ഔഡിയുടെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ക്യു7 കൊച്ചിയിലെത്തി

ഔഡിയുടെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ക്യു7 കൊച്ചിയിലെത്തി

ഔഡിയുടെ എസ്യുവി ശ്രേണിയില്‍ മുന്‍പന്തിയിലുള്ള ക്യു7 ന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ കൊച്ചിയിലെ ഷോറൂമില്‍ പ്രദര്‍ശനത്തിനെത്തി. ഔഡി ക്യു 7 ബ്ലാക്ക് എഡിഷനാണ് ഷോറൂമില്‍ എത്തിയിരിക്കുന്നത്. ഉത്സവകാല ആനുകൂല്യങ്ങളോടെ കുറഞ്ഞ പലിശ നിരക്കില്‍ വാഹനം സ്വന്തമാക്കാനുള്ള സൗകര്യവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. 82.15 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

Read More

എന്‍ട്രി ലെവല്‍ ക്രോസ് ഓവര്‍; റെനോ ക്വിഡിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ ഒന്നിന് എത്തും

എന്‍ട്രി ലെവല്‍ ക്രോസ് ഓവര്‍; റെനോ ക്വിഡിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ ഒന്നിന് എത്തും

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ നിര്‍മ്മിച്ച എന്‍ട്രി ലെവല്‍ ക്രോസ് ഓവറാണ് റെനോ ക്വിഡ്. വാഹനത്തിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പ് ഒക്ടോബര്‍ ഒന്നിന് വിപണിയിലെത്തും. ഇന്ത്യന്‍ വിപണിയെ മുന്നില്‍കണ്ടാണ് വാഹനം ഇറക്കിയത്. 2015-ല്‍ ആണ് വാഹനം ആദ്യമായി ഇറക്കിയത്. നല്ല രീതിയില്‍ വില്പനയുള്ള വാഹനത്തിന്റെ പുതിയ മോഡല്‍ ഈ മാസം വിപണിയില്‍ എത്തും. വാഹനത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പുതിയ മോഡലില്‍ വാഹനത്തിന് അകത്ത് കുറച്ച് മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയ മോഡലില്‍ നിരവധി മാറ്റങ്ങളുമായാണ് എത്തുന്നത്. കാഴ്ചയില്‍ പഴയ മോഡലിനെപ്പോലെ സാമ്യം ഉണ്ടെങ്കിലും നിരവധി മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും നല്ല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ മുന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിന് ഉള്ളത്.

Read More

മൃഗങ്ങളുടെ ചിത്രം ദേഹത്ത് ചായം കൊണ്ട് വരച്ച് മോഡല്‍ നഗരമധ്യത്തില്‍; കാര്യങ്ങളറിഞ്ഞപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു

മൃഗങ്ങളുടെ ചിത്രം ദേഹത്ത് ചായം കൊണ്ട് വരച്ച് മോഡല്‍ നഗരമധ്യത്തില്‍; കാര്യങ്ങളറിഞ്ഞപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു

മൃഗങ്ങളുടെ ചിത്രം ദേഹത്ത് ചായം കൊണ്ട് വരച്ച് നഗര മധ്യത്തില്‍ നില്‍ക്കുന്ന പ്രശസ്ത മോഡലിനെ കണ്ട് പ്രദേശവാസികള്‍ അത്ഭുതപ്പെട്ടു. ലണ്ടനിലെ പ്രശസ്ത മോഡല്‍ റിയാന്‍ സഗ്ഡാനാണ് അര്‍ദ്ധ നഗ്‌നയായി നഗര മധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് ചുറ്റും കൂടി നിന്നവരെ ഞെട്ടിച്ചത്. മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തിനായിരുന്നു മോഡലിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം. അന്താരാഷ്ട്ര മൃഗ സംരക്ഷണ സംഘടനയായ ‘പെറ്റ’യുടെ പേരിലുള്ള ബോര്‍ഡും കൈയ്യിലേന്തിയായിരുന്നു നടിയുടെ നില്‍പ്പ്. അര്‍ദ്ധനഗ്‌നയായ മേനിയില്‍ ചെന്നായയുടെ ചിത്രങ്ങളും ചായങ്ങള്‍ കൊണ്ട് വരച്ചു ചേര്‍ത്തിട്ടുണ്ട്. ‘കാനഡ ഗൂസെ’ എന്ന പ്രശസ്ത ശീത കാല വസ്ത്രം നിര്‍മ്മിക്കുന്ന കമ്പനി അമേരിക്കയില്‍ ധാരാളമായി കാണപ്പെടുന്ന കൊയോട്ട്സ് എന്ന വിഭാഗം ചെന്നായയുടെ തോല്‍ ഉപയോഗിച്ച് കോട്ടുകള്‍ നിര്‍മ്മിക്കുന്നത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ ‘പെറ്റ’യുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ പരിപാടികളും ‘കാനഡ ഗൂസെ’ കമ്പനിയുടെ ലണ്ടന്‍…

Read More

ന്യൂനതയെ ഗുണമാക്കി മാറ്റി മോഡല്‍ മരിയാന; മുഖത്തുള്ള ഭീമന്‍ മറുകാണ് മരിയാനയുടെ തുറുപ്പു ചീട്ട്

ന്യൂനതയെ ഗുണമാക്കി മാറ്റി മോഡല്‍ മരിയാന; മുഖത്തുള്ള ഭീമന്‍ മറുകാണ് മരിയാനയുടെ തുറുപ്പു ചീട്ട്

പാടുകളൊന്നുമില്ലാത്ത സുന്ദരമായ മുഖം ഉണ്ടായാല്‍ മാത്രമേ മോഡലിംഗ് രംഗത്ത് തിളങ്ങാനാവൂ എന്നാണ് പൊതുധാരണ. എന്നാല്‍ ഈ മുന്‍വിധികളെ കാറ്റില്‍ പറത്തിയാണ് മരിയാന മെന്‍ഡസ് എന്ന ഇരുപത്തിനാലുകാരി മോഡലിംഗിലെ സൂപ്പര്‍താരമായി മാറിയത്. മുഖത്തുള്ള ഭീമന്‍ മറുകാണ് മരിയാനയെ മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്ഥയാക്കുന്നത്. ബ്രസീല്‍ സ്വദേശിയായ മരിയാനയുടെ മൂക്കും വലത്തെകണ്ണും കവിളിന്റെ ഭാഗങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന ആ കറുത്ത മറുക് കുട്ടിക്കാലം തൊട്ടേ അവളെ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തിയിരുന്നു. ഇരുപതിനായിരത്തില്‍ ഒരാള്‍ക്കു മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകതരം മറുകായിരുന്നു അത്. ത്വക്കിനുള്‍വശത്തായി അസാധാരണമാം വിധത്തില്‍ നിറക്കൂടുതലുണ്ടാവുകയും തല്‍ഫലമായി ബാധിക്കപ്പെട്ട പ്രദേശമാകെ കറുത്തിരുണ്ടു പോവുകയും ചെയ്യുന്നതാണ് അവസ്ഥ. ഈ മറുക് മരിയാനയെ ഭാവിയില്‍ ആളുകളുടെ മുമ്പില്‍ പരിഹാസ്യയാക്കുമോ എന്ന സംശയത്തെത്തുടര്‍ന്ന് വീട്ടുകാര്‍ അഞ്ചാം വയസില്‍ അവളെ ഒരു ലേസര്‍ സര്‍ജറിയ്ക്കു വിധേയയാക്കി. മറുകിന്റെ കറുപ്പു കുറയ്ക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ കുറേ…

Read More

ശരീരത്തില്‍ വരച്ച് ചേര്‍ത്ത വസ്ത്രങ്ങളുമായി ബീച്ചിലൂടെ നടന്നു; നഗ്നശരീരമാണെന്ന് തിരിച്ചവര്‍ വീണ്ടും തിരിഞ്ഞു നോക്കി, ഇരുപത്തിലുകാരി മോഡലിന്റെ ധീരപരീക്ഷണം ഇങ്ങനെ…

ശരീരത്തില്‍ വരച്ച് ചേര്‍ത്ത വസ്ത്രങ്ങളുമായി ബീച്ചിലൂടെ നടന്നു; നഗ്നശരീരമാണെന്ന് തിരിച്ചവര്‍ വീണ്ടും തിരിഞ്ഞു നോക്കി, ഇരുപത്തിലുകാരി മോഡലിന്റെ ധീരപരീക്ഷണം ഇങ്ങനെ…

ലോസാഞ്ചലസ്: ശരീരത്തില്‍ വരച്ച് ചേര്‍ത്ത വസ്ത്രങ്ങളുമായി ഒരു സുന്ദരി ബീച്ചിലിറങ്ങിയത് കാഴ്ചയായി. പരീക്ഷത്തിന് പിന്നില്‍ ഒരു പത്രസ്ഥാപനമായിരുന്നു. ബീച്ചില്‍ ഒരു സുന്ദരി പൂര്‍ണ നഗ്നയായി നടന്നാല്‍ ഇങ്ങനെ അത്രപേര്‍ ശ്രദ്ധിക്കും എന്നറിയാനുള്ള ഒരു പരീക്ഷണം ബ്രിട്ടനിലെ ഡെയ്‌ലി മെയില്‍ പത്രം നടത്തി. ലോസാഞ്ചലസിലെ വെനീസ് ബീച്ചിലായിരുന്നു പരീക്ഷണം. മുമ്പ് ഡെയ്‌ലി മെയില്‍ ബ്രിട്ടനിലെ തെരുവുകളിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ലോസാഞ്ചലസിലെ ബീച്ചില്‍ ക്രിസ്റ്റല്‍ ഈസ്റ്റ്മാന്‍ എന്ന 24കാരി മോഡലാണ് ധീരപരീക്ഷണത്തിനു തയാറായത്. അരയില്‍ ചെറിയ അടിവസ്ത്രം ക്രിസ്റ്റല്‍ ധരിച്ചിരുന്നു. എന്നാല്‍ മുട്ടുവരെ ഇറക്കമുള്ള നിക്കറും അരയ്ക്കു മുകളില്‍ ബ്ലൗസും ശരീരത്തില്‍ വരച്ചുപിടിപ്പിക്കുകയായിരുന്നു. കണ്ടാല്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്നേ തോന്നൂ. ഒറ്റയടിക്ക് ആളുകളുടെ ശ്രദ്ധ നേടാന്‍ ക്രിസ്റ്റലിന് ആയില്ല. എന്നാല്‍ ചിലര്‍ വസ്ത്രം വരച്ചുചേര്‍ത്തിരിക്കുന്നതാണെന്നു തിരിച്ചറിയുകയും വീണ്ടും വീണ്ടും തിരിഞ്ഞു നോക്കുകയും ചെയ്യുകയുണ്ടായി. പലര്‍ക്കും താന്‍ നഗ്നയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന്…

Read More