” അവന്റെ കാതുകളില്‍ ഞാന്‍ പാടി ‘യു ആര്‍ മൈ സണ്‍ഷൈന്‍’… അപ്പോഴേക്കും അവന്‍ കണ്ണുകള്‍ അടച്ചിരുന്നു, ആ കുഞ്ഞു ഹൃദയത്തിന്റെ തുടിപ്പ് നിലച്ചിരുന്നു… ” ; ഒരമ്മയുടെ ഹൃദയഭേദകമായ കുറിപ്പ്

” അവന്റെ കാതുകളില്‍ ഞാന്‍ പാടി ‘യു ആര്‍ മൈ സണ്‍ഷൈന്‍’… അപ്പോഴേക്കും അവന്‍ കണ്ണുകള്‍ അടച്ചിരുന്നു, ആ കുഞ്ഞു ഹൃദയത്തിന്റെ തുടിപ്പ് നിലച്ചിരുന്നു… ” ; ഒരമ്മയുടെ ഹൃദയഭേദകമായ കുറിപ്പ്

യുഎസിലെ മേരിലാന്‍ഡ് സ്വദേശികളായ റൂത്തിന്റെയും ഭര്‍ത്താവ് ജൊനാഥന്‍ സ്‌കള്ളിയുടെയും ഏറ്റവും വിലപ്പെട്ട സമ്പാദ്യമായിരുന്നു കുഞ്ഞു നെലാന്‍… ആദ്യമാദ്യം ചെറിയൊരു മൂക്കടപ്പായിരുന്നു പിന്നീടത് ജലദോഷവും ശ്വാസതടസ്സവുമായി മാറി. അപ്പോഴും മകനെ ഏറെ സ്‌നേഹിക്കുന്ന ആ മാതാപിതാക്കള്‍ അറിഞ്ഞില്ല… അത് അവന്റെ ജീവന്‍ കവരാന്‍ വന്ന കാന്‍സറാണെന്ന്. വൈകാതെ അവര്‍ അറിഞ്ഞു, മകന്‍ മരണത്തോട് മല്ലടിക്കുകയാണെന്നും അവന്റെ എല്ലുകളെയും ടിഷ്യൂവിനെയും ആ അപകടകാരിയായ കാന്‍സര്‍ കാര്‍ന്നു തിന്നുകയാണെന്നും. ചികിത്സകൊണ്ട് ഫലമില്ലെന്ന ഡോക്ടര്‍ന്മാരുടെ വിധിയെഴുത്തു കൂടി ആയതോടെ രോഗത്തിന്റെ ഭീകരത അവര്‍ തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീട് അവനെ സന്തോഷത്തോടെ യാത്ര അയയ്ക്കാനായി ശ്രമം. പക്ഷെ ഇടയ്ക്ക് വെച്ച് നെലാന് കാര്യം മനസ്സിലായി, മരണം അടുത്തെത്തിയതായി കുഞ്ഞിന് തോന്നിത്തുടങ്ങിയിരിക്കണം… പിന്നെ അവന് ഏകാന്തത ഭയമായി. അമ്മ അടുത്തില്ലെങ്കില്‍ മരണം തന്നെ തട്ടിയെടുക്കുമോ എന്ന് ആ കുഞ്ഞ് മനസ് ഭയന്നു. മകനൊപ്പം നിഴല്‍ പോലെ…

Read More