗ്ലിഷ് സംസാരിച്ച സുഹൃത്തിനെ ഇരുപത്തൊന്നുകാരന്‍ കഴുത്തറുത്തു കുത്തിക്കൊന്നു. മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖ് (18) ആണു കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് അമിര്‍ അബ്ദുല്‍ വാഹിദ് റഹിന്‍ മുംബൈ ഷാഹുനഗര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അഫ്രോസിന്റെ കഴുത്തറുത്തതിനു ശേഷം അബ്ദുല്‍ വാഹിദ് ഇയാളെ 54 തവണ കുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം പുലര്‍ച്ചെ ഒരു മണിയോടെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇംഗ്ലിഷില്‍ മാത്രം സംസാരിച്ച് അഫ്രോസ് തുടര്‍ച്ചയായി കളിയാക്കിയതാണു തന്നെ പ്രകോപിപ്പിച്ചതെന്ന് അബ്ദുല്‍ വാഹിദ് മൊഴി നല്‍കി. അഫ്രോസിനെ വകവരുത്തണമെന്നു നേരത്തേ തീരുമാനിച്ചിരുന്നു. അവസരം ഒത്തുവന്നപ്പോള്‍ കൊല നടത്തുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. മദ്യപിക്കാനെന്നു പറഞ്ഞാണ് അഫ്രോസിനെ ബാന്ദ്രയിലേക്കു കൊണ്ടുപോയത്. മദ്യപാനത്തിനിടെ അബ്ദുല്‍ വാഹിദ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് അഫ്രോസിന്റെ കഴുത്തറുത്തു. പിന്നെ ദേഹത്തെമ്പാടും കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹിം റഹേജ പാലത്തിനു സമീപമാണു മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ്…

Read More

അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച കേസില്‍ മകനെ പോലീസ് ക്രൂര പീഡനത്തിന് ഇരയാക്കി

അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച കേസില്‍ മകനെ പോലീസ് ക്രൂര പീഡനത്തിന് ഇരയാക്കി

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കളയാന്‍ ശ്രമിച്ച കേസില്‍ മകനെ പോലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് റിപ്പോര്‍ട്ട്. കേസിലെ പ്രതിയായ മകന്‍ അക്ഷയിയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത്. പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റ്ഡിയലെടുത്ത ശേഷം കുറ്റസമ്മതം നടത്തിയ അക്ഷയിനെ ഇരുട്ടു മുറിയില്‍ പാര്‍പ്പിച്ചാണ് പീഡിപ്പിച്ചത്. ഡിസംബര്‍ 26ന് വൈകുന്നേരം 4മണിക്ക് ഗരുഡന്‍ തൂക്കം നടത്തിയ അക്ഷയിനെ താഴെ ഇറക്കിയത് അടുത്ത ദിവസം രാവിലെ എഴു മണിക്ക്.16 മണിക്കൂര്‍ തലകീഴായി കെട്ടി തൂക്കി പീഡിപ്പിച്ചു. കൈകാലുകള്‍ തല്ലി ചതച്ചു, ഈര്‍ക്കില്‍ പ്രയോഗവും നടത്തി ശരീരമാസകലം ചതവും മുറിവുമായപ്പോള്‍ അത് പുറത്തറിയാതിരിക്കാന്‍ പെയിന്‍ കില്ലറായ സ്പ്രേ ഉപയോഗിച്ചു. നടക്കാന്‍ പോലും കഴിയാതെ വേച്ചു വേച്ചാണ് അക്ഷയ്ിനെ തിരുവനന്തപുരം ജില്ലാ ജയിലില്‍ എത്തിച്ചത്. ഡിസംബര്‍ മുപ്പത്ന് ജയിലില്‍ എത്തിച്ച അക്ഷയിനെ ഈ മാസം രണ്ടു മുതല്‍ ആറു വരെ…

Read More

ഭാര്യ ഭര്‍ത്താവിനോട് വീട് വിട്ട് ഇറങ്ങാന്‍ പറഞ്ഞു; അതിന് പകരമായി ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഭാര്യ ഭര്‍ത്താവിനോട് വീട് വിട്ട് ഇറങ്ങാന്‍ പറഞ്ഞു; അതിന് പകരമായി ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

പത്തനംതിട്ട: ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്. മദ്യപാനവും തുടര്‍ന്നുള്ള അനിഷ്ട സംഭവങ്ങളും പതിവായതോടെയാണ് ഭാര്യ ഭര്‍ത്താവിനോട് വീട് വിട്ട് ഇറങ്ങിക്കൊള്ളാന്‍ ആവശ്യപ്പെട്ടത്. ഇതിനു പ്രതികാരമായാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പഴകുളം അജ്മല്‍ ഹൗസില്‍ ഹമീദ് റാവുത്തറുടെ മകന്‍ ഷെഫീഖ് (38) ആണ് ഭാര്യ റജീന(38) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തുടര്‍ന്ന് മുങ്ങിയ ഷെഫിഖിനെ ഇന്നു പുലര്‍ച്ചെ നാലരയോടെ അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസ് ആദിക്കാട്ടുകുളങ്ങരയിലെ ഒരു മലയുടെ മുകളില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഉറങ്ങിക്കിടന്ന റജീനയുടെ നെഞ്ചിലും കഴുത്തിലും ഷെഫീഖ് തുരുതുരാ വെട്ടുകയായിരുന്നു. കാലിനു സ്വാധീനക്കുറവുള്ള റജീന അലറിക്കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും വാതിലിനു സമീപത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ ഓടി വന്നതോടെ ഷെഫീഖ് ഓടി മറഞ്ഞു. പരുക്കേറ്റ റെജീനയെ നാട്ടുകാര്‍ ചേര്‍ന്ന് അടൂര്‍ ജനറല്‍…

Read More