സന്യാസിമാരുടെ കാവിക്കു പിന്നിലെ രഹസ്യം ഇതാണ്

സന്യാസിമാരുടെ കാവിക്കു പിന്നിലെ രഹസ്യം ഇതാണ്

നിറങ്ങള്‍ അനവധിയുണ്ടെങ്കിലും ചില നിറങ്ങള്‍ ചില പ്രതീകങ്ങള്‍ കൂടിയാണ്. മറു ചിലതാകട്ടെ അടയാളങ്ങളും. പ്രാചീല കാലം മുതല്‍ക്കു തന്നെ സന്യാസത്തിനെ പ്രതീകവത്കരിക്കുന്ന നിറമാണ് കാവി. കാവിയ്ക്ക് സന്യാസി സമൂഹവും പൊതുസമൂഹവും നല്‍കുന്ന പദവിയും ആദരവും മറ്റെന്തിനെക്കാളും വലുതാണ്. കാവിക്ക് ഇന്ത്യന്‍ സമൂഹത്തില്‍ പ്രാധാന്യം വര്‍ദ്ധിക്കാനുളള കാരണം ഭാരതീയര്‍ക്ക് സൂര്യനോടും തീയോടുമുളള ബഹുമാനം കൊണ്ടാണെന്നാണ് ഒരു വിശ്വാസം. ഭാരതീയ തത്വസംഹിതപ്രകാരം ലോകത്തെ ഏറ്റവും കരുത്തുളള ശക്തികളാണ് സൂര്യനും തീയും. തീയുടെയും, അസ്തമയ ഉദയ സൂര്യന്മാരുടെയും നിറം കാവിയ്ക്ക് സമാനമാണ്. അതിനാല്‍ കാവി അണിഞ്ഞാല്‍ അത്തരം ശക്തികള്‍ തങ്ങള്‍ക്ക് ചുറ്റും നിലകൊളളും എന്നൊരുവിശ്വാസം നിലവിലുണ്ട്.   സൈക്കോ നൂറോബിക്ക്‌സ് വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പാരമ്പര്യമാണ് ഇന്ത്യക്കാര്‍ക്ക് കാവി പ്രേമത്തിന് കാരണമായ വസ്തുത. പാരമ്പര്യമായി കാവിയെ സന്യാസത്തിന്റെ പ്രതീകമായിക്കരുതി ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് അതുകൊണ്ടുമാകാം.

Read More