മസില് കൂട്ടാന്‍ മാത്രമല്ല വയറ് കുറയ്ക്കാനും പാല്‍

മസില് കൂട്ടാന്‍ മാത്രമല്ല വയറ് കുറയ്ക്കാനും പാല്‍

ആരോഗ്യകരമായ ജീവിതരീതികള്‍ തുടര്‍ന്നുപേരുന്നവര്‍ ഭക്ഷണക്രമത്തില്‍ നിന്ന് ഒരിക്കലും ഒഴിവാകാത്ത ഒന്നാണ് പാല്‍. പാലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ തന്നെയാണ് കൂടുതല്‍ ആളുകളുടെയും പ്രിയപ്പെട്ട പാനീയമാക്കി ഇതിനെ മാറ്റുന്നത്. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ പാലും പാലുല്‍പന്നങ്ങളും പാടെ ഉപേക്ഷിക്കുന്നതാണ് പതിവ്. പാലുപയോഗം കൊഴിപ്പ് കൂട്ടുമെന്ന തെറ്റിധാരണയാണ് ഈ ശീലത്തിന് കാരണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ പാലിന്റെ ഒരുപാട് ഗുണങ്ങളില്‍ ഒന്നാണ് കൊഴുപ്പ് കത്തിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നതെന്ന് ഇവര്‍ പറയുന്നു. മസില്‍ കൂട്ടാന്‍ സഹായിക്കും എന്നതിനോടൊപ്പം തന്നെ പാലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ വിശപ്പിനെ നിയന്ത്രിക്കാനും ഉപകാരപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള പ്രവണതയെ തടയുന്നതാണ്. വിശപ്പിന് കാരണമാകുന്ന ഗ്രെലിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കുന്നതോടെ ഭക്ഷണത്തിന്റെ അളവും സ്വാഭാവികമായി കുറഞ്ഞുവരും. പാലില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി3 (നയാസിന്‍) ശരീരഭാരം ക്രമമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ശരീരത്തില്‍…

Read More