മിസ് കുമാരി പുരസ്‌കാരം ഏറ്റുവാങ്ങി നടി പാര്‍വതി

മിസ് കുമാരി പുരസ്‌കാരം ഏറ്റുവാങ്ങി നടി പാര്‍വതി

പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിസ് കുമാരി പുരസ്‌കാരം നടി പാര്‍വതി തിരുവോത്ത് ഏറ്റുവാങ്ങി. 33,333 രൂപയും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ മിസ് കുമാരിയുടെ ഒര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരമാണ് ഇത്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് നന്ദിവാക്കുകള്‍ കുറിച്ചിട്ടുണ്ട്. സെപ്തംബര്‍ 8ന് വൈകിട്ട് ആറിന് കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് പാര്‍വതിയ്ക്ക് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പി. ഭാസ്‌കരന്‍ -രാമുകാര്യാട്ട് കൂട്ടുകെട്ടിലെ ആദ്യചിത്രമായ നീലക്കുയിലിലെ നായികയാണ് മിസ് കുമാരി. നടി ഷീല, കലാമണ്ഡലം ക്ഷേമാവതി, എ.എസ്. പ്രിയ എന്നിവരടങ്ങുന്ന ജൂറിയാണ്…

Read More

മിസ് കുമാരി പുരസ്‌കാരം സ്വന്തമാക്കി പാര്‍വതി

മിസ് കുമാരി പുരസ്‌കാരം സ്വന്തമാക്കി പാര്‍വതി

പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിസ് കുമാരി പുരസ്‌കാരം നടി പാര്‍വതി തിരുവോത്തിന്. 33,333 രൂപയും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സെപ്തംബര്‍ 8ന് വൈകിട്ട് ആറിന് കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പുരസ്‌കാരം നല്‍കും. എല്ലാ വര്‍ഷവും സമര്‍പ്പിക്കാറുള്ള പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ യുവപ്രതിഭാപുരസ്‌കാരം, മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികം പ്രമാണിച്ചാണ് മിസ് കുമാരി പുരസ്‌കാരം എന്ന് നാമകരണം ചെയ്തത്. പി. ഭാസ്‌കരന്‍ -രാമുകാര്യാട്ട് കൂട്ടുകെട്ടിലെ ആദ്യചിത്രമായ നീലക്കുയിലിലെ നായികയാണ് മിസ് കുമാരി. നടി ഷീല, കലാമണ്ഡലം ക്ഷേമാവതി, എ.എസ്. പ്രിയ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

Read More