ധോണിയുമായി ഒരു പ്രശ്‌നവുമില്ല – ഗംഭീര്‍

ധോണിയുമായി ഒരു പ്രശ്‌നവുമില്ല – ഗംഭീര്‍

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമായി തനിക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ക്രിക്കറ്റില്‍ വിരമിച്ച ഇന്ത്യന്‍ സൂപ്പര്‍ താരം ഗൗതം ഗംഭീര്‍. ഒരു വിടവാങ്ങല്‍ മത്സരത്തിനുള്ള സാധ്യതകളുണ്ടോയെന്ന ചോദ്യത്തിന് ഒരു ക്രിക്കറ്റര്‍ക്കും വേണ്ടി ഫെയര്‍വെല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു ഗംഭീറിന്റെ മറുപടി. എന്‍ ബി ടി ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗംഭീര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. READ MORE:  ” അവസാനം ഇതിഹാസതാരം പെലെയും പറഞ്ഞു… നെയ്മറേ.. ഈ അഭിനയം നിര്‍ത്തിക്കൂടെ… !! “ ധോണിയുമായുള്ള ബന്ധം എങ്ങനെയാണെന്ന ചോദ്യത്തിന്, താനും ധോണിയുമായി യാതൊരു വിധ അകല്‍ച്ചകളുമില്ലെന്ന് വ്യക്തമാക്കിയ ഗംഭീര്‍ 2015 ലെ ഏകദിനലോകകപ്പിനുള്ള ടീമില്‍ അവസരം ലഭിക്കാത്തതില്‍ തനിക്ക് വിഷമുണ്ടെന്നും വ്യക്തമാക്കി. 2015 ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ ഗംഭീറിന് പറയാനുണ്ടായിരുന്ന ഇപ്രകാരം, എന്റെ കൂടെ കളിച്ചിരുന്ന…

Read More

ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെട്ടെതെങ്ങനെയെന്ന് വ്യക്തമാക്കി ധോണി

ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെട്ടെതെങ്ങനെയെന്ന് വ്യക്തമാക്കി ധോണി

ഇന്ത്യയുടെ ജൂനിയര്‍ ഫുട്‌ബോള്‍ ടീമുകള്‍ വിവിധ ടൂര്‍ണമെന്റുകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച് ലോക ശ്രദ്ധയാകര്‍ഷിക്കുന്നതിനിടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് ഐ എസ് എല്ലിന്റെ വരവാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി. കഴിഞ്ഞ ദിവസം ഒരു സ്വകാര്യച്ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഐ എസ് എല്ലിനെക്കുറിച്ചും ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ചും ഐ എസ് എല്‍ ടീമായ ചെന്നൈയന്‍സിന്റെ സഹ ഉടമ കൂടിയായ ധോണി അഭിപ്രായം വ്യക്തമാക്കിയത്. ഐ എസ് എല്ലിന്റെ വരവോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെട്ടെന്നും, ഇവിടെ ലോകോത്തര താരങ്ങള്‍ക്കെതിരെ കളിച്ച് നേടിയ മത്സരപരിചയം അവരുടെ കരിയറില്‍ ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും പറഞ്ഞ ധോണി, ഐ എസ് എല്ലിനൊപ്പം രാജ്യത്തെ മറ്റ് ലീഗുകളും ഇവിടുത്തെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് സഹായകമാകുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ” ഇന്ത്യന്‍ യുവതാരങ്ങളുടെ ഫുട്‌ബോള്‍ നിലവാരം ഉയര്‍ത്തുന്നതില്‍ ഐ എസ്…

Read More

‘ എന്റെ നേട്ടങ്ങള്‍ക്കു കാരണം മഹി ഭായ്… ‘ ; ധോണിയെക്കുറിച്ച് വാചാലനായി ഋഷഭ് പന്ത്

‘ എന്റെ നേട്ടങ്ങള്‍ക്കു കാരണം മഹി ഭായ്… ‘ ; ധോണിയെക്കുറിച്ച് വാചാലനായി ഋഷഭ് പന്ത്

ഇന്ത്യയുടെ മികച്ച യുവ താരങ്ങളില്‍ ഒരാളാണ് ഋഷഭ് പന്ത്. വൃദ്ധിമാന്‍ സാഹ പരുക്കില്‍ നിന്ന് മുക്തനാവാതിരുന്നതോടെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ഥിവ് പട്ടേലിനെ മറികടന്നാണ് പ്രതിഭാധനനായ ഈ യുവതാരം ഇന്ത്യന്‍ ടീമിലെത്തിയത്. തന്റെ എല്ലാ നേട്ടങ്ങള്‍ക്ക് പിന്നിലും ധോണിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍ ഋഷഭ് പന്ത്. ധോണിയുടെ ഉപദേശങ്ങള്‍ കാരണമാണ് ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ തനിക്ക് കളിക്കാന്‍ സാധിക്കുന്നതെന്ന് ഋഷഭ് പന്ത് വ്യക്തമാക്കി. എപ്പോഴൊക്കെ എനിക്ക് മഹി ഭായുടെ പിന്തുണ ആവശ്യമായിരുന്നോ അപ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തെ വിളിക്കാറുണ്ടെന്നും ഐപിഎല്‍ കരാര്‍ മുതല്‍ വിക്കറ്റ് കീപ്പിങ് വരെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഉപദേശം തനിക്ക് തുണയായെന്നും ഋഷഭ് പറഞ്ഞു. വിക്കറ്റ് കീപ്പറായെത്തുമ്പോള്‍ തലയുടെയും കൈകളുടെയും ഏകോപനം സുപ്രധാനമാണെന്നാണ് അദ്ദേഹം എനിക്ക് നല്‍കിയ ഉപദേശം. ശരീരത്തിന്റെ നിയന്ത്രണം പിന്നീടാണ് വരുന്നത്. ഇക്കാര്യങ്ങളെല്ലാം എനിക്ക് വളരെ അധികം ഉപകാരപ്പെട്ടിട്ടുണ്ട്. കളിക്കളത്തിലും…

Read More

” ധോണി വിരമിക്കുന്നുവോ…? ”

” ധോണി വിരമിക്കുന്നുവോ…? ”

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ സൂചനകള്‍ നല്‍കി ധോണി. മത്സരശേഷം ധോണി അമ്പയര്‍മാരില്‍ നിന്ന് മാച്ച് ബോള്‍ വാങ്ങിയതാണ് ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ അങ്കലാപ്പിലാക്കുന്നത്. നേരത്തെ 2014 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പുള്ള അവസാന മത്സരത്തിലും സമാന രീതിയില്‍ ധോണി അമ്പയര്‍മാരില്‍ നിന്ന് മാച്ച് ബോള്‍ ചോദിച്ച് വാങ്ങിയിരുന്നു. 2014 ലെ ഈ മുന്‍ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ധോണി ഇപ്പോള്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ധോണിയോ ഇന്ത്യന്‍ ടീം അധികൃതരോ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. അതേ സമയം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ മഹേന്ദ്ര സിംഗ് ധോണി 2019 ലെ ഏകദിന ലോകകപ്പ് വരെയെങ്കിലും ഇന്ത്യന്‍ ടീമിലുണ്ടാകണമെന്നാണ് ആരാധക ആവശ്യം. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ഇന്നലെ…

Read More

സുരക്ഷ ഭേദിച്ച് ധോണിയുടെ കാല്‍ തൊട്ട് ആരാധകന്‍ ; വീഡിയോ വൈറല്‍

സുരക്ഷ ഭേദിച്ച് ധോണിയുടെ കാല്‍ തൊട്ട് ആരാധകന്‍ ; വീഡിയോ വൈറല്‍

പൂണെ: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള വരവിലും ആരാധകരുടെ എണ്ണത്തില്‍ ഒട്ടും കുറവില്ലാത്ത ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സൂപ്പര്‍ കിങ്‌സിന്റെ അമരക്കാരന്‍ മഹേന്ദ്ര സിങ് ധോണിക്കാണ് ചെന്നൈ നിരയില്‍ ജനപ്രീതി കൂടുതലുള്ള താരം. ഐ.പി.എല്ലില്‍ രാജസ്ഥാനെതിരായ മല്‍സരത്തിനിടെ ചെന്നൈ ആരാധകന്‍ ധോണിയുടെ കാല്‍ തൊടുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. രാജസ്ഥാനെതിരെ പൂണെയില്‍ നടന്ന മല്‍സരത്തില്‍ സുരേഷ് റെയ്‌ന പുറത്തായതിനെ തുടര്‍ന്നാണ് ധോണി ബാറ്റിങ്ങിനെത്തിയത്. ബാറ്റിങിനായി ധോണി ഗ്രൗണ്ടിലേക്ക് നടക്കുന്നതിനിടെയാണ് സുരക്ഷ ഭേദിച്ച് ആരാധകന്‍ ധോണിക്കരികിലേക്ക് എത്തിയതും കാല്‍തൊട്ടതും. നേരത്തെ സൂപ്പര്‍ കിങ്‌സിന്റെ ഹോം മല്‍സരങ്ങള്‍ ചെന്നൈയില്‍ നിന്ന് പൂണെയിലേക്ക് മാറ്റിയിരുന്നു. മല്‍സരം കാണാനായി ചെന്നൈ ആരാധകര്‍ക്ക് ടീം മാനേജ്മന്റെ് സ്‌പെഷ്യല്‍ ട്രെയില്‍ അനുവദിച്ചത് വാര്‍ത്തയായിരുന്നു. വീഡിയോ: 

Read More

ധോണിയുടെ ഹെല്‍മറ്റില്‍ ഇന്ത്യയുടെ പതാക ഇല്ലാത്തത് രാജ്യസ്‌നേഹിയല്ലാത്തതു കൊണ്ടല്ല, പകരം അതിരറ്റ ബഹുമാനം കൊണ്ട്

ധോണിയുടെ ഹെല്‍മറ്റില്‍ ഇന്ത്യയുടെ പതാക ഇല്ലാത്തത് രാജ്യസ്‌നേഹിയല്ലാത്തതു കൊണ്ടല്ല, പകരം അതിരറ്റ ബഹുമാനം കൊണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാ താരങ്ങളും തങ്ങളുടെ ഹെല്‍മറ്റില്‍ ഇന്ത്യന്‍ പതാക ചേര്‍ത്തിട്ടുണ്ട്. ഇതിഹാസ താരമായ സച്ചിനും കോഹ്ലിയും എല്ലാം ഇക്കാര്യത്തില്‍ രാജ്യത്തിന്റെ അടയാളമായ പതാക വഹിക്കുന്നവരാണ്. എന്നാല്‍ നായകനായിരുന്ന ധോണിയുടെ ഹെല്‍മറ്റില്‍ മാത്രം ഇന്ത്യയുടെ പതാക പതിച്ചിട്ടില്ല. പലരുടേയും ഉള്ളില്‍ ഉയര്‍ന്നിട്ടുള്ള ആ ചോദ്യത്തിന് കാരണം വിശദീകരിക്കുകയാണ് ഇവിടെ. വിക്കറ്റ് കീപ്പറെന്ന നിലയില്‍ കളിക്കിടെ പലപ്പോഴും വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഹെല്‍മറ്റ് മാറ്റേണ്ടതായി വരും. സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മറ്റിന് പകരം തൊപ്പി ധരിക്കാറാണ് പതിപ്പ്. ഫാസ്റ്റ് ബോളര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുകയും ചെയ്യും. ഓരോ ഓവര്‍ കഴിയുമ്പോഴും ഹെല്‍മറ്റ് മാറ്റാന്‍ പന്ത്രണ്ടാമന്റെ സഹായം തേടുക എന്നത് കീപ്പര്‍മാരെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യവുമല്ല. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഹെല്‍മറ്റ് ഫീല്‍ഡില്‍ തന്നെ നിലത്തു വയ്ക്കുകയാണ് പതിവ്. ഇന്ത്യന്‍ പതാകയോ പതാകയുളള വസ്തുക്കളോ നിലത്ത് വയ്ക്കരുതെന്നാണ് നിയമം. നിലത്തു വയ്ക്കുകയാണെങ്കില്‍…

Read More

ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ തിരിച്ചുവരവറിയിച്ച് എംഎസ് ധോണി; ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ തിരിച്ചുവരവറിയിച്ച് എംഎസ് ധോണി; ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ഐപിഎല്ലിലേക്ക് ചെന്നൈ സൂപ്പര്‍കിങ്‌സ് തിരിച്ചുവരുന്നു. രണ്ടുതവണ ഐപിഎല്‍ ജേതാക്കളായിട്ടുള്ള ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ടീം നായകന്‍ ആയിരുന്ന മഹേന്ദ്രസിങ് ധോണി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ധോണി സിഎസ്‌കെയുടെ വരവ് അറിയിക്കുന്നത്. ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ജഴ്സി ധരിച്ച ചിത്രമാണ് ധോണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നായകന്‍ എന്ന് അര്‍ത്ഥം വരുന്ന തല എന്ന തമിഴ് വാക്കും ധോണിയുടെ ജഴ്സിയിലുണ്ട്. ഐപിഎല്ലിലെ വിവാദങ്ങളെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷമാണ് അടുത്ത സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍കിങ്‌സും രാജസ്ഥാന്‍ റോയല്‍സും കളത്തിലിറങ്ങുന്നത്. ധോണിയുടെ ട്വീറ്റ് നിമിഷങ്ങള്‍ക്കകം നിരവധി ആരാധകര്‍ റീട്വീറ്റ് ചെയ്തു. ഐപിഎല്ലില്‍ ഏറെ തിളക്കത്തോടെ നിന്ന ടീം ആയിരുന്നു ചെന്നൈ സൂപ്പര്‍കിങ്‌സ്. ധോണിയുടെ നേതൃത്വത്തില്‍ 2010, 2011 വര്‍ഷങ്ങളില്‍ ജേതാക്കളായി സിഎസ്‌കെ, 2008, 2012, 2013, 2015 വര്‍ഷങ്ങളില്‍ റണ്ണേഴ്സ് അപ്പാകുകയും ചെയ്തു. ഐപിഎല്ലിലെ സ്പോട്ട്…

Read More

ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹമത്സരത്തില്‍ ടീമിനെ ധോണി നയിക്കും

ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹമത്സരത്തില്‍ ടീമിനെ ധോണി നയിക്കും

മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹമത്സരത്തിലാണ് ധോണി ടീം ഇന്ത്യയുടെ നായകനാകും. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച മുംബൈയിലെ ബ്രാബോറിന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സന്നാഹമത്സരം ധോണിയുടെ നായകസ്ഥാനത്തുനിന്നുള്ള വിടവാങ്ങല്‍ മത്സരംകൂടിയാകും. രണ്ട് സന്നാഹ മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇലവനെതിരെ ഇന്ത്യ എ ടീം കളിക്കുക. രണ്ടാം മത്സരത്തില്‍ അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യ ഇറങ്ങുക. ധോണിയെ കൂടാതെ ശിഖര്‍ ധവാന്‍, ആശിഷ് നെഹ്‌റ, യുവരാജ് സിംഗ് തുടങ്ങിയ താരങ്ങളും സന്നാഹമത്സരത്തിനുളള 12 അംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.

Read More

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ വിരമിക്കല്‍: ബോളിവുഡ് താരങ്ങളുടെ പ്രതികരണങ്ങള്‍ ട്വിറ്ററില്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ വിരമിക്കല്‍: ബോളിവുഡ് താരങ്ങളുടെ പ്രതികരണങ്ങള്‍ ട്വിറ്ററില്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ സംഭാവനകള്‍ വിലമതിക്കാനാകില്ലെന്ന് ബോളിവുഡ് താരങ്ങള്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് താന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നില്ലെന്ന് ധോണി ബി. സി. സി.ഐ യെ അറിയിച്ചത്. 35 കാരനായ ധോണി ടെസ്റ്റ് ടീമില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ധോണി ഓ.ഡി, ടി20 വിരമിക്കലിന് വേണ്ടി പല കോണില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നുവെങ്കിലും താരം മൗനം പാലിക്കുകയായിരുന്നു. ബോളിവുഡ് താരങ്ങളായ സലീം ഖാന്‍, സുഷാന്ത് സിങ്, ഷേഖര്‍ കപൂര്‍, റിതേഷ് ദേഷ്മുഖ്, അനുപം ഖേര്‍ തുടങ്ങിയവരാണ് താരത്തിന്റെ സംഭാവനകളെ വാനോളം പുകഴ്ത്തി ട്വീറ്റ് ചെയ്തത്. Follow Salim Khan @luvsalimkhan Dhoni conducted himself like a gentleman in a gentlemans game and set an unparalleled example to be followed. @ msdhoni 11:56 AM –…

Read More

ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ല; ധോണി ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ല; ധോണി ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ന്യൂഡല്‍ഹി: മഹേന്ദ്രസിങ് ധോണി ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. നേരത്തെ ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും വിരമിക്കുകയും ചെയ്ത ധോണി അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ധോണി ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന, ടി20 പരമ്പരകളില്‍ ധോണി മത്സരിക്കുമെന്ന് ബിസിസിഐ അറിയിച്ചു. വെള്ളിയാഴ്ച്ച സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ധോണി സ്ഥാനം ഒഴിഞ്ഞത്. ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലിയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണക്കപ്പെടുന്ന താരം. നിലവില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ നടത്തുന്ന മികച്ച പ്രകടനവും കോഹ്ലിക്ക് ഗുണകരമാവും. അതേസമയം ധോണിയുടെ കീഴില്‍ ഇന്ത്യ രണ്ടു ലോകകപ്പ് നേടിയിരുന്നു. ടി20 ലോകകപ്പ്, 50 ഓവര്‍ ലോകകപ്പ് എന്നിവയാണ് ടീം സ്വന്തമാക്കിയത്. രണ്ടു ലോകകപ്പുകള്‍ ഇന്ത്യക്ക് നേടിത്തന്ന ആദ്യ നായകനും ധോണിയാണ്.

Read More