ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപിടുത്തവും പൊട്ടിത്തെറിയും.

ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍  തീപിടുത്തവും പൊട്ടിത്തെറിയും.

മുംബൈ : ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ വന്‍ തീപിടുത്തവും പൊട്ടിത്തെറിയും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു അപകടം. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ട് ഫോം ടെന്‍ഡറുകളം രണ്ട് ജംബോ ടാങ്കറുകളും തീയണയ്ക്കാന്‍ എത്തിയിട്ടുണ്ട്. ശക്തമായ സ്ഫോടനം ആയിരുന്നുവെന്നും ഡിയോനര്‍ മേഖലയില്‍ വരെ ശബ്ദം കേട്ടിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Read More

അമിത വേഗത്തില്‍ ബിഎംഡബ്ല്യൂ ഇടിച്ചു കയറ്റി അഭ്യാസം: നടന്‍ സിദ്ധാര്‍ത്ഥ് അറസ്റ്റില്‍

അമിത വേഗത്തില്‍ ബിഎംഡബ്ല്യൂ ഇടിച്ചു കയറ്റി അഭ്യാസം: നടന്‍ സിദ്ധാര്‍ത്ഥ് അറസ്റ്റില്‍

മുംബൈ: അമിത വേഗത്തില്‍ ആഡംബര കാറോടിച്ച് മറ്റ് മൂന്നു കാറുകളെ ഇടിച്ചു തെറിപ്പിച്ച ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല പോലീസ് പിടിയില്‍. മുംബൈ ഓഷിവാരയിലെ റോഡില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു നടന്റെ അഭ്യാസം. റോഡിലൂടെ അമിതവേഗത്തില്‍ പാഞ്ഞ നടന്‍ സമീപത്തുണ്ടായിരുന്ന മൂന്നു കാറുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നീട് നിയന്ത്രണം വിട്ട് ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തില്‍ ഇടികൊണ്ട കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്ക് പറ്റി. ഇവര്‍ ചികിത്സയിലാണ്. എന്നാല്‍ നടന് പരിക്കുകളൊന്നുമില്ല. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസ് നടനെ കസ്റ്റഡിയിലെടുത്തു. അലഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു. ബാലികാവധു എന്ന സീരിയലിലൂടെ ഹിന്ദിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സിദ്ധാര്‍ത്ഥ്. നിരവധി ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Read More

ഖാര്‍ ദണ്ഡ : നിറങ്ങളില്‍ വിരിഞ്ഞൊരു ഗ്രാമം

ഖാര്‍ ദണ്ഡ : നിറങ്ങളില്‍ വിരിഞ്ഞൊരു ഗ്രാമം

മുംബൈയിലെ ഖാര്‍ ദണ്ഡ ഒരു ചെറിയ ഗ്രാമമാണ്.കുറച്ച് നാളുകള്‍ക്ക് മുമ്പ് അവിടെയുള്ള ഒരു കൂട്ടം കലാകാരന്മാര്‍ ആ ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റിക്കളഞ്ഞു.നിറമില്ലാതെ, വരണ്ടുകിടന്ന ഗ്രാമത്തെ കുറേ കലാകാരന്മാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റെടുത്തു. ഇപ്പോള്‍ ആ ഗ്രാമം നിറങ്ങളുടെ ആഘോഷമാണ്. 50 കലാകാരന്മാരും 2800 സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗ്രാമത്തെ അടിമുടി മാറ്റിയത്.മത്സ്യബന്ധനമാണ് അവിടെയുള്ളവരുടെ പ്രധാന തൊഴില്‍. പണ്ട് ഈ ഗ്രാമത്തിലെങ്ങ് നോക്കിയാലും കറുപ്പും വെളുപ്പും മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. പക്ഷെ, ഇപ്പോഴെല്ലായിടവും കളര്‍ഫുളാണ്. ശരിക്കും ഒരു മഴവില്ല് വിരിഞ്ഞതുപോലെയുണ്ട്.മണ്‍സൂണ്‍ മഴയെത്തുന്നതിന് മുമ്പാണ് ഗ്രാമത്തിലെ ഈ മാറ്റം.400 വീടുകളിലാണ് വിവിധ നിറങ്ങളും ഡിസൈനുമുപയോഗിച്ച് മാറ്റം വരുത്തിയത്.വീടിന്റെ ചുമരുകള്‍ മാത്രമല്ല, റൂഫും ഇതുപോലെ നിറമുപയോഗിച്ച് പുത്തനാക്കി മാറ്റി. നമ്മുടെ ജീവിതത്തില്‍ നിറങ്ങള്‍ വളരെ പ്രാധാന്യമുള്ളവയാണ്. അതുകൊണ്ട്, തങ്ങളുടെ നാടിനെ ലോകശ്രദ്ധയിലേക്കെത്തിക്കാനാണ് ഇവരുടെ പരിശ്രമം.

Read More

ഇംഗ്ലിഷ് സംസാരിച്ച സുഹൃത്തിനെ കുത്തിക്കൊന്നു.

ഇംഗ്ലിഷ് സംസാരിച്ച സുഹൃത്തിനെ കുത്തിക്കൊന്നു.

മുംബൈ: ഇംഗ്ലിഷ് സംസാരിച്ച സുഹൃത്തിനെ ഇരുപത്തൊന്നുകാരന്‍ കഴുത്തറുത്തു കുത്തിക്കൊന്നു. മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖ് (18) ആണു കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് അമിര്‍ അബ്ദുല്‍ വാഹിദ് റഹിന്‍ മുംബൈ ഷാഹുനഗര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അഫ്രോസിന്റെ കഴുത്തറുത്തതിനു ശേഷം അബ്ദുല്‍ വാഹിദ് ഇയാളെ 54 തവണ കുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം പുലര്‍ച്ചെ ഒരു മണിയോടെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇംഗ്ലിഷില്‍ മാത്രം സംസാരിച്ച് അഫ്രോസ് തുടര്‍ച്ചയായി കളിയാക്കിയതാണു തന്നെ പ്രകോപിപ്പിച്ചതെന്ന് അബ്ദുല്‍ വാഹിദ് മൊഴി നല്‍കി. അഫ്രോസിനെ വകവരുത്തണമെന്നു നേരത്തേ തീരുമാനിച്ചിരുന്നു. അവസരം ഒത്തുവന്നപ്പോള്‍ കൊല നടത്തുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. മദ്യപിക്കാനെന്നു പറഞ്ഞാണ് അഫ്രോസിനെ ബാന്ദ്രയിലേക്കു കൊണ്ടുപോയത്. മദ്യപാനത്തിനിടെ അബ്ദുല്‍ വാഹിദ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് അഫ്രോസിന്റെ കഴുത്തറുത്തു. പിന്നെ ദേഹത്തെമ്പാടും കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹിം റഹേജ പാലത്തിനു സമീപമാണു മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ്…

Read More

ലൈംഗിക തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ലൈംഗിക തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മുംബൈ: ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സ്ത്രീ കുത്തേറ്റു മരിച്ചത്. അബ്ദുള്‍ ഹമീദ് അന്‍സാരി എന്ന ഇരുപത്തിരണ്ടുകാരന്‍ തയ്യല്‍ക്കാരനാണ് അറസ്റ്റിലായത്. അബ്ദുളിന്റെ പഴ്‌സ് കൊല്ലപ്പെട്ട സ്ത്രീ മോഷ്ടിച്ചിരുന്നു. പഴ്‌സില്‍ 9,000 രൂപയുണ്ടായിരുന്നു എന്ന് അന്‍സാരി പറയുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.

Read More

കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൂന്ന് മൃതദേഹങ്ങളും കണ്ടെത്തി

കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൂന്ന് മൃതദേഹങ്ങളും കണ്ടെത്തി

മുംബൈ: ഒഎന്‍ജിസി ജീവനക്കാരുമായി കടലില്‍ കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും കടലില്‍നിന്ന് കണ്ടെത്തിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. തീരസംരക്ഷസേന നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.ഒഎന്‍ജിസി പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ വി.കെ. ബാബു, ജോസ് ആന്റണി എന്നിവരാണു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മലയാളികള്‍. പി. ശ്രീനിവാസന്‍ എന്നയാളും മലയാളിയാണെന്ന് അറിയുന്നു. ഗുജറാത്ത് അതിര്‍ത്തിയോടടുത്ത് ഡഹാണുവിനു സമീപമായിരുന്നു അപകടം. തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിനു പിന്നാലെ 10.35 ഓടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന്…

Read More

324 യാത്രക്കാരുമായി തിരിച്ച വിമാനത്തില്‍ ആകാശത്ത് വെച്ച് പൈലറ്റുമാര്‍ തമ്മില്‍ കയ്യാങ്കളി; സംഭവം ഇങ്ങനെ

324 യാത്രക്കാരുമായി തിരിച്ച വിമാനത്തില്‍ ആകാശത്ത് വെച്ച് പൈലറ്റുമാര്‍ തമ്മില്‍ കയ്യാങ്കളി; സംഭവം ഇങ്ങനെ

മുംബൈ : യാത്രാമധ്യേ വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍ കയ്യാങ്കളി. പുരുഷ പൈലറ്റ് വനിതാ പൈലറ്റിനെ പ്രഹരിച്ചു. ജനുവരി ഒന്നിന് ജെറ്റ് എയര്‍വേയ്സിന്റെ ലണ്ടന്‍ മുംബൈ വിമാനത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ഇതേ തുടര്‍ന്ന് ഇരുവരെയും ജെറ്റ് എയര്‍വേയ്സ് ചുമതലകളില്‍ നിന്ന് നീക്കി. 324 യാത്രക്കാരുമായി ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ച 9W119 വിമാനത്തിലായിരുന്നു നടുക്കുന്ന സംഭവം. ഇറാന്‍ പാകിസ്താന്‍ വ്യോമമാര്‍ഗത്തിലായിരിക്കെയാണ് പൈലറ്റുമാര്‍ തമ്മില്‍ വാക്കേറ്റവും ആക്രമണവും ഉണ്ടായത്. വിമാനം പറന്നിറങ്ങാന്‍ 2.45 മണിക്കൂര്‍ ശേഷിക്കെയായിരുന്നു കയ്യാങ്കളി. പൈലറ്റുമാര്‍ക്കിടയില്‍ ചെറിയ ആശയക്കുഴപ്പമുണ്ടായതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കുമിടയില്‍ ചില പ്രശ്നങ്ങളുണ്ടായതായി ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ സ്ഥിരീകരിച്ചു. 14 ജീവനക്കാരും രണ്ട് നവജാത ശിശുക്കളുമടക്കം 324 പേര്‍ വിമാനത്തില്‍ ഉള്ളപ്പോഴാണ് ആകാശത്ത് വെച്ച് പൈലറ്റുമാര്‍ വഴക്കിട്ടതും അടിയുണ്ടായതും. ഭാഗ്യവശാല്‍ കൂടുതല്‍ പ്രശ്നങ്ങളില്ലാതെ വിമാനം സുരക്ഷിതമായി മുംബൈയില്‍ ഇറങ്ങി. മുതിര്‍ന്ന പുരുഷ പൈലറ്റ് ചില…

Read More

പറഞ്ഞു വന്നപ്പോള്‍ ബോംബെ ബോംബ് ആയി; ആറു മലയാളി യുവാക്കള്‍ മുംബൈയില്‍ അറസ്റ്റില്‍

പറഞ്ഞു വന്നപ്പോള്‍ ബോംബെ ബോംബ് ആയി; ആറു മലയാളി യുവാക്കള്‍ മുംബൈയില്‍ അറസ്റ്റില്‍

മുംബയില്‍ ട്രെയിനില്‍ കയറി മലയാളം സംസാരിച്ച യുവാക്കളെ തീവ്രവാദികള്‍ ആണെന്ന സംശയത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബോംബിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന യാത്രക്കാരന്റെ പരാതിയിലാണ് ആറ് മലയാളി യുവാക്കളെ റെയില്‍വെ പൊലിസ് കസ്റ്റഡിയിലെടുത്തത്.പിന്നെ മണിക്കൂറുകളോളം നീളുന്ന ചോദ്യം ചെയ്യല്‍, അവസാനം തങ്ങള്‍ നിരപരാധികളാണെന്ന് തെളിയിക്കാന്‍ യുവാക്കള്‍ ശരിയ്ക്കും കഷ്ടപ്പെട്ടു. രത്‌നഗിരിയില്‍ നിന്ന് ഉര്‍ദ്ദു പഠിയ്ക്കാനാണ് 6 മുസ്ലീം യുവാക്കള്‍ ബോംബേയിലെത്തിയത്. ക്ലാസില്‍ ചേരുന്നതിന് മുന്നോടിയായി ഇവര്‍ നാട് കാണാന്‍ ഇറങ്ങി. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ആയിരുന്നു യാത്ര. യാത്രക്കിടെ ഇവര്‍ സംസാരിച്ചിരുന്നത് മലയാളമായിരുന്നത്. ഇവര്‍ ഉറക്കെ ‘ബോംബെ’, ‘ബോംബെ’ എന്ന് പറയുന്നുണ്ടായിരുന്നു. ഇത് കേട്ട മറ്റൊരു യാത്രക്കാര്‍ തെറ്റിദ്ധരിച്ച യുവാക്കള്‍ ബോംബ് എന്നാണ് പറയുന്നതെന്ന്. ഇയാള്‍ ഉടന്‍ തന്നെ റെയില്‍വേ പോലീസില്‍ വിവരം അറിയിച്ചു റെയില്‍വേ പോലീസ് എത്തി 6 യുവാക്കളേയും കസ്റ്റഡിയില്‍ എടുത്തു. എവിടെയാണ് ബോംബ്…

Read More

വിശപ്പകറ്റാന്‍ ആഹാരം മോഷ്ടിച്ച കുട്ടികളോട് ക്രൂരത; തല മൊട്ടയടിച്ച് ചെരുപ്പ്മാലയണിയിച്ച് നഗ്നരാക്കി നടത്തി

വിശപ്പകറ്റാന്‍ ആഹാരം മോഷ്ടിച്ച കുട്ടികളോട് ക്രൂരത; തല മൊട്ടയടിച്ച് ചെരുപ്പ്മാലയണിയിച്ച് നഗ്നരാക്കി നടത്തി

മുംബൈ: കുട്ടികള്‍ കടയില്‍ നിന്നും ആഹാരം മോഷ്ടിച്ചെന്ന കുറ്റത്തിന് കടക്കാരനും ആണ്‍മക്കളും ചേര്‍ന്ന് കുട്ടികളെ തലമൊട്ടയടിച്ച് നഗ്‌നരാക്കി ചെരുപ്പ് മാല അണിയിച്ച് നടത്തി. സംഭവത്തില്‍ കടയുടമയെയും മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഉല്ലാസ് നഗറിലെ പ്രേംനഗറില്‍ ശനിയാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ പിടിയിലായത് കടക്കാരനും 69 വയസ്സുള്ളയാളുമായ മെഹ്മൂദ് പഠാന്‍, മക്കളായ 26 കാരന്‍ ഇര്‍ഫാന്‍, 22 കാരന്‍ സലീം എന്നിവരാണ് പിടിയിലായത്. കൊച്ചുകുട്ടികളോട് ഇവര്‍ നടത്തിയ ക്രൂരത ചിലര്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുക്കാന്‍ രംഗത്ത് വന്നത്. തുടര്‍ന്ന അര്‍ദ്ധരാത്രിയില്‍ തന്നെ കടയുടമയെയും മക്കളെയും അറസ്റ്റുചെയ്തു. കടയുടമയുടെ അയല്‍വാസികളാണ് ശിക്ഷയ്ക്ക് ഇരയായ കുട്ടികള്‍. വിശന്നതിനെ തുടര്‍ന്ന ഇവര്‍ കടയില്‍ നിന്നും പായ്ക്കറ്റ് ഭക്ഷണം എടുക്കുകയായിരുന്നു. ചോദിക്കാതെ ഭക്ഷണം എടുത്ത കുട്ടികളെ കടയുടമയും മക്കളും കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മോഷണത്തിന് തല മൊട്ടയടിച്ച് ചെരുപ്പ്…

Read More

നവവധുവിന്റെ തലയറുത്ത് അഴുക്കുചാലില്‍ ഉപേക്ഷിച്ചു; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി; യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് വിവാഹം കഴിഞ്ഞ് നാലാംനാള്‍

നവവധുവിന്റെ തലയറുത്ത് അഴുക്കുചാലില്‍ ഉപേക്ഷിച്ചു; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി; യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് വിവാഹം കഴിഞ്ഞ് നാലാംനാള്‍

  മുംബൈ: ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയ നവവധുവിന്റെ അറുത്തു മാറ്റിയ തല പൊലീസ് കണ്ടെത്തി. വര്‍ളി സ്വദേശിനിയായ പ്രിയങ്ക ഗൗരവ് (23) എന്ന യുവതിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് പ്രിയങ്കയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. ഈ മാസം അഞ്ചിനാണ് പ്രിയങ്കയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയത്. അടുത്ത ദിവസം യുവതിയുടെ തലയില്ലാത്ത ഉടല്‍ നവി മുംബൈയിലെ അഴുക്കുചാലില്‍ നിന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വര്‍ളിയിലെ വീട്ടില്‍ നിന്നും മൃതദേഹത്തിന്റെ കൈകളും കാലുകളും കണ്ടെത്തി. ഇതോടെയാണ് പൊലീസ് പ്രിയങ്കയുടെ ഭര്‍ത്താവായ സിദ്ദേഷിന്റെ പിന്നാലെ കൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സിദ്ദേഷ് മൃതദേഹത്തിന്റെ തലഭാഗം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുത്തത്. താനെയിലെ സഹാറാപൂര്‍ നാസിക് റോഡിലുളള വനപ്രദേശത്താണ് യുവതിയുടെ തലഭാഗം കണ്ടെത്തിയത്.ശ്വാസം മുട്ടിച്ച്…

Read More