മൗസ് ഉപയോഗം കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍

മൗസ് ഉപയോഗം കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍

മൗസ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭാവിയില്‍ ശരീരത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകില്ല. കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം, ക്യൂബിറ്റല്‍ ടണല്‍ സിന്‍ഡ്രോം എന്നിവയൊക്കെ പ്രധാന കംപ്യൂട്ടര്‍ അനുബന്ധ അസുഖങ്ങളാണ്. അസുഖങ്ങള്‍ നമ്മെ കീഴടക്കുന്ന വഴികള്‍ പലതാണ്. ഭക്ഷണം മാത്രമല്ല, പല സാഹചര്യങ്ങളില്‍ നിന്നും അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം. തൊഴിലിടങ്ങളില്‍ അമിതമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ പലപ്പോഴും നമ്മെ രോഗികളാക്കാം. പ്രധാനമായും കീബോര്‍ഡ്, മൗസ് എന്നിവയുടെ നിരന്തര ഉപയോഗം നമ്മെ രോഗികളാക്കിയേക്കാം. സ്ഥിരമായി മൗസ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കൈത്തണ്ടയിലെ തഴമ്പ്. വലത് കൈ കൊണ്ടാണ് മൗസ് ഉപയോഗിക്കുന്നതെങ്കില്‍ കുറച്ചുകാലം ഇടതുകൈ കൊണ്ട് ഉപയോഗിച്ച് ശീലമാക്കിയാല്‍ ഇത് ഒരു പരിധി വരെ തടയാം. മൗസ് ഉള്‍പ്പടെയുള്ള കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ വരുന്ന പ്രശ്‌നമാണ് കഴുത്തിനും തോളെല്ലിനും വരുന്ന വേദന. ഒരുകാരണവശാലും മുന്നോട്ടു ചരിഞ്ഞ് ഇരിക്കരുത്. ഒറ്റയിരുപ്പില്‍ ജോലി ചെയ്യരുത്. ഒന്നു-രണ്ടു മണിക്കൂറിനിടയില്‍…

Read More