ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ആരാധിക്കപ്പെടുന്ന പുരുഷന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എം.എസ് ധോണി. വിരാട് കൊഹ്ലിയേയും സച്ചിന് തെണ്ടുല്‍ക്കറേയും പിന്നിലാക്കിയാണ് ധോണി രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. സച്ചിന് ഏഴാമതും കോലി എട്ടാം സ്ഥാനത്തുമാണ്. യുഗോവ് (YouGov) എന്ന ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ് റിസര്‍ച്ച് കമ്പനി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 42,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയിലാണ് ധോണി അസൂയാവാഹമായ നേട്ടം സ്വന്തമാക്കിയത്. 8.85 ശതമാനം വോട്ടാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ നേടിയത്. 15.66 ശതമാനം വോട്ട് നേട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്ത്. രത്തന്‍ ടാറ്റ (8.02%) , അമിതാഭ് ബച്ചന് (6.55%), സച്ചിന് തെണ്ടുല്‍ക്കര്‍ (5.81%), വിരാട് കോലി (4.46%) എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍. ബരാക് ഒബാമ (7.36%), ബില്‍ ഗേറ്റ്സ് (6.96%) എന്നിവരെല്ലാം ധോനിക്ക് പിന്നിലാണ്. പോര്‍ച്ചുഗീസ്…
Read MoreTag: modi
മോദിയുടെ സമ്മാനങ്ങള്‍ ലേലത്തിന് ; മൂല്യം 93.42 ലക്ഷം
ന്യൂഡല്‍ഹി: മോദിക്ക് കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ക്കിടെ ലഭിച്ച ഉപഹാരങ്ങള്‍ ലേലത്തിന്. 93,42,350 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ വെച്ചാണ് ലേലം ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച 35ലധികം ഛായാചിത്രങ്ങളും, ഗാന്ധിജി, മോദിയുടെ അമ്മ, സര്‍ദാര്‍ പട്ടേല്‍ എന്നിവരോടൊപ്പം നില്ക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്. സില്‍ക്ക്, കമ്പിളി, കണ്ണാടി, ഗോള്‍ഡ് പ്ലേറ്റ് എന്നിവകൊണ്ട് നിര്മിച്ചവയാണേറെയും. സമ്മാനങ്ങളുടെ കൂട്ടത്തില്‍ പശു പ്രതിമ, സ്വാമി വിവേകാന്ദ പ്രതിമ, ലോര്‍ഡ് കൃഷ്ണയുടെ പ്രതിമ എന്നിവയുമുണ്ട്. 576 ഷാളുകള്‍, 964 അംഗവസ്ത്രം എന്നിവയും ലേലത്തിനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഏറ്റവും വിലകുറഞ്ഞ സമ്മാനത്തിന്റെ വില 200 രൂപയാണ്. കൂടിയതിന്റേതാകട്ടെ 2.5 ലക്ഷവും.
Read Moreമോദി നുണയനായ ലാമ; മോദിയെ പരിഹസിച്ച് നടന് പ്രകാശ് രാജ്
ന്യൂഡല്‍ഹി: മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശത്തെ പരിഹസിച്ച് നടന് പ്രകാശ് രാജ്. ദ് ലൈ ലാമ (നുണയനായ ലാമ) എന്നാണ് മോദിയെ പ്രകാശ് രാജ് വിശേഷിപ്പിച്ചത്. വസ്ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ ഷോയ്ക്കും പണം മുടക്കുന്ന, ഒരു പഴ്സ് പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി മോദിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് അദ്ദേഹം ട്വിറ്ററില്‍ കളിയാക്കി. കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണു മോദി എത്തിയത്. കാവിയുടുത്തു ഗുഹയില്‍ പ്രാര്ഥിക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഒരു കിലോമീറ്ററോളം മല നടന്നു കയറിയാണ് ആധുനിക സൗകര്യങ്ങളുള്ള ഗുഹയിലെത്തിയത്. മോദിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി പ്രതിഷേധിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വോട്ടര്‍മാരെ സ്വീധിനിക്കാനുള്ള മോദിയുടെ നീക്കമാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും രംഗത്തെത്തി.
Read Moreരുദ്ര ഗുഹ സാധാരണ ഗുഹയല്ലാ!… പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം, 24 മണിക്കൂറും പരിചാരകന്, ടെലഫോണ്‍, വൈദ്യുതി തുടങ്ങി ആധുനിക സൗകര്യങ്ങള്‍
കേദാര്‍നാഥ്: പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കുകളെല്ലാം മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാന്ത ധ്യാനത്തിനെത്തിയതോടെ കേദാര്‍നാഥിലെ രുദ്ര ഗുഹയും പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുകയാണ്. ഗൂഗിളിലും മറ്റും ഏവരും തിരയുന്നത് രുദ്ര ഗുഹയുടെ സവിശേഷതകളും പ്രത്യേകതകളും എന്താണെന്നതാണ്. ‘രുദ്ര’യിലെ ഏകാന്ത ധ്യാനത്തിന്റെ വിവരങ്ങളറിയാന്‍ ശ്രമിക്കുന്നവരും കുറവല്ല. കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമിറ്റര്‍ മുകളിലേക്ക് നടന്നാണ് രുദ്ര ഗുഹയിലെത്തേണ്ടത്. വെട്ടുകല്ലുകള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്. ഒരു സാധാരണ ഗുഹയായിട്ടല്ല ഇത് നിര്‍മ്മിച്ചത്. ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഹിമാലയത്തില്‍ ഏകാന്ത ധ്യാനത്തിനെത്തുന്നവര്‍ക്ക് മോദിയുടെ ആഗ്രഹപ്രകാരം പ്രത്യേക സൗകര്യമേര്‍പ്പെടുത്തുന്നതിനായി…
Read Moreതാമരമുദ്രയുള്ള കാവല്ക്കാരന് കള്ളനെന്ന് മെയ് 23ന് തെളിയുമെന്ന് രാഹുല്‍ ഗാന്ധി
ദില്ലി: കാവല്‍ക്കാരനായ കള്ളനെ മെയ് 23 ന് ജനകീയകോടതി ശിക്ഷിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാല്‍ കേസിലെ സുപ്രീംകോടതി ഉത്തരവിനെ പറ്റി നടത്തിയ പരാമര്‍ശത്തില്‍ സത്യവാങ്മൂലം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരാമര്‍ശം. താമരമുദ്രയുള്ള കാവല്ക്കാരന് കള്ളന് ത്ന്നെയാണ് മെയ്് 23ന് ജനകീയകോടതി തീരുമാനിക്കും. നീതി നടപ്പാകും. പാവപ്പെട്ടവരെ കൊള്ളയടിച്ച് അത് തന്റെ സമ്പന്ന സുഹൃത്തുക്കള്‍ക്കു നല്കിയ കാവല്ക്കാരന് ശിക്ഷിക്കപ്പെടുമെന്നും രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി
Read Moreമോദിയുടെ ”ആപ്പ്”, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു
ന്യൂഡല്‍ഹി: മോദിയുടെ ആന്‍ഡ്രോയഡ് ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. യു.എസിലുള്ള ക്ലെവര്‍ ടാപ് എന്ന കമ്പനിക്കാണ വിവരങ്ങള്‍ അനധികൃതമായി കൈമാറുന്നതെന്നും ഫ്രാന്‍സിലെ സുരക്ഷാ റിസേര്‍ച്ചറായ എലിയട്ട് ആല്ഡേഴസന് വെളിപ്പെടുത്തി. ട്വിറ്ററിലാണ് ആല്ഡേഴസണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത. മോദിയുടെ ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ ഉപകരണ വിവരങ്ങളും ഒപ്പം സ്വകാര്യ വിവരങ്ങളും in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുവെന്ന് ആല്ഡേഴസന് വാദിക്കുന്നു. ഓപറേറ്റിങ് സോഫ്റ്റ്വെയര്, നെറ്റ്വര്ക് ടൈപ്പ്, കാരിയര്‍ തുടങ്ങിയ ഡിവൈസ് വിവരങ്ങളും ഇ-മെയില്‍, ഫോട്ടോ, വയസ്സ്, പേര് തുടങ്ങിയ വ്യകതിഗത വിവരങ്ങളുമാണ് അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നത്.
Read Moreലക്നൗ സര്‍വകലാശാലയിലെ ബി.കോം വിദ്യാര്‍ത്ഥികളുടെ അപ്ലൈഡ് എക്കണോമിക്സ് പരീക്ഷയില്‍ മോദിയുടെ വിവിധ പദ്ധതികള്‍
സ്വയം പുകഴ്ത്തുന്ന, സ്വന്തം സര്‍ക്കാരിനെയും പദ്ധതികളെയും വാഴ്ത്തുന്ന ഒരു പ്രധാനമന്ത്രി എന്നാണ് നരേന്ദ്ര മോദി പൊതുവേ അറിയപ്പെടുന്നത്. വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല, നോട്ടുനിരോധനം, ജിഎസ്ടി പോലുള്ള ഇടിത്തീകളയച്ച് ജനത്തെ ബുദ്ധിമുട്ടിയ്ക്കുകയും ചെയ്തു. എങ്കില്‍പ്പോലും തന്റെ, പ്രത്യേകിച്ച് ബിജെപി സര്‍ക്കാരിന്റെ ഭരണം ലോകത്തെ ഏറ്റവും മികച്ചതെന്ന വാദമാണ് ഇപ്പോഴും മോദി ഉയര്‍ത്തുന്നതും ലോകത്തെ കാണിക്കുന്നതും. തന്റെയും സര്‍ക്കാരിന്റെയും മാഹാത്മ്യം എടുത്തുകാണിക്കാനായി നരേന്ദ്രമോദി ഏതറ്റം വരെയും പോകുമെന്ന് വെളിപ്പെടുത്തുന്നതാണ് പുതിയ സംഭവമെന്നാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ പറയുന്നത്. സംഭവമിതാണ്, ബി.കോം പരീക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളെക്കുറിച്ച് നാല്പതോളം മാര്‍ക്കിന് നിര്‍ബന്ധിത ചോദ്യങ്ങള്‍. ലക്നൗ സര്‍വകലാശാലയിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ത്ഥികളുടെ അപ്ലൈഡ് എക്കണോമിക്സ് പരീക്ഷയ്ക്കാണ് സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കടന്നുവന്നത്. പ്രധാനമന്ത്രിയുടെ ഫസല്‍ ബീമാ യോജന, ഡിജിറ്റല്‍ ഇന്ത്യ, ദീന്…
Read Moreമോദി രാജിവെക്കണം: സുധീരന്
കൊച്ചി: നരേന്ദ്ര മോദി രാജിവച്ച് ഒഴിയണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് ആവശ്യപ്പെട്ടു. ഇറാഖില്‍ 39 ഇന്ത്യക്കാരെ ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയ വിവരം മുഴുവന്‍ ഭാരതീയരെയും ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ ഉറ്റവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന കുടുംബാംഗങ്ങള്‍ക്കും രാജ്യത്തിനും കനത്ത ആഘാതമാണ് ഇതേല്‍പ്പിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന സഹോദരങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു എന്നും വി.എം സുധീരന് പറഞ്ഞു. അടുത്ത കാലം വരെ തട്ടിയെടുക്കപ്പെട്ട ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് പറഞ്ഞുകൊണ്ട് പാര്‍ലമെന്റിനെയും ജനങ്ങളെയും കബളിപ്പിച്ച നരേന്ദ്ര മോഡി സര്‍ക്കാര്‍, അതീവ ഗുരുതരമായ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അര്‍ഹത മോദിക്കും കൂട്ടര്‍ക്കുമില്ല. ഇനിയും വൈകാതെ കുറ്റം ഏറ്റുപറഞ്ഞ് നരേന്ദ്ര മോദി രാജിവച്ച് ഒഴിയണം.
Read Moreഫെയ്സ്ബുക്കില്‍ മോദിയെ കടത്തിവെട്ടി ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് ചൂടില്‍ പരസ്പരം പോരാടി മുന്നേറുകയാണ് ബിജെപിയും കോണ്‍ഗ്രസ്സും. പക്ഷേ, ഗുജറാത്തിലെ പൊതുവേദികളിലെന്ന പോലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും തിളങ്ങിനില്‍ക്കുന്നത് നരേന്ദ്രമോദിയോ രാഹുല്‍ ഗാന്ധിയോ അല്ല, ഹാര്‍ദിക് പട്ടേലാണ്. പട്ടേല്‍ സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി കോണ്‍ഗ്രസ്സിനെപ്പോലും തന്റെ വരുതിയിലെത്തിച്ച ഹാര്‍ദിക് ബിജെപിയെ തറപറ്റിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. കോണ്‍ഗ്രസ്സിന്റെ പിന്തുണയുള്ള ഈ പാട്ടീദാര്‍ നേതാവിന് സംസ്ഥാനമെങ്ങും വന്‍ സ്വീകാര്യതയുണ്ട്. വിവാദ സിഡികള്‍ പുറത്തെത്തിച്ച് ഹാര്‍ദികിനെ ഒന്നിരുത്താന്‍ ബിജെപി ശ്രമിച്ചെങ്കിലും അതൊക്കെ വിഫലമായി. ആ ശ്രമം തിരിച്ചടിച്ചു എന്ന് വേണം പറയാന്‍. ബിജെപിയുടെ കപടമുഖം വെളിവാക്കാന്‍ അവര്‍ തന്നെ വ്യാജ സിഡികളുണ്ടാക്കി വിതരണം ചെയ്യുന്നു എന്ന ഹാര്‍ദികിന്റെ വാക്കുകളാണ് ജനം ഏറ്റെടുത്തത്. ഇരുപത്തിനാലുകാരനുള്ള ഈ സ്വീകാര്യതയുടെ തെളിവാണ് ബിജെപിയെപ്പോലും കടത്തിവെട്ടി മുന്നേറുന്ന ഹാര്‍ദിക് പട്ടേലിന്റെ ഫെയ്സ്ബുക് പേജ്. ഡിജിറ്റല്‍ പ്രചാരണത്തില്‍ അഗ്രഗണ്യരായ ബിജെപിയുടെ തന്ത്രങ്ങളൊന്നും…
Read Moreമോദിയെ ചോദ്യത്തില്‍ മുക്കി സോഷ്യല്‍മീഡിയ; ബിജെപിയെ കുടുക്കിയ 23 ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ന്യുഡല്‍ഹി :് ബി.ജെ.പിയെ കടന്നാക്രമിച്ച് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ 23 ചോദ്യങ്ങള്‍ കൊണ്ട് രൂക്ഷമായി വിമര്‍ശിച്ചാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രംഗത്തെത്തിയത്. ചോദിങ്ങള്‍ അടങ്ങിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.കോണ്‍ഗ്രസ്സ് സി.പി.എം ഗ്രൂപ്പുകളിലാണ് ഈ ബി.ജെ.പി വിരുദ്ധ പോസ്റ്റിന് സ്വീകാര്യത കൂടുതല്‍ ലഭിച്ചിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി അനുഭാവികളും എതിര്‍ത്ത് രാഷ്ട്രീയ എതിരാളികളും രംഗത്ത് വന്നതോടെ ചര്‍ച്ചകള്‍ക്കും ചൂട് പിടിച്ചിട്ടുണ്ട്.അയോദ്ധ്യയിലെ ക്ഷേത്രം എന്തായി എന്ന് തുടങ്ങുന്ന ചോദ്യം അവസാനിക്കുന്നത് 15 ലക്ഷം വീതം ഇന്ത്യയിലെ ജനങ്ങളുടെ അക്കൗണ്ടിലിട്ടോ എന്ന് കളിയാക്കി കൊണ്ടാണ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :- മോഡിയുടെ ഭരണം ഏകദേശം നാല് വര്‍ഷം ആകുന്നല്ലോ ,സംഘപരിവാര്‍ അനുകൂലികളോട് ആണ് ചോദ്യം. അവരോട് മാത്രം.. ഇനി ഇത്രയും…
Read More