ഒതുക്കുന്നുവെന്ന് പരാതി ; നടീനടന്മാര്‍ക്ക് മോഹന്‍ലാലിന്റെ മറുപടി

ഒതുക്കുന്നുവെന്ന് പരാതി ; നടീനടന്മാര്‍ക്ക് മോഹന്‍ലാലിന്റെ മറുപടി

മലയാള സിനിമയില്‍ തങ്ങളെ ഒതുക്കുന്നുവെന്ന് പരാതി പറയുന്ന നടീനടന്മാര്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍ രംഗത്ത്. സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോഴാണ് തന്നെ ഒതുക്കിയെന്ന പരാതിയുമായി പലരും രംഗത്തെത്തുന്നതെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമാ മേഖലയില്‍ വളരെ കറച്ച് ആളുകള്‍ മാത്രമാണ് ഉള്ളത്. അതില്‍ തന്നെ ഉന്നതരായ പലരും മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണ്. മോഹന്‍ലാല്‍ ചോദിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര സ്ഥാനത്തുള്ള ഇന്‍ഡസ്ട്രിയില്‍ ഒതുക്കലുകള്‍ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മോഹന്‍ലാല്‍. തിരക്കഥയൊന്നും ഒരോ ആള്‍ക്കാരെ മനസ്സില്‍ കണ്ട് എഴുതുന്നത് അല്ല. ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കും. മോഹന്‍ലാല്‍ പറഞ്ഞു. അവസരങ്ങള്‍ കുറയുമ്പോളാണ് തന്നെ ഒതുക്കിയെന്ന പരാതിയുമായി മറ്റുള്ളവര്‍ വരുന്നതെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടുമില്ല, മാറിനില്‍ക്കാന്‍ പറഞ്ഞിട്ടുമില്ല. സ്വയം അധ്വാനിച്ച് തെളിഞ്ഞ് വരികയായിരുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്…

Read More