മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റം: കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി

മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റം: കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി

കൊച്ചി: മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി. റിപ്പോര്‍ട്ടില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെയും പരാമര്‍ശമുണ്ട്. അനധികൃത നിര്‍മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎല്‍എക്കെതിരായ വ്യക്തിപരമായ പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും 2010ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

മഞ്ഞില്‍ കുളിര്‍ന്ന് മൂന്നാര്‍, തണുത്തു വിറക്കാന്‍ സഞ്ചാരികളും…

മഞ്ഞില്‍ കുളിര്‍ന്ന് മൂന്നാര്‍, തണുത്തു വിറക്കാന്‍ സഞ്ചാരികളും…

അതിശൈത്യമെത്തിയ മൂന്നാറിലെ തണുപ്പ് ആസ്വദിക്കാന്‍ നൂറുകണക്കിനു സന്ദര്‍ശകരാണ് മൂന്നാറിലെത്തിക്കൊണ്ടിരിക്കുന്നത്. മൈനസ് മൂന്നു ഡിഗ്രി വരെയെത്തിയ തണുപ്പ് ആസ്വദിക്കാന്‍ വിദേശികളുള്‍പ്പെടെയുണ്ട്. പുതുവര്‍ഷപ്പിറ്റേന്നു പുലര്‍ച്ചെയാണ് തണുപ്പ് ഇത്തവണ കൂടുതല്‍ അനുഭവപ്പെട്ടത്. മീശപ്പുലിമല, ഓള്‍ഡ് ദേവികുളം, ഗൂഡാരവിള, ചെണ്ടുവര, സെലന്റ് വാലി, കുണ്ടള, കന്നിമല, നയമക്കാട് എന്നിവിടങ്ങളില്‍ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു തണുപ്പ്. മാട്ടുപ്പെട്ടി, ലക്ഷ്മി, സെവന്‍മല, ചൊക്കനാട്, പഴയ മൂന്നാര്‍, മൂന്നാര്‍ ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൈനസ് രണ്ട് ഡിഗ്രിവരെ തണുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തി. പുല്‍മേടുകളില്‍ മലനിരകളിലും തേയിലച്ചെടികള്‍ക്കു മുകളിലും വീണുകിടക്കുന്ന മഞ്ഞുകണങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ചൊക്കനാട്, പഴയ മൂന്നാര്‍, ഹെഡ് വര്‍ക്‌സ് ഡാം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത്.കനത്ത മഞ്ഞുവീഴ്ചയും തുടര്‍ന്നുള്ള ശക്തമായ വെയിലും തേയിലച്ചെടികള്‍ക്കു വിനയായി മാറുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇലകളിലെ ഐസ് വെയിലേറ്റ് ഉരുകുന്‌പോള്‍ തേയില ഇലകളും കരിഞ്ഞുണങ്ങും. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305…

Read More

മാട്ടുപ്പെട്ടി ഡാം നിറയാന്‍ ഇനി വെള്ളം രണ്ടടി കൂടി…

മാട്ടുപ്പെട്ടി ഡാം നിറയാന്‍ ഇനി വെള്ളം രണ്ടടി കൂടി…

മൂന്നാര്‍: വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാട്ടുപ്പെട്ടി ഡാം പരമാവധി സംഭരണ ശേഷിയോടടുക്കുന്നു. രണ്ടടികൂടി വെള്ളമെത്തിയാല്‍ ഡാം കവിയും. 159 അടി സംഭരണ ശേഷിയുള്ള ഡാമില്‍ 157 അടി വെള്ളം എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കാലവര്‍ഷം ഈസമയത്താണെന്നതിനാല്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഈ പ്രദേശത്തു ഡാം നിറയുന്നത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. ഇത്തവണ മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. പ്രതീക്ഷിച്ചതിലും നേരത്തേ ഡാം നിറഞ്ഞു. പ്രതിദിനം രണ്ടു മെഗാവാട്ട് വൈദ്യുതിവരെ ഇവിടെനിന്ന് ഉത്പാദിപ്പിക്കാനാകും. മാട്ടുപ്പെട്ടിയോടു ചേര്‍ന്നുള്ള കുണ്ടള ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇവിടെ നാലടികൂടി വെള്ളമെത്തിയാല്‍ പരമാവധി സംഭരണ ശേഷിയായ 60 അടിയില്‍ വെള്ളമെത്തും.

Read More

മറയൂര്‍ മലനിരകളില്‍ നീലക്കുറിഞ്ഞി പൂത്തു

മറയൂര്‍ മലനിരകളില്‍ നീലക്കുറിഞ്ഞി പൂത്തു

മറയൂര്‍: മറയൂര്‍ മലനിരകളില്‍ നീലവസന്തം തുടങ്ങി. പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവായ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ കാശിമലയിലും വെള്ളിമലയിലും നീലക്കുറിഞ്ഞികള്‍ പൂത്ത് വിടര്‍ന്നതോടെയാണിത്. ചിന്നാറില്‍ സമുദ്രനിരപ്പില്‍നിന്നും 4554 അടി ഉയരത്തില്‍ കാശിമലയും വെള്ളിമലയും നീലിമയാര്‍ന്നുകിടക്കുന്ന കാഴ്ച ഇപ്പോഴും പ്രകൃതിസ്‌നേഹികള്‍ മൂന്നാറില്‍ കാത്തിരിക്കുകയാണ്. മൂന്നാറില്‍ മഴ മാറാതെ നില്‍ക്കുന്നതാണ് നീലകുറിഞ്ഞി പൂക്കുന്നതിന് അല്പം കാലതാമസമുണ്ടായത്.മല നിറയെ സാഗരം കണക്കെയാണ് പൂക്കള്‍ കാറ്റില്‍ ഇളകിയാടുന്നതെന്ന് ആദിവാസികള്‍ പറയുന്നു. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഒള്ളവയല്‍ ആദിവാസിക്കുടിക്കു മുകളിലും മാങ്ങാപ്പാറ ആദിവാസിക്കുടിക്കും ഇടയിലുള്ള ഭാഗമാണ് ഇപ്പോള്‍ കുറിഞ്ഞിച്ചെടികള്‍ പൂവിട്ടിരിക്കുന്ന വെള്ളിമലയും കാശിമലയും.

Read More

മഹാരാജാവും നീലകുറിഞ്ഞിയും – അഭിമന്യുവിന്റെ നാട്ടില്‍

മഹാരാജാവും നീലകുറിഞ്ഞിയും – അഭിമന്യുവിന്റെ നാട്ടില്‍

മിഥുന്‍ മോഹന്‍ എഴുതുന്നു ചേട്ടാ സ്ട്രൗബെറി ഫാം കാണുന്നോ… ഞാന്‍ ആ ശബ്ദം കേട്ടത് ഇടതു ഭാഗത്തെ കയ്യാല പുറത്തു നിന്നാരുന്നു.. അവന്റെ പേര് അപ്പു, 23 വയസോളം വരും വട്ടവടയിലെ ഏതൊരു ആളെയും പോലെ അവനും അന്നത്തിനായി ചിരിച്ച മുഖത്തോടെ സമീപിച്ചു.. ഞാന്‍ പറഞ്ഞു സ്ട്രൗബെറി ഫാം കണ്ടിട്ട് ഉണ്ട് എനിക്ക് പൂത്തകുറിഞ്ഞിയും പിന്നെ അഭിമന്യുന്റെ വീടും കാട്ടി തരുവോ,ചോയ്ച്ചപാടേ ആള് തയാര്‍.. എങ്കില്‍ കയറിക്കോ എന്ന് ഞാനും പറഞ്ഞു, കുറിഞ്ഞി ഒരുപാട് കാണാന്‍ മലകയറണം ചേട്ടാ എന്ന് അവന്‍, എന്തായാലും കാണണം ഇനി ചിലപ്പോള്‍ സമയം കിട്ടാന്‍വഴിയില്ല.. അതിനു മുന്‍പ് അഭിയുടെ വീട് കാട്ടി തരണം എന്ന് ഞാനും, ശെരി ചേട്ടാ വണ്ടി വിട്ടൊന് അപ്പു പറഞ്ഞു.. അവിടം മുതല്‍ അപ്പു എന്നോട് ഇടയ്ക്ക് ഇടയ്ക്ക് തമിഴ് കലര്‍ന്ന മലയാളത്തില്‍ പറയുന്നുണ്ടാരുന്നു ‘സേട്ടാ അവന്‍ വന്ത്…

Read More

മഴ കുറഞ്ഞു, നീലക്കുറിഞ്ഞികള്‍ മൊട്ടിട്ടു തുടങ്ങി

മഴ കുറഞ്ഞു, നീലക്കുറിഞ്ഞികള്‍ മൊട്ടിട്ടു തുടങ്ങി

മൂന്നാര്‍: മഴ ശക്തമായതോടെ ആശങ്കയിലായ നീലക്കുറിഞ്ഞികള്‍ വീണ്ടും മൂന്നാറില്‍ മൊട്ടിട്ടു തുടങ്ങി.  തുടര്‍ന്നുള്ള ദിവസവും മഴ മാറിനിന്നാല്‍ രാജമലയില്‍ നീലക്കുറിഞ്ഞികള്‍ പൂവിടും. നിരവധി ചെടികളാണ് ഇത്തരത്തില്‍ പൂക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം കനത്ത മഴയാകുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തിയതിനെ ത്തുടര്‍ന്ന്നീലക്കുറിഞ്ഞി പൂക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തവണ എട്ടു ലക്ഷത്തോളം സന്ദര്‍ശകരെയാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കും. നിലവില്‍ സഞ്ചാരികളുടെ എണ്ണം കുറവാണെങ്കിലും വരും ദിവസങ്ങളും തിരക്ക് വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.

Read More

നീലക്കുറിഞ്ഞിക്കു പൂജ കഴിച്ചു, കാവലിനാളെ നിയമിച്ചു, മലയാണ്ടവരെ പ്രസാദിപ്പിക്കാനൊരുങ്ങി വട്ടവട

നീലക്കുറിഞ്ഞിക്കു പൂജ കഴിച്ചു, കാവലിനാളെ നിയമിച്ചു, മലയാണ്ടവരെ പ്രസാദിപ്പിക്കാനൊരുങ്ങി വട്ടവട

മൂന്നാര്‍: നീലക്കുറിഞ്ഞിക്ക് പൂജ ചെയ്തും സംരക്ഷണമൊരുക്കിയും വട്ടവടയിലെ നാട്ടുകാര്‍. കൃഷിയുടെ ദൈവമായ മലയാണ്ടവരുടെ ആഹാരമാണ് കുറിഞ്ഞിയെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. നീലകുറിഞ്ഞി പൂത്തു തുടങ്ങിയതോടെയാണ് ഗ്രാമ തലവന്മാരുടെ നേതൃത്വത്തില്‍ പൂജ തുടങ്ങിയത്. വട്ടവടയിലെ കൃഷികളുടെ കാവല്‍ ദൈവമെന്നാണ് മലയാണ്ടവരെക്കുറിച്ചുളള ഗ്രാമീണരുടെ വിശ്വാസം. നീലക്കുറിഞ്ഞിയുടെ അരി മലയാണ്ടവരുടെ ഭക്ഷണമാണെന്നും. ദൈവീക വസ്തുവായി കാണുന്ന നീലക്കുറിഞ്ഞി പൂത്താല്‍ മലനിരകളില്‍ കൂടി നടക്കുന്നതിന് ഇവിടുത്തകാര്‍ ചെരുപ്പുപയോഗിക്കുക പോലുമില്ല. ഇലയും പൂക്കളുമൊന്നും കടിയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യില്ല. പകരം പൂക്കള്‍ കൊഴിഞ്ഞ് മലയാണ്ടവരുടെ ഭക്ഷണമായ അരി കൊഴിയുന്നത് വരെ കാത്ത് സൂക്ഷിക്കും. ഇത്തവണയും പ്രത്യേക പൂജകള്‍ നടത്തിപൊങ്കലും സമര്‍പ്പിച്ചു. പിന്നാലെ കുറിഞ്ഞി പൂത്ത കോവിലൂര്‍ കുറ്റത്തിമലയ്ക്ക് കാവലായി ആറ് പേരെ നിയോഗിക്കുകയും ചെയ്തു. കുറിഞ്ഞി നശിച്ചാല്‍ പ്രദേശത്തെ കൃഷികളും മറ്റെല്ലാം നശിക്കുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. അതുകൊണ്ട് തന്നെ മറ്റെവിടുത്തെക്കാളും എക്കാലവും നീലക്കുറിഞ്ഞി സംരക്ഷിക്കപ്പെടുന്ന പ്രദേശവുമാണ് വട്ടവട.

Read More

” ആനമുടി… സുന്ദരീ…..!!! ”

” ആനമുടി… സുന്ദരീ…..!!! ”

മൂന്നാര്‍: താഴ്വാരത്തില്‍ നിന്നു നോക്കിയാല്‍ ആകാശം മുട്ടുന്ന ഉയരത്തില്‍ നില്‍ക്കുന്ന ആനമുടി സഞ്ചാരികളുടെ കണ്ണിനെ കുളിരണിയിക്കുന്നു. മഞ്ഞണിഞ്ഞു നനുനനുത്ത പാറക്കെട്ടില്‍ സൂര്യന്റെ കതിര്‍വെട്ടം തിളങ്ങുന്‌പോള്‍ ആ കാഴ്ച സഞ്ചാരികളെ ആനന്ദത്തിലാറാടിക്കുകയാണ്. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ് സഞ്ചാരികള്‍ക്കു വിരുന്നായി ഈ കൊടുമുടി നിലകൊള്ളുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളില്‍ ഉയരംകൂടിയ കൊടുമുടിയായ ആനമുടിക്ക് സമുദ്രനിരപ്പില്‍നിന്ന് 8,842 അടി ഉയരമാണുള്ളത്. ഇരവികുളം ദേശീയോദ്യാനത്തിനു തെക്കായാണ് ആനമുടി സ്ഥിതിചെയ്യുന്നത്. ആനമലനിരകളും ഏലമലനിരകളും പളനിമലനിരകളും ചേരുന്ന ഭാഗമാണ് ആനമുടിയിലുള്ളത്. സാഹസിക മലകയറ്റക്കാര്‍ക്കു പ്രിയങ്കരമായ ആനമുടിയുടെ താഴ്വാരത്തില്‍ ഇത്തവണ കുറിഞ്ഞി നീലവസന്തം തീര്‍ക്കുമെന്നാണ് കരുതുന്നത്. സഹ്യനിരകളുടെ തലയെടുപ്പുമായി ആനമുടിയും, അപൂര്‍വതയുടെ തുടിപ്പുകളുമായി വരയാടുകളും പ്രകൃതിയുടെ കുറുന്പുമായി നീലക്കുറിഞ്ഞിയും കൈകോര്‍ക്കുന്‌പോള്‍ സഞ്ചാരികള്‍ക്കു മനംകവരുന്ന കാഴ്ചകളാണ് ഒരുങ്ങുന്നത്.

Read More

ഇരവികുളം ദേശീയോദ്യാനം 16 നു തുറക്കും

ഇരവികുളം ദേശീയോദ്യാനം 16 നു തുറക്കും

മൂന്നാര്‍: പരീക്ഷാക്കാലം നിശബ്ദമാക്കിയ മൂന്നാറിന്റെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയേകി ഇരവികുളം ദേശീയോദ്യാനം 16 ന് തുറക്കും.രാജമലയിലേക്കുള്ള സന്ദര്‍ശക വിലക്ക് മൂലം കഴിഞ്ഞ രണ്ടു മാസങ്ങളില്‍ മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ 50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. വരയാടുകളുടെ പ്രജനന കാലമായ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഭൂരിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരും തങ്ങളുടെ പാക്കേജുകളില്‍ നിന്ന് മൂന്നാറിനെ ഒഴിവാക്കുന്നതാണ് ഇതിനു പ്രധാന കാരണം. പശ്ചിമഘട്ട മലനിരകളില്‍ ആനമുടിയുടെ താഴ്വരയായ രാജമലയും അവിടത്തെ അപൂര്‍വ കാഴ്ചയായ വരയാടുകളേയും കാണാനാവില്ലെന്നതാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തങ്ങളുടെ അതിഥികളെ മറ്റു സ്ഥലങ്ങളിലേക്കു തിരിച്ചു വിടാന്‍ കാരണം. 16 നു രാജമല ഉള്‍പ്പെട്ട ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറക്കുന്നതോടെ സഞ്ചാരികളുടെ വരവില്‍ കാര്യമായ വര്‍ദ്ധനവാണ് ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്. രാജമലയില്‍ പുതിയ സീസണ്‍ തുടങ്ങുന്നതോടെ വശ്യമനോഹരമായ ഭൂപ്രകൃതിക്കൊപ്പം തുള്ളിച്ചാടി നടക്കുന്ന വരയാടിന്‍ കുട്ടികളും പൂക്കാന്‍ വെമ്പി നില്ക്കുന്ന നീലക്കുറിഞ്ഞി…

Read More

പുഷ്പമേളയ്ക്ക് മൂന്നാറില്‍ തുടക്കമായി

പുഷ്പമേളയ്ക്ക് മൂന്നാറില്‍ തുടക്കമായി

മൂന്നാര്‍: രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് മൂന്നാറില്‍ തുടക്കമായി. വൈദ്യുതിവകുപ്പിനു കീഴിലുള്ള ഹൈഡല്‍ ടൂറിസം, കുമളി മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പഴയമൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ പുഷ്പമേള നടത്തുന്നത്. വിദേശയിനങ്ങളായ കനാഞ്ചിയോ, മെലിസ്റ്റോമ, പെറ്റിയൂണിയ, പെന്റാസ് എന്നിവകൂടാതെ, 27 തരം റോസ്, ചൈനീസ് ബോള്‍സ്, ലണ്ടാന, മാരിഗോള്‍ഡ്, ഡാലിയ തുടങ്ങിയ 400 ഇനം ചെടികളാണ് മേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. പുഷ്പമേളയോടൊപ്പം അക്വാ ഷോ, പെറ്റ് ഷോ, ഭക്ഷ്യമേളകള്‍, സ്പീഡ് ബോട്ടിങ്, കയാക്കിങ് എന്നിവയും കുട്ടികള്‍ക്കുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, എല്ലാദിവസവും വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് വൈദ്യുതിവകുപ്പ് എക്‌സി. എന്‍ജിനീയര്‍ എന്‍.പി.ബിജു, അസി. എക്‌സി. എന്‍ജിനീയര്‍ എം.എന്‍.ജോമി, സബ് എന്‍ജിനീയര്‍ സുനില്‍ ശ്രീധര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More