എടി എന്നുവിളിച്ചയാളെ ശാസിച്ച മമ്മൂക്ക, ഒപ്പം ചേര്‍ത്തുനിര്‍ത്തിയ ലാലേട്ടന്‍; ആണിനെയും പെണ്ണിനെയും തുല്യമായിട്ടെ കണ്ടിട്ടുള്ളൂ, തുറന്നുപറഞ്ഞ് സഹസംവിധായിക

എടി എന്നുവിളിച്ചയാളെ ശാസിച്ച മമ്മൂക്ക, ഒപ്പം ചേര്‍ത്തുനിര്‍ത്തിയ ലാലേട്ടന്‍; ആണിനെയും പെണ്ണിനെയും തുല്യമായിട്ടെ കണ്ടിട്ടുള്ളൂ, തുറന്നുപറഞ്ഞ് സഹസംവിധായിക

‘അമ്മ’ സംഘടനയ്‌ക്കെതിരായ ഡബ്ലുസിസി നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സിനിമയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളേയും അനീതിയേയും കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ശക്തമാക്കുകയാണ്. നടി അര്‍ച്ചന പദ്മിനിയുടെയും സഹസംവിധായിക അനു ചന്ദ്രയുടെയും വെളിപ്പെടുത്തലുകളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മലയാള സിനിമയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാക്കുമ്പോള്‍ സ്വന്തം അനുഭവം പറയുകയാണ് സഹസംവിധായികയായ ഐഷ സുല്‍ത്താന. ഐഷയുടെ കുറിപ്പിന്റെ പൂര്‍ണരൂപം എനിക്ക് ചിലത് പറയാനുണ്ട്: ഞാന്‍ 2008ല്‍ ആണ് ലക്ഷദ്വീപില്‍ നിന്നും കേരളത്തില്‍ എത്തുന്നത് അന്ന് മുതല്‍ ഞാന്‍ ചാനലുകളില്‍ വര്‍ക് ചെയ്തത് തുടങ്ങി. ആര്‍ജെ, വിജെ, മോഡലിങ്, ആക്ടിങ്, പ്രോഗ്രാം പ്രൊഡ്യൂസര്‍ പിന്നെ സ്വന്തമായി ഒരു അഡ്വടൈസിങ് ഫേം കൂടി ഓപ്പണ്‍ ചെയ്തു, അതിനു ശേഷമാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ് ജോലി ചെയ്യാന്‍ തുടങ്ങിയത്. 2008 മുതല്‍ ഈ ദിവസം വരെ രാത്രിയും പകലും ഞാന്‍ വര്‍ക്കേ ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്,…

Read More

വൈറലായി കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട് ട്രയിലര്‍

വൈറലായി കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട് ട്രയിലര്‍

റോഷന്‍ അന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട് ട്രയിലര്‍ മികച്ച പിന്തുണനേടി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഈ മാസം 11 ന് റിലിസിനൊരുങ്ങുന്ന ചിത്രത്തിന്റെ സാന്‍ഡ് ആര്‍ട്ട് ട്രയിലറുകള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത് ഉദയന്‍ എടപ്പാള്‍ ആണ്. കായകുളം കൊച്ചുണ്ണിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസറ്റുചെയ്ത വീഡിയോ മണിക്കുറുകള്‍ക്കകം 30000ത്തോളം പേര്‍ കണ്ടുകഴിഞ്ഞു. കൊച്ചുണ്ണിയെ സഹായിക്കാനെത്തുന്ന ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Read More

കാലത്തിന്റെ തിരിശീല വീഴുംവരെ താന്‍ ഇവിടെ കാണും; ജനങ്ങള്‍ക്കിടയിലേയ്ക്ക് വരാന്‍ ആരുടെയും അനുവാദം വേണ്ടെന്നും മോഹന്‍ലാല്‍

കാലത്തിന്റെ തിരിശീല വീഴുംവരെ താന്‍ ഇവിടെ കാണും; ജനങ്ങള്‍ക്കിടയിലേയ്ക്ക് വരാന്‍  ആരുടെയും അനുവാദം വേണ്ടെന്നും മോഹന്‍ലാല്‍

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തി. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായി എത്തിയത് കാണികളില്‍ ആവേശമുണര്‍ത്തി. കാലത്തിന്റെ തിരിശീല വീഴുംവരെ താന്‍ ഇവിടെ കാണുമെന്നും ജനങ്ങള്‍ക്കിടയിലേയ്ക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നും മോഹന്‍ലാല്‍ ചടങ്ങില്‍ തുറന്നടിച്ചു. കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളിലേറെയായി ഞാന്‍ നിങ്ങള്‍ക്കിടയിലുള്ളയാളാണ്. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് ലഭിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശമുണ്ട്. യാദൃശ്ചികമായി ക്യാമറയുടെ മുന്നിലെത്തിയ ആളാണ് താന്‍. ഈ യാത്രയുടെ അവസാനംവരെ താന്‍ ഇവിടെ കാണുമെന്നും ലാല്‍ പറഞ്ഞു. അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടി വിവാദമായ സാഹചര്യത്തില്‍ മോഹല്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്ത് ചിലര്‍ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

Read More

“രണ്ടാമൂഴം” ചിത്രീകരണം 2019 ജൂലായില്‍ തുടങ്ങും

“രണ്ടാമൂഴം” ചിത്രീകരണം 2019  ജൂലായില്‍ തുടങ്ങും

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം രണ്ടാമൂഴം ഒരുങ്ങുന്നു. എം.ടി വാസുദേവന്‍ നായരുടെ ഏറ്റവും മികച്ച നോവലായ രണ്ടാമൂഴമാണ് അതെ പേരില്‍ തന്നെ സിനിമയാകുന്നത്. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ചിത്രം പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ആയിരം കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധാനം. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് കൊണ്ട് നിര്‍മാതാവ് ബി.ആര്‍ ഷെട്ടി രണ്ടാമൂഴത്തിന്റെ ചിത്രീകരണ തിയതി പ്രഖ്യാപിച്ചു. 2019 ജൂലായില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ബി.ആര്‍ ഷെട്ടി ട്വിറ്ററിലൂടെ അറിയിച്ചു. വി.ആര്‍.ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ചിത്രം ഒക്ടോബറില്‍ റിലീസിനെത്തും.

Read More

മോഹൻലാലിന് പിന്തുണയുമായി സാംസ്‌ക്കാരിക കൂട്ടായ്മ

മോഹൻലാലിന് പിന്തുണയുമായി സാംസ്‌ക്കാരിക കൂട്ടായ്മ

തിരുവനന്തപുരം: മോഹൻലാലിനെ ഒറ്റത്തിരിഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് തിരുവനന്തപുരത്ത് ചേർന്ന സാംസ്കാരിക കൂട്ടായ്‌മ. നിർമ്മാതാവ് ജി സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന് സാംസ്‌ക്കാരിക പ്രവർത്തകരുടെ യോഗത്തിലാണ് തീരുമാനം. ഉണർവ്വ് കലാ സാംസ്കാരിക വേദിയാണ് യോഗം സംഘടിപ്പിച്ചത്. ബുദ്ധിജീവികൾ എന്ന് നടിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ പേക്കൂത്തുകൾക്ക് വിട്ടുകൊടുക്കാനുള്ള ആളല്ല മലയാളത്തിന്റെ മഹാനടൻ മോഹൻലാലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരെ കേരളത്തിന്റെ മനസാക്ഷി ഉണരണം. ഇതിനായി അടുത്ത 5ന് തിരുവനന്തപുരത്ത് ‘ലാലിനൊപ്പം’ എന്ന പേരിൽ ഐക്യദാർഢ്യം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. നിർമ്മാതാക്കളായ കിരീടം ഉണ്ണി, സന്ദീപ്‌ സേനൻ, ഭാവചിത്ര ജയകുമാർ, എം ബി സനിൽ കുമാർ, സംവിധായകരായ രാജസേനൻ, സുരേഷ് ഉണ്ണിത്താൻ, തിരുവനന്തപുരം ഫിലിം ഫ്രറ്റെണിറ്റി സെക്രട്ടറി ആർ രവീന്ദ്രൻ നായർ, മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറി വിമൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഷിബു ശശി, ഉണർവ്വ്…

Read More

ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍

ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി പോസ്റ്റര്‍ പുറത്തുവിട്ടത്.ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടത്തിരുന്നു.ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തില്‍ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, വിവേക് ഒബ്രോയി, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാനതാരങ്ങളായി എത്തും. സുജിത്ത് വാസുദേവ് ക്യാമറയും സംജിത്ത് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ദീപക് ദേവാണ്.

Read More

ബിഗ് ബോസിന്റെ അവതാരകനായി മോഹന്‍ലാല്‍, അന്താരാഷ്ട്ര റിയാലിറ്റി ഷോ മലയാളത്തിലേക്ക്

ബിഗ് ബോസിന്റെ അവതാരകനായി മോഹന്‍ലാല്‍, അന്താരാഷ്ട്ര റിയാലിറ്റി ഷോ മലയാളത്തിലേക്ക്

സൂപ്പര്‍ ഹിറ്റ് അന്താരാഷ്ട്ര റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്’ മലയാളത്തിലും എത്തുന്നു. ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ഷോയുടെ അവതാരകനായി എത്തുന്നത് മോഹന്‍ലാലാണ്. ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഹിറ്റായി മാറിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് കുറേ നാളുകളായി പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇപ്പോഴാണ് നിര്‍മ്മാതാക്കള്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും നേരത്തെ അവതാരകരായി പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ മോഹന്‍ലാലില്‍ എത്തിച്ചേരുകയായിരുന്നു. കൊച്ചിയില്‍ വച്ചായിരിക്കും ഷോയുടെ ഷൂട്ടിംഗ് നടക്കുകയെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത്. സൂപ്പര്‍ ഹിറ്റായ ബിഗ് ബ്രദര്‍ എന്ന യുഎസ് റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പായിരുന്നു ബിഗ് ബോസ്. സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ഹിന്ദി പതിപ്പിന്റെ അവതാരകന്‍. ബോളിവുഡിലെ പല താരങ്ങളുടേയും തുടക്കം ബിഗ് ബോസിലൂടെയായിരുന്നു. സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത് ബിഗ് ബോസിലൂടെയായിരുന്നു. ഹിന്ദി…

Read More

മോഹന്‍ലാലിനു മികച്ച പ്രതികരണം

മോഹന്‍ലാലിനു മികച്ച പ്രതികരണം

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രം ‘മോഹന്‍ലാല്‍’ തിയറ്ററുകളില്‍ എത്തി. ആദ്യ ഷോ ഇടവേള പിന്നിട്ടപ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കയ്യടികളോടെയാണ് മഞ്ജുവിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ വരവേറ്റത്. സിനിമയുടെ ആദ്യ പകുതി തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയെന്നാണ് റിപ്പോര്‍ട്ട്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്ലൈനിലാണ് ചിത്രം വരുന്നത് 1980 ല്‍ ക്രിസ്തുമസ് റിലീസായി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയറ്ററില്‍ എത്തിയതോടെയാണു മോഹന്‍ലാല്‍ മലയാള സിനിമയില്‍ വില്ലനായി എത്തുന്നത്. ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിച്ച കഥാപാത്രത്തിലൂടെയാണ ഈ സിനിമ ആരംഭിക്കുന്നത്. ടോണി ജോസഫും നിഹാലുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.

Read More

മോഹന്‍ലാലിനെ കണ്ടു പഠിക്കണമെന്ന് മല്ലിക സുകുമാരന്‍, സിനിമയില്‍ മാത്രമല്ല, ഓഡിയോ ലോഞ്ചിലും താരം ലാലേട്ടന്‍ തന്നെ

മോഹന്‍ലാലിനെ കണ്ടു പഠിക്കണമെന്ന് മല്ലിക സുകുമാരന്‍, സിനിമയില്‍ മാത്രമല്ല, ഓഡിയോ ലോഞ്ചിലും താരം ലാലേട്ടന്‍ തന്നെ

‘മോഹന്‍ലാല്‍’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ആരവങ്ങളോടെ ആരാധകര്‍ മല്ലികയുടെ വാക്കുകളെ കേട്ടിരുന്നു. ‘ഞാന്‍ എന്റെ മക്കളോട് പറയും, ലാലേട്ടനെ കണ്ട് പഠിക്കണമെന്ന്. അദ്ദേഹത്തിന്റെ വിനയവും ഗുരുത്വവും പെരുമാറ്റരീതിയുമൊക്കെ എല്ലാവരേയും ആകര്‍ഷിക്കുന്നതാണ്. സിനിമയിലെത്തിയാല്‍ എല്ലാവര്‍ക്കും നല്ല പെരുമാറ്റരീതികള്‍ നഷ്ടമാകും. എന്നാല്‍ ലാലുവിന് ആരെ എങ്ങനെയൊക്കെ ബഹുമാനിക്കണമെന്നറിയാം…’ ഒരമ്മയുടെ സ്‌നേഹ വാത്സല്യങ്ങളോടെ മല്ലിക സുകുമാരന്റെ കണ്ണു നിറഞ്ഞു. ‘എല്ലാവരും മോഹന്‍ലാല്‍, മോഹന്‍ലാല്‍ എന്ന് ആവേശംകൊണ്ട് വിളിക്കുന്നു. ആറാം ക്ലാസ്സ് മുതല്‍ എന്റെ ലാലുവിനെ സ്‌കൂളില്‍ കൊണ്ടുവിട്ട മല്ലികച്ചേച്ചിയാണ് ഞാന്‍. ഞാന്‍ ഇപ്പോഴും ലാലു എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. അന്ന് മുതല്‍ ഇന്നുവരെ എല്ലാവരോടുമുള്ള ലാലുവിന്റെ ആ മനുഷ്യസ്നേഹം കണ്ടുപഠിക്കേണ്ടതാണ്. ഗുരുത്വം തിരിച്ചറിഞ്ഞു ബഹുമാനിക്കുന്ന കഴിവ് ഇതൊക്കെ സിനിമയില്‍ എത്തുമ്പോള്‍ പലര്‍ക്കും മാഞ്ഞു പോകാറുണ്ട്.പക്ഷെ എന്റെ മക്കളോട് ഞാന്‍ പറയാറുണ്ട്..ലാലേട്ടനെ കണ്ടു പഠിക്കണം എന്ന്. അതാണ് ലാലുവിന്റെ ഐശ്വര്യവും. ലാലുമായി…

Read More

ലാലേട്ടാ ലാ ലാ…തരംഗം സൃഷ്ടിച്ച് മോഹന്‍ലാലിലെ ഗാനം, ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മകള്‍

ലാലേട്ടാ ലാ ലാ…തരംഗം സൃഷ്ടിച്ച് മോഹന്‍ലാലിലെ ഗാനം, ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മകള്‍

സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന പുതിയ ചിത്രത്തിലെ ‘ലാലേട്ടാ ലാ ലാ’ ഗാനത്തിന്റെ മുഴുവന്‍ വിഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന പാടിയ പാട്ട് ടീസറിലൂടെ തന്നെ വലിയ തരംഗം തീര്‍ത്തിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു. ചിത്രത്തില്‍ കടുത്ത മോഹന്‍ലാല്‍ ആരാധികയായി എത്തുന്നത് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരാണ്. മഞ്ജുവിന്റെ മീനാക്ഷി എന്ന കഥാപാത്രത്തിന്റെ ജനനം മുതലുള്ള സംഭവങ്ങളാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. മീനാക്ഷി മോഹന്‍ലാല്‍ ആരാധികയായി മാറുന്നതും ശൈശവവും കൗമാരവും കടന്ന് വിവാഹിതയാകുന്നതുമൊക്കെ ഗാനത്തില്‍ കാണിച്ചിരിക്കുന്നു. മോഹന്‍ലാലിന്റെ ആരാധകര്‍ക്കിടയില്‍ ഈ പാട്ടിന് വന്‍ ജനപ്രീതിയാണ് ലഭിക്കുന്നത്. സാധാരണ അടിച്ചുപൊളി പാട്ടുകളാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളതെങ്കില്‍ തങ്ങളുടെ പ്രിയതാരത്തെക്കുറിച്ചുള്ള മെലഡി ഇരു കയ്യും നീട്ടി സ്വീകരിച്ചു ഇത്തവണ ആസ്വാദകര്‍. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി…

Read More