ജിയോ ഒഫര്‍ വീണ്ടും: 399 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയും ക്യാഷ് ബാക്ക് ഓഫര്‍

ജിയോ ഒഫര്‍ വീണ്ടും: 399 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയും ക്യാഷ് ബാക്ക് ഓഫര്‍

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താനായി വന്‍ ഓഫറുമായി രംഗത്ത്. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫറാണ് ജിയോ അവതരിപ്പിക്കുന്നത്. ദീപാവലി ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരമാണ് 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ തിരിച്ചു നല്‍കുന്നത്. ജിയോ ഉപഭോക്താക്കള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നത് ഇത് ആദ്യമാണ്. 400 രൂപയുടെ ക്യാഷ്ബാക്ക് തുക അടുത്ത എട്ടു റീചാര്‍ജുകള്‍ 50 രൂപ വീതം ഉപയോഗിക്കാം. ഒക്ടോബര്‍ 12 മുതല്‍ 18 വരെയാണ് ഓഫര്‍. 399 രൂപയുടെ ജിയോ ധന്‍ ധനാ പ്ലാന്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് 84 ജിബി ഡേറ്റ (പ്രതിദിനം 1 ജിബി നിരക്കില്‍), സൗജന്യ എസ്എംഎസ്, സൗജന്യ കോള്‍ 84 ദിവസം വരെ ഉപയോഗിക്കാം. 399 റീചാര്‍ജ് പാക്ക് ചെയ്യുന്നവര്‍ക്ക് 50…

Read More

108.9 മില്ല്യണ്‍ വരിക്കാര്‍; ജിയോ പ്രൈം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു; മുകേഷ് അംബാനി

108.9 മില്ല്യണ്‍ വരിക്കാര്‍; ജിയോ പ്രൈം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു; മുകേഷ് അംബാനി

  ടെലികോം രംഗത്ത് വന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച റിലയന്‍സ് ജിയോ പുതിയൊരു റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നു. റിലയന്‍സ് ജിയോ ചെയര്‍മാന്‍ മുകേഷ് അംബാനി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇത് വെളിപ്പെടുത്തിയത്. പുതിയ പെയ്ഡ് സര്‍വീസായ ജിയോ പ്രൈമില്‍ വരിക്കാരാകുന്നതിലാണ് ലോക റെക്കോര്‍ഡ് നേടിയിരിക്കുന്നത്. സൗജന്യ സേവനത്തില്‍ നിന്ന് പെയ്ഡ് സേവനത്തിലേക്ക് മാറിയെങ്കിലും വരിക്കാരുടെ എണ്ണത്തിലുണ്ടായിരുന്ന വര്‍ധനവ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു എന്നാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്. 2016 സെപ്തംബറില്‍ നിലവില്‍ വന്ന റിലയന്‍സ് ജിയോ 2017 മാര്‍ച്ച് 31 ആകുമ്പോഴേക്കും 108.9 മില്ല്യണ്‍ വരിക്കാരെ സ്വന്തമാക്കി. 4ജി ഫ്രീ ഡാറ്റയ്ക്ക് പുറമെ, ഫ്രീ വോയിസ്, വീഡിയോ, ആപ്പ് സര്‍വീസുമായി മൊബൈല്‍ രംഗത്ത് വന്‍കുതിച്ച് ചാട്ടംതന്നെയാണ് ജിയോ കാഴ്ചവെച്ചത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ 4 ജി ഡാറ്റയും ലോകോത്തര സര്‍വീസും നല്‍കുക എന്നതായിരുന്നു ജിയോയുടെ ലക്ഷ്യം. കഴിഞ്ഞ മാര്‍ച്ചിലാണ് ജിയോ…

Read More

ജിയോ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി

ജിയോ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി

മുംബൈ: ഇന്ത്യയില്‍ 4ജി യുദ്ധത്തിന് കളമൊരുക്കിയ റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി. നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്. എന്നാല്‍ പുതിയ ഓഫറിലെ ഡാറ്റാ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ എതിരാളികളായ മൂന്ന് ടെലികോം കമ്പനികള്‍ റിലയന്‍സ് ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും മുകേഷ് അംബാനി പറഞ്ഞു. കമ്പനികളുടെ പേരെടുത്ത് പറയാതെയായിരുന്നു അംബാനിയുടെ ആരോപണം.  

Read More

നോട്ടുനിരോധനത്തെക്കുറിച്ച് അംബാനിയും അദാനിയും നേരത്തെ അറിഞ്ഞിരുന്നു; ബി.ജെ.പി. എം.എല്‍.എ.

നോട്ടുനിരോധനത്തെക്കുറിച്ച് അംബാനിയും അദാനിയും നേരത്തെ അറിഞ്ഞിരുന്നു; ബി.ജെ.പി. എം.എല്‍.എ.

ജയ്പുര്‍: ബിസിനസ് ഭീമന്‍മാരായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവര്‍ നോട്ടുനിരോധനത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെന്ന് ബിജെപി എംഎല്‍എയുടെ വെളിപ്പെടുത്തല്‍. രാജസ്ഥാനിലെ കോട്ട എംഎല്‍എയായ ഭവാനി സിംഗാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി കൊണ്ടുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് അനുയായി എന്ന് അവകാശപ്പെടുന്നയാളാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘കള്ളപ്പണത്തെ ചെറുക്കാന്‍ പടിപടിയായുള്ള നടപടിയാണ് വേണ്ടിയിരുന്നത്. കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ജനങ്ങള്‍ക്ക് കുറച്ച് സമയമെങ്കിലും സര്‍ക്കാരിന് നല്‍കാന്‍ കഴിയുമായിരുന്നു. നോട്ട് നിരോധനം നേരത്തെ അറിഞ്ഞവരാണ് അദാനിമാരും അംബാനിമാരും. അതിനാല്‍ നേരത്തെ പണം മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു-‘ഭവാനി പറയുന്നു. നോട്ട് നിരോധിക്കാനുള്ള തീരുമാനം ബിജെപി നേതാക്കള്‍ ചോര്‍ത്തിയതായും വലിയ അഴിമതി നടന്നതായും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. നോട്ടുകള്‍ പിന്‍വലിക്കുമെന്നു ചില ആളുകള്‍ക്ക് മാത്രം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആയിരക്കണക്കിന് കോടി രൂപയാണ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്. വലിയ തുകകളുടെ…

Read More