കുടിക്കാന്‍ മാത്രമല്ല സൗന്ദര്യ കാര്യത്തിലും ബിയറിന് അല്‍പ്പം കാര്യം ഉണ്ട്

കുടിക്കാന്‍ മാത്രമല്ല സൗന്ദര്യ കാര്യത്തിലും ബിയറിന് അല്‍പ്പം കാര്യം ഉണ്ട്

ആരോഗ്യത്തിന് ഹാനികരമായ ബിയര്‍ സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണത്രേ. മുടിയുടെയും സൗന്ദര്യത്തെക്കുറിച്ചാലോചിച്ച് സങ്കടപ്പെടുന്ന പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ബിയര്‍ കൂടെ കൂട്ടാവുന്നതാണ്. പഴയ സ്വര്‍ണമാലകള്‍ പുതിയതു പോലെ തിളങ്ങണമെങ്കിലും ഈ ബിയറിനെ കൂട്ടുപിടിച്ചാല്‍ മതി. എന്നാല്‍ ഇവിടം കൊണ്ടു തീരുന്നില്ല ബിയറിന്റെ ഗുണങ്ങള്‍. ബിയറില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി താരനെ പ്രതിരോധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ബിയര്‍ ഉപയോഗിച്ച് തല കഴുകിയാല്‍ താരനില്ലാതെ മുടി സംരക്ഷിക്കാം. പെണ്‍കുട്ടികളുടെ കെട്ടുപിണഞ്ഞ മുടി മാറ്റാനും, മുടിയിഴകള്‍ക്ക് കരുത്ത് നല്‍കാനും ബിയര്‍ സഹായിക്കും.അതിനും ബിയര്‍ ഉപയോഗിച്ച് മുടി കഴുകിയാല്‍ മതി. ഒച്ചിന്റെ ശല്യം അനുഭവിയ്ക്കുന്നവര്‍ക്ക് ബിയറില്‍ അല്‍പം ഉപ്പ് ഇട്ട് ഒച്ചുള്ള സ്ഥലങ്ങളില്‍ തളിച്ചാല്‍ മതി. ചെടികളിലും മറ്റുമുള്ള ഒച്ചിന്റെ ശല്യം ഇതിലൂടെ ഇല്ലാതാക്കാം.നിത്യേന കുറേ ദൂരം സഞ്ചരിച്ച് ഓഫിസിലും കോളെജുകളിലുമൊക്കെ പോകുന്നവരുടെ മുഖ്യ പരാതികളിലൊന്ന് വിയര്‍പ്പുനാറ്റമാണ്. എങ്ങനെ നോക്കിയാലും…

Read More