ലാ ലിഗയില്‍ അമ്പത് പെനാല്‍റ്റി ഗോളുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ താരം… മെസ്സി ഡാ.. !

ലാ ലിഗയില്‍ അമ്പത് പെനാല്‍റ്റി ഗോളുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ താരം… മെസ്സി ഡാ.. !

ലാ ലിഗയില്‍ വലന്‍സിയക്കെതിരായ മത്സരത്തില്‍ ബാഴ്‌സ പിന്നില്‍ നിന്ന് തരിച്ചിടിച്ച് സമനില നേടുകയായിരുന്നു. ഒരു പെനാല്‍റ്റിയടക്കം ബാഴ്‌സയുടെ രണ്ട് ഗോളുകളും നേടിയത് ലയണല്‍ മെസിയാണ്. ഈ പെനാല്‍റ്റി ഗോളിലൂടെ അത്യൂപൂര്‍വമായ ഒരു നാഴികക്കല്ല് മെസി പിന്നിട്ടു. ലാ ലിഗയില്‍ അമ്പത് പെനാല്‍റ്റി ഗോളുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് മെസി കൈവരിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഹ്യൂഗോ സാഞ്ചസ് എന്നിവരാണ് മെസിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. ഇതില്‍ തന്നെ 61 ലാ ലിഗ പെനാല്‍റ്റി ഗോളുകള്‍ നേടിയ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. മെക്‌സിക്കോ സൂപ്പര്‍ താരമായിരുന്ന ഹ്യൂഗോ സാഞ്ചസ് 56 ലാ ലിഗ പെനാല്‍റ്റി ഗോളുകള്‍ വലയിലെത്തിച്ചിട്ടുണ്ട്. മത്സരത്തിനിടെ പോര്‍ച്ചുഗീസ് താരം നെല്‍സന്‍ സെമാഡോയെ വലന്‍സിയ താരങ്ങള്‍ ഫൗള്‍ ചെയ്തതിനാണ് ബാഴ്‌സയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. കഴിഞ്ഞ ദിവസം കോപ്പാ ഡെല്‍ റേ ക്വാര്‍ട്ടറില്‍ സെവിയ്യക്കെതിരായ മത്സരത്തിനിടെ ലഭിച്ച…

Read More

ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരം : അവസാന പത്ത് പേരില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കും മെസ്സിക്കുമൊപ്പം എംബാപ്പെയും..

ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരം : അവസാന പത്ത് പേരില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കും മെസ്സിക്കുമൊപ്പം എംബാപ്പെയും..

സൂറിച്ച്: ഇത്തവണ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരം ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ഫുട്‌ബോള്‍ ലോകം. അവസാന പത്ത് പേരില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം യുവതാരം ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ എംബാപ്പെയും ഇടം നേടി. അതേസമയം ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലേക്ക് പോയ നെയ്മര്‍ ആദ്യ പത്തില്‍ പോലുമില്ല. കഴിഞ്ഞ രണ്ട് സീസണിലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയായിരുന്നു ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരം. തുടര്‍ച്ചയായ മൂന്നു തവണ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതും ലോകകപ്പില്‍ പോര്‍ച്ചുഗലിനെ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തിച്ചതും ക്രിസ്റ്റ്യാനോയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ സീസണില്‍ 34 ഗോളുകള്‍ നേടിയ ലയണല്‍ മെസ്സിയുടെ കരുത്തില്‍ ബാഴ്‌സ കഴിഞ്ഞ നാല് സീസണിടെ മൂന്നാം ലാലിഗ കിരീടം നേടിയിരുന്നു.പക്ഷേ ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാത്ത മെസ്സിക്ക് സാധ്യത കുറവാണ്. പി.എസ്.ജിയില്‍ മിന്നുന്ന ഫോമില്‍ കളിച്ച എംബാപ്പെ ഫ്രാന്‍സിന്റെ കിരീടവിജയത്തിലും…

Read More

ഡോര്‍ട്മുണ്ടിനെതിരായ ചാമ്പ്യന്‍സ് ലീഗ്; ടീമിനെ പ്രഖ്യാപിച്ച് ബാഴ്‌സലോണ

ഡോര്‍ട്മുണ്ടിനെതിരായ ചാമ്പ്യന്‍സ് ലീഗ്; ടീമിനെ പ്രഖ്യാപിച്ച് ബാഴ്‌സലോണ

ഡോര്‍ട്മുണ്ടിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് ടീമിനെ പ്രഖ്യാപിച്ച് ബാഴ്‌സലോണ. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. മെസ്സിയും നെറ്റോയുമാണ് പരിക്ക് മാറി തിരികെ എത്തിയ അംഗങ്ങള്‍. 22 അംഗ സ്‌ക്വാഡില്‍ യുവതാരം അന്‍സു ഫതിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഡെംബലെ, ഉംറ്റിറ്റി എന്നിവര്‍ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. മെസ്സി സീസണില്‍ ഇതുവരെ ഒരു മത്സരത്തിലും പരിക്ക് കാരണം കളിച്ചിരുന്നില്ല.

Read More

ടീമിനൊപ്പം പരിശീലനം കടുപ്പിച്ച് സൂപ്പര്‍ താരം

ടീമിനൊപ്പം പരിശീലനം കടുപ്പിച്ച് സൂപ്പര്‍ താരം

ബാഴ്‌സലോണ സിറ്റി: പരിക്ക് പറ്റി വിശ്രമത്തിലായിരുന്ന ബാഴ്‌സലോണ സൂപ്പര്‍ താരം മെസി ടീമില്‍ തിരിച്ചെത്തി. ടീമിനൊപ്പം കഠിന പരിശീലനത്തിലാണ് താരമിപ്പോള്‍. ജൂലൈയില്‍ നടന്ന കോപ്പ അമേരിക്കയിലാണ് മെസി അവസാനമായി അര്‍ജന്റീനയ്ക്കായി കളത്തില്‍ ഇറങ്ങിയത്. ഈ ആഴ്ചയാണ് മെസ്സി അടങ്ങുന്ന ടീം ഡോര്‍ട്മുണ്ടിനെതിരെ ഏറ്റുമുട്ടുക. 22 അംഗ സ്‌ക്വാഡില്‍ യുവതാരം അന്‍സു ഫതിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഡെംബലെ, ഉംറ്റിറ്റി എന്നിവര്‍ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.

Read More

മെസ്സിയുണ്ടെങ്കില്‍ എല്ലാം അനായാസം

മെസ്സിയുണ്ടെങ്കില്‍ എല്ലാം അനായാസം

ബാഴ്‌സലോണയ്ക്ക് കളി ജയിക്കാന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഉണ്ടാകുമ്പോള്‍ അനായാസകരമെന്ന് ബാഴ്‌സയുടെ ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാര്‍ക്ക് ടെര്‍ സ്റ്റെഗന്‍. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി മെസ്സി ഇറങ്ങിയതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു ടെര്‍. പരിക്ക് കാരണം ഈ സീസണില്‍ മെസ്സി ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചത് കുറവായിരുന്നു. ലാ ലീഗയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അര്‍ജന്റീനിയന്‍ താരം സ്റ്റാര്‍ട്ട് ചെയ്തത്. ഇന്റര്‍ മിലാനെതിരായ ചാമ്പ്യന്‍സ് ലീഗ് ജയത്തില്‍ സുവരസിന്റെ ഒരു ഗോളിന് വഴിയൊരുക്കിയതും മെസ്സിയായിരുന്നു. 90മിനുറ്റും കളിക്കളത്തില്‍ തുടരാന്‍ മെസ്സിക്കായിരുന്നു. മെസ്സിയുടെ പരിക്ക് സ്പാനിഷ് ചാമ്പ്യന്മാര്‍ക്ക് തലവേദനായിരുന്നു. ഐബറിനെതിരായ ലാ ലീഗ മത്സരത്തിലും ബാഴ്‌സ ക്യാപ്റ്റന്‍ സ്റ്റാര്‍ട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read More

മെസിയേയും, സുവാരസിനേയും പിന്നിലാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി

മെസിയേയും, സുവാരസിനേയും പിന്നിലാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി

  സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി. ഫിഫ ക്ലബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ ഇന്നലെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം യുഎഇ ക്ലബ് അല്‍ജസീറ-റയല്‍ മഡ്രിഡ് മത്സരത്തില്‍ സ്‌കോര്‍ ചെയ്തതോടെയാണ് റൊണാള്‍ഡോ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഫിഫ ക്ലബ് ലോകകപ്പില്‍ ഇതുവരെ ആറ് ഗോളുകള്‍ സ്വന്തമാക്കിയ റൊണാള്‍ഡോ, അഞ്ചു ഗോളുകള്‍ വീതം സ്വന്തം പേരിലുള്ള ബാഴ്സ താരങ്ങളായ മെസി, സുവാരസ് എന്നിവരുടെ റെക്കോര്‍ഡ് ആണ് പഴങ്കഥയാക്കിയത്. അഞ്ചാമത് ബലോണ്‍ ഡി ഓര്‍ സ്വന്തമാക്കിയതിനു പിന്നാലെയാണ് റൊണാള്‍ഡോയേ തേടി മറ്റൊരു ലോക റെക്കോര്‍ഡ് കൂടി എത്തിയത്. കൂടാതെ ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ എല്ലാ ഗ്രൂപ്പ് മത്സരങ്ങളിലും ഗോള്‍ നേടിയ ആദ്യത്തെ താരം എന്ന റെക്കോര്‍ഡും കഴിഞ്ഞ വാരം റൊണാള്‍ഡോ സ്വന്തമാക്കി. ക്ലബ് ലോകകപ്പ് സെമിഫൈനലില്‍ അബുദാബി ക്ലബായ…

Read More

ഫിഫ; മികച്ച ലോക ഫുട്ബോളറായി ആറാം തവണയും മെസ്സി

ഫിഫ; മികച്ച ലോക ഫുട്ബോളറായി ആറാം തവണയും മെസ്സി

സൂറിച്ച്: ഫിഫയുടെ മികച്ച ലോക ഫുട്ബോളറായി ആറാം തവണയും മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ,വിര്‍ജില്‍ വാന്‍ ഡൈക് എന്നിവരെ മറികടന്നാണ് ബാഴ്‌സലോണ താരം ലയണല്‍ മെസ്സി നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ബാഴ്സലോണയ്ക്ക് വേണ്ടി കാഴ്ചവെച്ച പ്രകടനമാണ് താരത്തെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. മെസ്സിയുടെ കരിയറിലെ ആദ്യ ‘ഫിഫ ബെസ്റ്റ്’ പുരസ്‌കാരമാണിത്. അതേസമയം ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം അഞ്ച് തവണ മെസ്സി നേടിയിട്ടുണ്ട്. അമേരിക്കന്‍ താരം മേഗന്‍ റെപീനോയെ മികച്ച വനിതാ താരമായും തിരഞ്ഞെടുത്തു.അമേരിക്കയ്ക്കായി കഴിഞ്ഞ ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് റെപീനോയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കറാണ് മികച്ച ഗോള്‍കീപ്പര്‍. മികച്ച വനിതാ ഗോള്‍കീപ്പറായി തിരഞ്ഞെടുത്തിരിക്കുന്നത് ഡച്ച് താരം സാണി വാന്‍ഡറിനെയാണ്. മികച്ച പരിശീലകനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ പരിശീലകനായ ജുര്‍ഗന്‍ ക്ലോപ്പിനാണ്.

Read More

ഒരിക്കല്‍ താന്‍ ബാഴ്‌സ വിടാന്‍ ചിന്തിച്ചിരുന്നു; വെളിപ്പെടുത്തലുമായി മെസ്സി

ഒരിക്കല്‍ താന്‍ ബാഴ്‌സ വിടാന്‍ ചിന്തിച്ചിരുന്നു; വെളിപ്പെടുത്തലുമായി മെസ്സി

ഒരിക്കല്‍ താന്‍ ബാഴ്സലോണ വിടാന്‍ ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ലയണല്‍ മെസി. 2013ലായിരുന്നു ആ സംഭവം. നികുതിവെട്ടിപ്പ് സംഭവമായിരുന്നു കാരണം. ‘സ്പാനിഷ് സര്‍ക്കാര്‍ മോശമായി പെരുമാറി. അത് തന്നെ ഏറെ വിഷമിപ്പിച്ചു. ആ ഘട്ടത്തില്‍ സ്പെയ്ന്‍ വിടണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ബാഴ്സയോടുള്ള അനിഷ്ടമായിരുന്നില്ല കാരണം” മെസി വ്യക്തമാക്കി. നികുതിവെട്ടിപ്പിന് മെസിക്കും അച്ഛര്‍ ഹോര്‍ജെ മെസിക്കും പിഴയും തടവും സ്പാനിഷ് കോടതി വിധിച്ചിരുന്നു. 21 മാസമായിരുന്നു തടവ്. ജയിലില്‍ കിടക്കേണ്ടിവന്നില്ല.’എങ്ങെനെയെങ്കിലും സ്പെയ്ന്‍ വിട്ടാല്‍ മതിയെന്നായിരുന്നു എനിക്ക്. ക്ലബ്ബുകള്‍ രംഗത്തുണ്ടായിരുന്നു. ഔദ്യോഗികമായി ഒരു ക്ലബ്ബും എന്നെ ബന്ധപ്പെട്ടില്ല. കാരണം ബാഴ്സ വിടാന്‍ എനിക്ക് കഴിയില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ബാഴ്സയോടുള്ള എന്റെ വൈകാരിക ബന്ധമാണ് തുടരാന്‍ കാരണമായത്’- മെസി പറഞ്ഞു

Read More

നികുതി വെട്ടിപ്പു കേസില്‍ മെസ്സി കുറ്റക്കാരന്‍; മെസ്സിയുടെ തടവുശിക്ഷ സ്പാനിഷ് സുപ്രീം കോടതി ശരിവച്ചു

നികുതി വെട്ടിപ്പു കേസില്‍ മെസ്സി കുറ്റക്കാരന്‍; മെസ്സിയുടെ തടവുശിക്ഷ സ്പാനിഷ് സുപ്രീം കോടതി ശരിവച്ചു

മഡ്രിഡ് : നികുതുവെട്ടിപ്പു കേസില്‍ അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ ശിക്ഷ സ്പാനിഷ് സുപ്രീം കോടതി ശരിവച്ചു. 21 മാസം തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടിരൂപ) പിഴയും അടയ്ക്കാനുള്ള വിധിക്കെതിരെ മെസ്സിയാണ് സ്‌പെയിനിലെ സുപ്രീം കോടതിയെ സമീപിച്ചത്. മെസ്സിയുടെ പിതാവ് ജോര്‍ജി ഹൊറാസിയോയ്ക്കും 21 മാസം തടവും 15 ലക്ഷം യൂറോ (ഏകദേശം 11.4 കോടി രൂപ) പിഴയും ശിക്ഷ വിധിച്ചിരുന്നു. സ്പാനിഷ് ലാ ലിഗ ക്ലബ് ബാര്‍സിലോന താരമായ മെസ്സി 2007നും 2009നും ഇടയ്ക്കു പ്രതിഫലമായി ലഭിച്ച പണത്തില്‍ 42 ലക്ഷം യൂറോ (ഏകദേശം 32 കോടി രൂപ) നികുതിയിനത്തില്‍ വെട്ടിച്ചെന്നാണു കേസ്. എന്നാല്‍, മെസ്സിയും പിതാവും തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല. രണ്ടു വര്‍ഷത്തില്‍ താഴെ തടവുവിധിച്ച ക്രിമിനല്‍ അല്ലാത്ത കേസുകളില്‍ ശിക്ഷ അനുഭവിക്കേണ്ടെന്നാണു സ്‌പെയിനിലെ നിയമം.

Read More

മെസ്സിയുടെ സമ്മാനം എത്തി, ആവേശത്തോടെ ചെല്ലാനം

മെസ്സിയുടെ സമ്മാനം എത്തി, ആവേശത്തോടെ ചെല്ലാനം

തോപ്പുംപടി: ചെല്ലാനത്തുകാര്‍ക്ക് മെസിയുടെ സ്‌നേഹസമ്മാനം. മെസ്സി ഒപ്പിട്ടു കൊടുത്തയച്ച ഫുട്‌ബോളാണ് ദൂരങ്ങള്‍ താണ്ടി എത്തിയത്. മെസിയുടെ സമ്മാനത്തിന് നാട്ടുകാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഫുട്‌ബോള്‍ താരം ഐ.എം. വിജയന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. ചടങ്ങ് പ്രഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. ലോകകപ്പിനോടനുബന്ധിച്ച് ചെല്ലാനത്തെ യുവാക്കള്‍ ഒരുക്കിയ മെസിയുടെ കൂറ്റന്‍ കട്ടൗട്ടിനാണ് ഫുട്‌ബോള്‍ സമ്മാനമായി ലഭിച്ചത്. കട്ടൗട്ട് സ്ഥാപിക്കുന്ന വീഡിയോ മെസിയുടെ ഒദ്യോഗിക വെബ്‌സൈറ്റില്‍ ചെല്ലാനത്തുകാര്‍ പോസ്റ്റ് ചെയ്തിരുന്നു. [embedyt] https://www.youtube.com/watch?v=Q6WaF_Uy-lM[/embedyt] മത്സരത്തിനൊടുവില്‍ ഏറ്റവും ആവേശകരമായ വീഡിയോ ആയി ഇത് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്നാണ് ഫുട്‌ബോള്‍ കൊറിയര്‍ വഴി ചെല്ലാനത്തുകാര്‍ക്ക് അയച്ചു നല്‍കിയത്.

Read More